താനൂർ അപകടം; ബോട്ട് ഉടമ നാസർ ഒളിവിൽ, നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തു

താനൂർ തൂവൽ തീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞ് 22 പേർ മരിച്ച സംഭവത്തിൽ ബോട്ട് ഉടമ നാസർ ഒളിവിൽ തുടരുന്നു. നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഇയാളുടെ വീട്ടിനുള്ളിൽ ആൾക്കാരുണ്ടെങ്കിലും ആരും പുറത്തേക്ക് വരുന്നില്ല. നാസർ വീട്ടിലില്ലെന്നാണ് നാട്ടുകാർ പറയുന്നത്. താനൂർ സ്റ്റേഷനു തൊട്ടടുത്താണ് നാസറിന്റെ വീട്. ദീർഘകാലം വിദേശത്തായിരുന്ന നാസർ, നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് ബോട്ട് സർവീസ് തുടങ്ങിയത്. അപകടത്തിൽപെട്ട ബോട്ട്, മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തിയതെന്ന് ആരോപണമുണ്ട്. പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ വച്ചാണ്…

Read More

ജോലി നഷ്ടപ്പെട്ട് ഇന്ത്യയിലേക്ക് മടങ്ങേണ്ടി വരുമെന്ന് ഭയം; 14കാരിയെ മൂന്നാഴ്ചയായി കാണാനില്ല

യുഎസ് സംസ്ഥാനമായ അര്‍കാന്‍സസില്‍ ഇന്ത്യന്‍ വംശജയായ 14 വയസുള്ള സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കഴിഞ്ഞ മൂന്നാഴ്ചയായി കാണാനില്ല.  ടെക് മേഖലയിലെ കൂട്ടപ്പിരിച്ചുവിടലില്‍ പിതാവിന് ജോലി നഷ്ടപ്പെട്ട് അമേരിക്കയില്‍നിന്ന് പോകേണ്ടിവരുമെന്ന ഭയന്ന് പെണ്‍കുട്ടി വീട് വിട്ടതാകാമെന്ന് പൊലീസ് സൂചിപ്പിക്കുന്നു. കോണ്‍വേയില്‍നിന്നുള്ള തന്‍വി മരുപ്പള്ളി എന്ന പെണ്‍കുട്ടിയെയാണ് കാണാതായിരിക്കുന്നത്. ബസില്‍ സ്‌കൂളിലേക്കു പോയ തന്‍വിയെ ജനുവരി 17-നാണ് അവസാനമായി പ്രദേശത്തു കണ്ടതെന്നു പൊലീസ് പറഞ്ഞു. വര്‍ഷങ്ങളായി യുഎസില്‍ നിയമപരമായി ജീവിക്കുന്ന കുടുംബം ഇപ്പോള്‍ യുഎസ് പൗരത്വം നേടാനുള്ള ശ്രമത്തില്‍ കുടിയേറ്റ നിയമങ്ങളില്‍പെട്ട്…

Read More

‘ആക്രി’ക്കൊപ്പം എടിഎം കാർഡും പിൻ നമ്പറും; 6.31 ലക്ഷം പിൻവലിച്ച കേസിൽ പ്രതി പിടിയിൽ

പാഴ്വസ്തുക്കൾക്കൊപ്പം കിട്ടിയ എ.ടി.എം. കാർഡുപയോഗിച്ചു പ്രവാസിയുടെ 6.31 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തമിഴ്‌നാട് സ്വദേശി പിടിയിൽ. പാണ്ടനാട് പ്രയാർ കിഴുവള്ളിൽ പുത്തൻപറമ്പിൽ ഷാജിയുടെ പണമാണു നഷ്ടമായത്. സംഭവത്തിൽ തെങ്കാശി സ്വദേശി ബാലമുരുകനെ (43) ചെങ്ങന്നൂർ പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ഒക്ടോബറിൽ നാട്ടിലെത്തിയ ഷാജി വീട്ടിലെ പാഴ്വസ്തുക്കൾ വിറ്റു. ഇതിനൊപ്പം എ.ടി.എം. കാർഡുപെട്ടത് അറിഞ്ഞില്ല. കാർഡുകിട്ടിയ തമിഴ്നാട് സ്വദേശിയായ ഡ്രൈവർ 6.31 ലക്ഷം രൂപ 15 ദിവസങ്ങളിലായി പിൻവലിച്ചു. കാർഡിൽ പിൻനമ്പർ എഴുതിയിരുന്നു. 25 വർഷമായി വിദേശത്തു…

Read More