
“ജനവിധി മാനിക്കുന്നു, വാഗ്‌ദാനങ്ങൾ പാലിക്കും”: പോരാട്ടം തുടരുമെന്ന് രാഹുൽ ഗാന്ധി
നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ അംഗീകരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ ജനവിധി മാനിക്കുന്നു. തെലങ്കാനയിലെ ജനങ്ങൾക്ക് നന്ദി, നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കുമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. പ്രത്യയശാസ്ത്ര പോരാട്ടം തുടരുമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. ഹിന്ദി ഹൃദയഭൂമിയായ മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസിനേറ്റ പരാജയം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിക്ക് തിരിച്ചടിയാണെന്ന കാര്യത്തിൽ സംശയമില്ല. മുന്നണിയിലെ പ്രബല കക്ഷിയും നേതൃത്വം വഹിക്കുന്ന പാർട്ടിയുമാണെന്നിരിക്കെ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്…