കൊല്ലത്ത് നിന്ന് 6 വയസുകാരിയെ കാണാതായ സംഭവം;നിർണായ വിവരങ്ങൾ പൊലീസിന് ലഭിച്ചു

കൊല്ലം ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക വിവരങ്ങൾ പൊലിസിന് ലഭിച്ചു. എന്നാൽ അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ വിളിച്ച ഫോൺ നമ്പറിനെകുറിച്ച് പൊലീസിന് വിവരം ലഭിച്ചു കഴിഞ്ഞു. ശുഭവാർത്തയ്ക്കായി കാതോർത്തിരിക്കുകയാണ് കേരളം. അതേസമയം, നാലുമണിക്കൂർ പിന്നിട്ടിട്ടും അബി​ഗേൽ സാറ ഇപ്പോഴും കാണാമറയത്ത് തന്നെയാണ്. 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മോചന ദ്രവ്യം ആവശ്യപ്പെട്ട് ഫോൺകോൾ വന്നതായാണ് വിവരം. കുട്ടിയുടെ അമ്മയുടെ ഫോണിലേക്കാണ് ഫോണ്‍ കോള്‍ എത്തിയത്. ഒരു…

Read More

കാണാതായ വീട്ടമ്മയെ കൊന്ന് കൊക്കയിൽ തള്ളിയ സംഭവം; നാടുകാണി ചുരത്തിൽ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കാണാതായ സൈനബയുടെ മൃതദേഹം നാടുകാണി ചുരത്തിലെ ഗണപതി കല്ലിന് സമീപം താഴ്ചയിൽ നിന്ന് പോലീസ് കണ്ടെത്തി. മൃതദേഹം സൈനബയുടേത് തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.  മകനാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കസബ പൊലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. പ്രതിയായ സമദ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ എത്തിക്കും. സൈനബയുടെ മൃതദേഹമാണോ എന്ന് സ്ഥിരീകരിക്കാനുള്ള ശാസ്ത്രീയ പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു. നവംബർ ഏഴിനാണ് സൈനബയെ കാണാതാകുന്നത്….

Read More

വിശ്വഭാരതിസർവകലാശാലയിലെ ശിലാഫലകത്തിൽ നിന്ന് ടാ​ഗോറിനെ ഒഴിവാക്കി

വിശ്വഭാരതി സർവകലാശാലയിൽ സ്ഥാപിച്ച ശിലാഫലകത്തിൽനിന്നും സ്ഥാപകൻ രവീന്ദ്രനാഥ ടാ​ഗോറിൻറെ ഒഴിവാക്കിയത് വിവാദമാകുന്നു. നെഹ്റുവിന് പിന്നാലെ ടാ​ഗോറിനെയും ചരിത്രത്തിൽനിന്ന് ഇല്ലാതാക്കാനുള്ള ശ്രമമാണെന്ന് കോൺ​ഗ്രസ് വിമർശിച്ചു. നെഹ്റുവിനെയും ടാ​ഗോറിനെയും താരതമ്യം ചെയ്യുന്നത് ടാ​ഗോറിനെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ബിജെപി തിരിച്ചടിച്ചു. വിശ്വഭാരതി സർവകലാശാല നിലനിൽക്കുന്ന ശാന്തിനികേതൻ യുനെസ്കോയുടെ പൈതൃക നഗരമെന്ന് സൂചിപ്പിക്കുന്ന ഫലകം കഴിഞ്ഞമാസമാണ് അധികൃതർ സ്ഥാപിച്ചത്. ഫലകത്തില് ആചാര്യനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉപാചാര്യയായി വൈസ് ചാൻസലർ ബിദ്യുത് ചക്രബർത്തിയുടെയും പേര് മാത്രമാണുള്ളത്.  സർവകലാശാല സ്ഥാപിച്ച രവീന്ദ്രനാഥ ടാഗോറിനെ ഫലകത്തിൽനിന്നും…

