
ഇനി പുറം ലോകം കാണുമോ എന്നു പോലും പേടിയായി, കരച്ചില്‍ അടക്കാന്‍ പറ്റിയില്ല; അന്ന് രക്ഷപ്പെടുത്തിയത് അമിതാഭ് ബച്ചന്‍; അശോകന്‍
മലയാളികളുടെ പ്രിയനടനാണ് അശോകന്‍. നായകനായും വില്ലനായും സഹനടനായുമെല്ലാം അശോകന്‍ തിളങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ പുതുതലമുറയ്‌ക്കൊപ്പവും കട്ടയ്ക്ക് നില്‍ക്കുന്നുണ്ട് അശോകന്‍. ഈയ്യടുത്ത് പേരില്ലൂര്‍ പ്രീമിയര്‍ ലീഗിലൂടെ ഒടിടി ലോകത്തും ശക്തമായ സാന്നിധ്യമറിയിച്ചിരിക്കുകയാണ് അശോകന്‍. ഒരിക്കല്‍ ഖത്തറില്‍ ഒരു ഷോയ്ക്ക് പോയപ്പോള്‍ ജയിലിലായ കഥ പണ്ടൊരിക്കല്‍ അശോകന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അന്ന് സംഭവിച്ചത് എന്താണെന്ന് പറയുകയാണ് അശോകന്‍. സംഭവം നടക്കുന്നത് 1988ലാണ്. പ്രണാമം എന്ന സിനിമയില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന കഥാപാത്രമായാണ് അശോകന്‍ അഭിനയിച്ചത്. അതിന്റെ പേപ്പര്‍ കട്ടിങ്…