പൂരം കലക്കിച്ചതാണ്; ആളെ പറ്റിക്കാനുള്ള ഏര്‍പ്പാട് ആണിത്: പരിഹസിച്ച് പി വി അന്‍വര്‍

തൃശ്ശൂര്‍ പൂരം വിവാദത്തില്‍ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത ആഭ്യന്തര സെക്രട്ടറി തീരുമാനത്തെ പരിഹസിച്ച് പി വി അന്‍വര്‍ എംഎല്‍എ. 2024 ലെ ഏറ്റവും വലിയ തമാശയാണിത്. അതിന്റെ മറ്റൊരു എന്‍ഡ് ആണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതില്‍ അത്ഭുതമില്ല. കാര്യങ്ങളെല്ലാം ശരിയായ വഴിക്കാണ് നടക്കുന്നതെന്ന അഭിപ്രായവും ഇല്ല. ആളെ പറ്റിക്കാനുള്ള ഏര്‍പ്പാട് ആണിത്. താങ്കള്‍ കൂടി ഭാഗമായ ഇടതുമുന്നണിയുടെ ഭാഗമായ സര്‍ക്കാരല്ലേ ഉത്തരവിടുന്നതെന്ന ചോദ്യത്തോട് ‘ഞാന്‍ ഇടതുമുന്നണിയില്‍ ഉണ്ടോയെന്ന് അറിയില്ല. കോണ്‍ഗ്രസുകാരനാണല്ലോ? എന്തുചെയ്യും’ എന്ന പരിഹാസ മറുപടിയാണ് എംഎല്‍എ നല്‍കിയത്….

Read More

വെള്ളം കലര്‍ന്ന ഡീസല്‍ അടിച്ച് കാർ തകരാറിലായി; സംഭവത്തില്‍ ഇടപെട്ട് സുരേഷ് ഗോപി

വെള്ളം കലര്‍ന്ന ഡീസല്‍ അടിച്ചതിന് പിന്നാലെ കാറിന് തകരാറുണ്ടായ സംഭവത്തില്‍ ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാര്‍ ഉടമയ്ക്കു ഡീസലിനു ചെലവായ പണവും അറ്റകുറ്റ പണിക്കു ചെലവായ തുകയും പമ്പുടമ മടക്കി നല്‍കി. ഡീസല്‍ തുകയായ 3394 രൂപയും നഷ്ടപരിഹാരവും അടക്കം 9894 രൂപയാണ് നല്‍കിയത്. ഈ മാസം 17 ന് പാലാ കടപ്പാട്ടൂരുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പെട്രോള്‍ പമ്പില്‍ നിന്നാണു ഡീസല്‍ അടിച്ചത്. 36 ലീറ്ററോളം ഡീസല്‍ കാറില്‍ അടിക്കുന്നതിനിടെ പലതവണ ബീപ് ശബ്ദം…

Read More

പാലിന് പകരം നൽകിയത് വൈൻ കലർത്തിയ മിശ്രിതം; പിഞ്ചുകുഞ്ഞ് കോമയിൽ

പാൽപ്പൊടിയുപയോഗിച്ച് തയ്യാറാക്കിയ മിശ്രിതം കുടിച്ച നാല് മാസം പ്രായമുളള കുഞ്ഞ് കോമയിലായി. ഇറ്റലിയിലെ ഫ്രാങ്കോവില്ലയിലുളള കുഞ്ഞിനാണ് ദാരുണാവസ്ഥയുണ്ടായത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. കുഞ്ഞിന്റെ മുത്തശ്ശി പാൽപ്പൊടി അബദ്ധത്തിൽ വൈനിൽ കലർത്തി കൊടുത്തതാണ് കാരണമെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പാൽപ്പൊടി നിറച്ച കുപ്പിയുടെ സമീപത്തായാണ് വൈനും വച്ചിരുന്നതെന്നായിരുന്നു കുഞ്ഞിന്റെ മുത്തശ്ശി മാദ്ധ്യമങ്ങളോട് പറഞ്ഞത്. കുഞ്ഞിന് പാല് തയ്യാറാക്കുന്നതിനിടെ അബദ്ധത്തിൽ പാൽപ്പൊടി വൈനുമായി കലർത്തുകയായിരുന്നു. മിശ്രിതം കൊടുത്തപ്പോൾ കുഞ്ഞ് ആദ്യം കുടിച്ചെങ്കിലും തുടർന്ന് വിസമ്മതിക്കുകയായിരുന്നു. സംശയം തോന്നി കുപ്പി…

Read More