Read More

ഓട്ടോറിക്ഷയിൽ കയറി പോയ യുവാവിനെ കാണാതായിട്ട് രണ്ടാഴ്ച; ദുരൂഹത ആരോപിച്ച് കുടുംബം

പത്തനംതിട്ട തലച്ചിറയിൽ യുവാവിനെ കാണാതായതിൽ ദുരൂഹത ആരോപിച്ച് കുടുംബം. 23 കാരൻ സംഗീത് സജിയെ കാണാതായിട്ട് രണ്ടാഴ്ചയാകുന്നു. ചില സംശയങ്ങൾ ചൂണ്ടിക്കാണിച്ചെങ്കിലും പൊലീസ് ഗൗരവമായി അന്വേഷിക്കുന്നില്ലെന്നാണ് ബന്ധുക്കളുടെ പരാതി. ഒക്ടോബർ ഒന്നിന് വൈകീട്ട് സുഹൃത്തായ പ്രദീപിനൊപ്പം ഓട്ടോറിക്ഷയിൽ പുറത്തേക്ക് പോയതാണ് സംഗീത് സജി. രാത്രി വൈകിയും തിരികെ വരാതായപ്പോൾ വീട്ടുകാർ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. സുഹൃത്ത് പ്രദീപും ഫോൺ എടുത്തില്ല. ഇടത്തറ ഭാഗത്ത് കടയിൽ സാധനങ്ങൾ വാങ്ങാൻ ഓട്ടോറിക്ഷ നിർത്തിയെന്നും അതിനു ശേഷം സംഗീതിനെ കാണാതായെന്നുമാണ് പ്രദീപ്…

Read More

കപ്പലിൽ നിന്ന് മലയാളി മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; തെരച്ചിൽ ശക്തം

മലയാളി മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കപ്പല്‍ യാത്രക്കിടെ കാണാതായതായി പരാതി. മലപ്പുറം നിലമ്പൂര്‍ സ്വദേശി മനേഷ് കേശവദാസിനെയാണ് കാണാതായത്. അബുദാബിയില്‍ നിന്നും മലേഷ്യക്കുള്ള യാത്രക്കിടയിലാണ് സംഭവമെന്ന് കപ്പല്‍ കമ്പനി അധികൃതര്‍ കുടുംബത്തെ അറിയിച്ചു.  ലൈബീരിയന്‍ എണ്ണക്കപ്പലായ എംടി പറ്റ്മോസിന്‍റെ സെക്കന്‍റ് ഓഫീസറായ മനേഷ് കേശവദാസിനെയാണ് ജോലിക്കിടെ കാണാതായത്. കപ്പല്‍ കമ്പനി അധികൃതരാണ് ഇക്കാര്യം കുടുംബത്തെ അറിയിച്ചത്. അബുദാബിയിലെ ജബല്‍ ധാനയില്‍നിന്നും മലേഷ്യക്ക് ചരക്കുമായി പോകുന്നതിനിടെ ബുധനാഴ്ചയാണ് മനേഷിനെ കാണാതായത്. പുലര്‍ച്ചെ നാലു മണിക്ക് ഡ്യൂട്ടി കഴിഞ്ഞ ശേഷം…

Read More

ഗുജറാത്ത് ഹൈക്കോടതിയിലെ മലയാളി അഭിഭാഷകയെ ട്രെയിൻ യാത്രയ്ക്കിടെ കാണാതായി; ഫോൺ സ്വിച്ച് ഒഫ്

ഗുജറാത്തിലെ മലയാളി അഭിഭാഷകയെ ട്രെയിൻ യാത്രയ്ക്കിടെ കാണാതായെന്ന് പരാതി. ഗുജറാത്ത് ഹൈക്കോടതിയിലെ അഭിഭാഷകയായ ഷീജ ഗിരീഷിനെയാണ് അഹമ്മദാബാദ് – മുംബയ് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ കഴിഞ്ഞ ദിവസം കാണാതായത്. ഗുജറാത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  തിങ്കളാഴ്ച പുലർച്ചെയാണ് ഷീജ അഹമ്മദാബാദിൽ നിന്ന് മുംബയിലേയ്ക്ക് ട്രെയിൻ യാത്ര തിരിച്ചത്. ഒരു കേസിന്റെ ഭാഗമായി ബോംബെ ഹൈക്കോടതിയിലേക്കായിരുന്നു യാത്ര. ഗുജറാത്തിലെ വാപ്പി എന്ന സ്ഥലത്ത് എത്തുന്നതുവരെ ഇവർ കുടുംബവുമായി ഫോണിൽ സംസാരിച്ചിരുന്നു. ശേഷം ഷീജയെ ഫോണിൽ വിളിച്ചിട്ട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. ട്രെയിൻ…

