
മിഷൻ അരിക്കൊമ്പൻ രണ്ടാം ദിനം; ശങ്കരപാണ്ഡ്യ മേട്ടിലുള്ള അരിക്കൊമ്പനെ തുരത്തിയിറക്കും
മിഷൻ അരിക്കൊമ്പൻ രണ്ടാം ദിവസമായ ഇന്ന് രാവിലെ എട്ട് മണിയോടെ ദൗത്യം പുനരാരംഭിക്കും. അതിനു മുന്നോടിയായി ആനയെ നിരീക്ഷിക്കുന്ന ജോലികൾ ട്രാക്കിങ് ടീം ആരംഭിച്ചു. ശങ്കരപാണ്ഡ്യ മേട്ടിലുള്ള അരിക്കൊമ്പനെ തുരത്തിയിറക്കി 301 കോളനി പരിസരത്ത് എത്തിക്കുന്ന ശ്രമകരമായ ജോലിയാണ് ആദ്യം. 301 കോളനിക്ക് പരിസരത്ത് എത്തിയാൽ മാത്രമേ ആനയെ മയക്കുവെടിവച്ച് പിടികൂടാനാകൂ. അരിക്കൊമ്പനെ ഇന്നു പിടികൂടിയാൽ പെരിയാർ ടൈഗർ റിസർവിലേക്കു കൊണ്ടുപോകുമെന്നാണു സൂചന. ഇന്നലെ പുലർച്ചെ 4.30നാണു 150 പേരടങ്ങുന്ന ദൗത്യസംഘം മയക്കുവെടി വയ്ക്കാനുള്ള ഉപകരണങ്ങളുമായി രംഗത്തിറങ്ങിയത്….