തിരിച്ചറിയിൽ രേഖ കരുതുക’: പാക്കിസ്ഥാനിലുള്ള യുഎസ് പൗരന്മാർക്ക് മുന്നറിയിപ്പ്

ഡിസംബർ 16 വരെ പെഷവാറിലെ സെറീന ഹോട്ടലും പെഷവാർ ഗോൾഫ് ക്ലബ് ഉൾപ്പെടെയുള്ള പരിസര പ്രദേശങ്ങളും സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് പാക്കിസ്ഥാനിലുള്ള യുഎസ് പൗരന്മാർക്ക് യുഎസ് സുരക്ഷാ മിഷന്റെ മുന്നറിയിപ്പ്. നിരന്തരമായി ഭീകരവാദികളുടെ ഭീഷണികൾ കാരണം ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ യാത്ര ചെയ്യരുതെന്നും ഈ മേഖലയിലേക്കുള്ള യാത്രാ പദ്ധതികൾ പുനഃപരിശോധിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി. സുന്നി-ഷിയാ വിഭാഗങ്ങൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ കുറഞ്ഞത് 10 പേർ കൊല്ലപ്പെടുകയും 21 പേർക്ക് പരുക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ അഫ്ഗാനിസ്ഥാൻ അതിർത്തിയായ…

Read More

അർജുൻ ദൗത്യം: ഷിരൂരിൽ വീണ്ടും തെരച്ചിൽ

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായി വീണ്ടും തെരച്ചിൽ. ​ഗം​ഗാവലി പുഴയിൽ മാർക്ക് ചെയ്ത സ്ഥലത്ത് നേവി വീണ്ടും സോണാർ പരിശോധന നടത്തി. ലോറി ഉണ്ടെന്ന് കരുതുന്ന സ്ഥാനം മാറിയോ എന്ന് കണ്ടെത്താനാണ് പരിശോധന നടത്തിയത്. പുഴയിലെ അടിയൊഴുക്കും നേവി പരിശോധിച്ചു. ലോറിയുണ്ടെന്ന് കരുതപ്പെടുന്ന ​ഗം​ഗാവലി പുഴയിലെ നിലവിലെ അടിയൊഴുക്ക് 4 നോട്സാണ്.  അതേ സമയം, അർജുനായുള്ള തെരച്ചിൽ പുനരാരംഭിക്കുന്നതിന്റെ ഭാ​ഗമായി ഡ്രെഡ്ജിംഗ് തുടങ്ങണമെന്ന  ആവശ്യവുമായി കേരള നേതാക്കൾ കർണാടക മുഖ്യമന്ത്രിയെ കാണാന്‍ തീരുമാനിച്ചിട്ടുണ്ട്….

Read More

അർജുൻ ദൗത്യം: ഡ്രെഡ്ജിം​ഗ് പുനരാരംഭിക്കണം; കർണാടക മുഖ്യമന്ത്രിയെ കാണാൻ കേരള നേതാക്കൾ

കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ പുനരാരംഭിക്കുന്നതിന്റെ ഭാ​ഗമായി ഡ്രെഡ്ജിംഗ് തുടങ്ങണമെന്ന  ആവശ്യവുമായി കേരള നേതാക്കൾ കർണാടക മുഖ്യമന്ത്രിയെ കാണും. എംകെ രാഘവൻ എംപി, മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ്, കാർവാർ എംഎൽഎ സതീശ് സെയ്ൽ, അർജുൻ്റെ ബന്ധുക്കൾ എന്നിവരാണ് 28 ന് കർണാടക മുഖ്യമന്ത്രിയെ കാണുക. കർണാടക  ഡെപ്യൂട്ടി മുഖ്യമന്ത്രിയേയും സംഘം കാണും. ഡ്രെസ്ജിംഗ് മെഷീൻ കൊണ്ട് വന്ന് തെരച്ചിൽ പുനരാരംഭിക്കണം എന്നാണ് നേതാക്കളുടെ ആവശ്യം. ഡ്രെഡ്ജർ കൊണ്ടുവരാൻ 96…