Read More

കശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു: 2 സൈനികർക്ക് പരുക്ക്

 ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ 48 മണിക്കൂറിലേറെയായി തുടരുന്ന, ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികനെ കാണാതാവുകയും രണ്ടു പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. കൊകോരെനാഗിലെ നിബിഡ വനങ്ങളിൽ ഭീകരരെ തുരത്താൻ സൈന്യവും ജമ്മു കശ്മീർ പൊലീസും ആരംഭിച്ച സംയുക്ത ഓപ്പറേഷനിടെ 3 ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചിരുന്നു. ബുധനാഴ്ച പുലർച്ചെയുണ്ടായ വെടിവയ്പ്പിൽ കരസേനയിലെ രണ്ടു ഉദ്യോഗസ്ഥരും ഒരു പൊലീസുകാരനുമാണ് വീരമൃത്യു വരിച്ചത്. കേണൽ മൻപ്രീത് സിങ്, മേജർ ആശിഷ് ധൻചോക്, ജമ്മു കശ്മീർ പൊലീസ് ഡപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ…

Read More

തിരുമൂലപുരത്ത് കാണാതായ യുവതിയെയും കുഞ്ഞിനെയും കണ്ടെത്തി

തിരുമൂലപുരത്ത് കാണാതായ യുവതിയെയും കുഞ്ഞിനെയും കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കാറിൽ സ‍ഞ്ചരിക്കുന്നതിനിടെ തിരുവല്ല സിഐ ബി.സുനിൽ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ കടത്തിക്കൊണ്ടുപോയെന്ന് യുവതിയുടെ ഭർത്താവ് പരാതി നൽകിയ ചെങ്ങന്നൂർ സ്വദേശി പ്രിന്റു പ്രസാദും (32) ഒപ്പമുണ്ടായിരുന്നു. പ്രിന്റുവിന് ഒപ്പം സ്വമേധയാ പോയതാണെന്ന് യുവതി പൊലീസിൽ മൊഴി നൽകി. തിരുമൂലപുരം ജംക്‌‌ഷനു സമീപം തിങ്കളാഴ്ച രാത്രി 11 മണിയോടെയായാണ് ഭർത്താവിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന 23 വയസ്സുകാരിയെയും കുഞ്ഞിനെയും കാറിലെത്തിയ…

Read More

കാണാതായ യുവാവിന്റെ മൃതദേഹം ഓവുചാലിൽ കണ്ടെത്തി

കോഴിക്കോട് കണ്ണാടിക്കലിലെ ഓവുചാലില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കരുവട്ടൂര്‍ സ്വദേശി വിഷ്ണു ആണ് മരിച്ചത്. രാവിലെ ഏഴരയോടെ സമീപവാസികളാണ് കണ്ണാടിക്കലിലെ നേതാജി വായനശാലയ്ക്ക് സമീപമുള്ള ഓവുചാലില്‍ വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ ബൈക്കും ഹെല്‍മറ്റും തൊട്ടടുത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. അമിതവേഗതയില്‍ എത്തിയ വാഹനം ഇവിടേയ്ക്ക് വീണതാകാം എന്നതാണ് നിഗമനം. ചേവായൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

കാണാതായ ആദിവാസി യുവതിയെയും മക്കളെയും രണ്ടുവര്‍ഷത്തിന് ശേഷം പോലീസ് കണ്ടെത്തി

നിലമ്പൂര്‍ പോത്തുകല്ലില്‍നിന്ന് കാണാതായ ആദിവാസി യുവതിയെയും മക്കളെയും രണ്ടുവര്‍ഷത്തിന് ശേഷം പോലീസ് കണ്ടെത്തി. ഭിക്ഷാടന മാഫിയയുടെ കൈയിലകപ്പെട്ട കുനിപ്പാല ആദിവാസി കോളനിയിലെ മിനി, മക്കളായ രമേശ്, രഞ്ജിത്ത് എന്നിവരെയാണ് തമിഴ്‌നാട്ടില്‍നിന്ന് കണ്ടെത്തിയത്. 2021-ലാണ് മിനിയെയും മക്കളെയും ദുരൂഹസാഹചര്യത്തില്‍ കാണാതായത്. തുടര്‍ന്ന് മലപ്പുറം എസ്.പി. എസ്.സുജിത് ദാസിന്റെയും നിലമ്പൂര്‍ ഡിവൈ.എസ്.പി.യുടെയും മേല്‍നോട്ടത്തില്‍ പ്രത്യേക പോലീസ് സംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചു. രണ്ടുവര്‍ഷം നീണ്ട പോലീസിന്റെ പ്രയത്‌നമാണ് ഫലം കണ്ടതെന്നും യുവതിയും മക്കളും ഭിക്ഷാടന മാഫിയയുടെ കൈയിലകപ്പെട്ടിരിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു….

Read More