Read More

ഷിരൂര്‍ ദൗത്യം: യന്ത്രം എത്തിക്കുന്നതിൽ അനിശ്ചിതത്വം

 ഷിരൂരിൽ പുഴയിൽ അടിഞ്ഞ മണ്ണ് നീക്കാൻ ഡ്രഡ്ജർ കൊണ്ടുവരുന്നതിൽ അനിശ്ചിതത്വം. ഒരു കോടിയോളം മുടക്കി ഗോവയിൽ നിന്ന് യന്ത്രം എത്തിക്കണോ എന്നതിൽ തീരുമാനമായില്ല. മണ്ണ് നീക്കിയാലും കാണാതായവരുടെ ശരീരം കിട്ടിമെന്നുറപ്പില്ലാതിരിക്കെ, ലോറി ഉടമക്ക് ഇൻഷുറൻസ് കിട്ടാൻ സർക്കാർ വൻതുക മുടക്കണോ എന്നതിലാണ് ഇപ്പോൾ ഉത്തര കന്ന‍ഡ ജില്ലാ ഭരണകൂടത്തിന്‍റെ ആശയക്കുഴപ്പം. ഷിരൂര്‍ രക്ഷാദൗത്യത്തിന്‍റെ തുടര്‍ നടപടികള്‍ ആലോചിക്കുന്നതിനായി ഇന്ന് രാവിലെ ഉന്നതതല യോഗം നടക്കും.  ഷിരൂരിൽ മണ്ണിടിച്ചിൽ ദുരന്തം നടന്നിട്ട് ഒരു മാസം പിന്നിടുമ്പോഴും കാണാതായ മൂന്നുപേരെ…

Read More

ലോറി കണ്ടെത്താൻ സോണാർ പരിശോധന; അര്‍ജുന്‍ ദൗത്യം ഇന്ന് വീണ്ടും തുടങ്ങും

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ ലോറി ഡ്രൈവർ അർജുൻ ഉൾപ്പെടെയുള്ളവർക്കായി ഗംഗാവലി പുഴയിൽ നാവികസേനയുടെ പരിശോധന ഇന്ന് തുടങ്ങും. ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താൻ സോണാർ പരിശോധന നടത്തും. നേരത്തെ മാർക്ക് ചെയ്ത രണ്ട് സ്ഥലങ്ങൾ കേന്ദ്രീകരിച്ചാകും പരിശോധന. രാവിലെ ഒൻപതോടെ കാർവാറിൽ നിന്നുള്ള നാവികസേന അംഗങ്ങൾ ഷിരൂരിൽ എത്തും. ഗംഗാവലി പുഴയുടെ ഒഴുക്കിൻ്റെ വേഗത അറിയാനുള്ള പരിശോധനയും നടത്തും. ഇതിന് ശേഷമായിരിക്കും നാവിക സേനയുടെ മുങ്ങൽ വിദഗ്ധർ പുഴയിൽ മുങ്ങിയുള്ള പരിശോധന നടത്തണോ എന്നുള്ള…

Read More

അർജുൻ മിഷൻ; ഗംഗാവലി പുഴയില്‍ പ്രാഥമിക പരിശോധനയുമായി നാവിക സേന

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന കണ്ടെത്താനുള്ള തെരച്ചില്‍ ആരംഭിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ ഗംഗാവലി പുഴയില്‍ പ്രാഥമിക പരിശോധനയുമായി നാവിക സേന. ഇന്ന് വൈകിട്ടോടെയാണ് നാവിക സേന ഗംഗാവലി പുഴയില്‍ പരിശോധന നടത്തിയത്. വെള്ളത്തിന്‍റെ ഒഴുക്ക് ഉള്‍പ്പെടെയാണ് പരിശോധിച്ചത്. അടിയൊഴുക്ക് കുറഞ്ഞാല്‍ പുഴയിലിറങ്ങിയുള്ള തെരച്ചില്‍ ആരംഭിക്കാനാകുമെന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം, തെരച്ചില്‍ വൈകുന്നതിനെതിരെ അര്‍ജുന്‍റെ കുടുംബം രംഗത്തെത്തിയിരുന്നു. തെരച്ചില്‍ രംഭിക്കാൻ കേരള സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാക്കിയതിനിടെയാണ് നാവിക സേനയുടെ പരിശോധന….

Read More

ജലനിരപ്പ് കുറഞ്ഞതിനാൽ അർജുനായുള്ള തെരച്ചിലിന് തയാറെന്ന് ഈശ്വർ മൽപെ; പ്രതിസന്ധിയിലെന്ന് കുടുംബം

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ‌കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെ കണ്ടെത്താൻ ഗംഗാവലിപ്പുഴയിലെ തെരച്ചിൽ പ്രതിസന്ധിയിലാണെന്ന് അർജുൻ്റെ സഹോദരി ഭർത്താവ് ജിതിൻ. തെരച്ചിൽ എന്ന് പുനരാരംഭിക്കും എന്നതിൽ അറിയിപ്പ് ഒന്നും ലഭിച്ചില്ല. ജലനിരപ്പ് കുറഞ്ഞതിനാൽ സ്വമേധയാ തെരച്ചിലിൽ ഇറങ്ങുമെന്ന് ഈശ്വർ മാൽപെ അറിയിച്ചു. ജില്ലാ കളക്ടർ, സ്ഥലം എംഎംഎ എന്നിവരെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും ജിതിൻ പറയുന്നു. അതേസമയം, തൃശൂരിലെ യന്ത്രം കൊണ്ടുപോകുന്നതിൽ തീരുമാനം ആയില്ല. അതിനിടെ, അർജുൻ്റെ വീട്ടിൽ പ്രതിപക്ഷ നേതാവ് വി ഡീ സതീശൻ സന്ദർശനം നടത്തി….

Read More

‘ആവശ്യമായ എല്ലാ ഉപകരണങ്ങളും ഉപയോഗിച്ച് അർജുന് വേണ്ടിയുള്ള തെരച്ചില്‍ തുടരണം’; സിദ്ധരാമയ്യക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി

ഷിരൂരിൽ അർജുന് വേണ്ടിയുള്ള തെരച്ചിൽ തുടരണണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി കത്ത് അയച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ തുടരാൻ നിർദ്ദേശങ്ങൾ നൽകാൻ അഭ്യര്‍ത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി അയച്ച കത്തില്‍ പറയുന്നു. ആവശ്യമായ എല്ലാ ഉപകരണങ്ങളും ഉപയോഗിച്ച് തെരച്ചില്‍ തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ടീമുകളുടെ ശ്രമങ്ങൾക്ക് മുഖ്യമന്ത്രി നന്ദിയും അറിയിച്ചു.  അതേസമയം, ഷിരൂരിൽ അർജുന് വേണ്ടിയുള്ള തെരച്ചിൽ താത്ക്കാലികമായി അവസാനിപ്പിച്ച വിവരം ഔദ്യോ​ഗികമായി അറിയിച്ചില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. തീരുമാനം കൂടിയാലോചനകൾ ഇല്ലാതെയെന്നും…

Read More

തീരുമാനം കൂടിയാലോചനകൾ ഇല്ലാതെ; അർജുന് വേണ്ടിയുള്ള തെരച്ചിൽ നിർത്തിയത് ഔദ്യോ​ഗികമായി അറിയിച്ചില്ല: മന്ത്രി മുഹമ്മദ് റിയാസ്

ഷിരൂരിൽ അർജുന് വേണ്ടിയുള്ള തെരച്ചിൽ താത്ക്കാലികമായി അവസാനിപ്പിച്ച വിവരം ഔദ്യോ​ഗികമായി അറിയിച്ചില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. തീരുമാനം കൂടിയാലോചനകൾ ഇല്ലാതെയെന്നും സാധ്യതകൾ പ്രയോജനപ്പെടുത്തുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. ഇന്നലെ വരെ പറയാത്ത കാര്യമാണ് ഇപ്പോൾ പെട്ടെന്ന് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു. ദൗർഭാ​ഗ്യകരമായ ഒരു നിലപാടാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.  രക്ഷാപ്രവർത്തനം നിർത്തി വെക്കരുതെന്നും മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. യോഗ തീരുമാനം നടപ്പാക്കേണ്ടത് കർണാടക സർക്കാരാണ്. കേരള മന്ത്രിമാർക്ക് അവിടെ പോകാനേ പറ്റൂ.  കേരള സർക്കാർ ആകുന്നത് പോലെ ചെയ്തു….

Read More

അർജുൻ മിഷൻ: ഈശ്വർ മൽപെ മൂന്നാം തവണ ഒഴുകിപ്പോയി; വൈകിട്ടും ദൗത്യം തുടരുമെന്ന് എം വിജിൻ എംഎൽഎ

ഗം​ഗാവലി പുഴയിൽ സി​ഗ്നൽ കിട്ടിയ സ്ഥലത്ത് മൂന്ന് തവണ ഈശ്വർ മൽപെ മുങ്ങിയെന്നും മൂന്നാം തവണ കയർ പൊട്ടി ഈശ്വർ മൽപെ ഒഴുകിപ്പോയെന്നും എം വിജിൻ എംഎൽഎ. ഈശ്വർ മൽപെയെ നാവികസേന രക്ഷിക്കുകയായിരുന്നുവെന്നും എംഎൽഎ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അടിയൊഴുക്ക് ശക്തമാണെന്നും വൈകിട്ടും ദൗത്യം തുടരുമെന്നും എം വിജിൻ എംഎൽഎ പറഞ്ഞു. ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികളുടെ സംഘമാണ് ദൗത്യം നടത്തുന്നത്.  സി​ഗ്നൽ കിട്ടിയ സ്ഥലത്ത് ഈശ്വർ മൽപെ രണ്ടു തവണ ഇറങ്ങി. മൂന്നാം തവണ ഇറങ്ങിയപ്പോൾ…

Read More