യുവതിയെ കാണാനില്ലെന്ന് പരാതി; അന്വേഷണത്തിനിടെ ഹോട്ടൽ മുറിയിൽ മൃതദേഹം: മരിച്ച നിലയിൽ കാമുകനും

26 വയസുകാരിയായ യുവതിയെ കാണില്ലെന്ന വീട്ടുകാരുടെ പരാതി പ്രകാരം അന്വേഷണം നടത്തുന്നതിനിടെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഛത്തീസ്ഗഡിലെ റായ്പൂരിൽ ഞായറാഴ്ചയാണ് സംഭവം. പിന്നീട് യുവതിയുടെ കാമുകനെയും പരിസരത്തുള്ള റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ ആത്മഹത്യ ചെയ്തതാവാമെന്നാണ് നിഗമനം. വീട്ടുകാരുടെ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ നാഗ്പൂരിലാണെന്നാണ് കണ്ടെത്താനായത്. എന്നാൽ അന്വേഷിച്ച് അവിടെയെത്തിയ പൊലീസിന് യുവതിയുടെ ഫോൺ കണ്ടെത്താനായെങ്കിലും ഉടമ അവിടെ ഉണ്ടായിരുന്നില്ല….

Read More

പാലക്കാട് പത്തിരിപ്പാലയിൽ നിന്ന് മൂന്ന് വിദ്യാർത്ഥികളെ കാണാതായി ; രാവിലെ സ്കൂളിലേക്ക് പോയ വിദ്യാർത്ഥികളെയാണ് കാണാതായത്

പാലക്കാട് പത്തിരിപ്പാലയിൽ 3 വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി. 10 -ാം ക്ലാസ് വിദ്യാർഥികളായ അതുൽ കൃഷ്ണ, ആദിത്യൻ, ഏഴാം ക്ലാസ് വിദ്യാർഥി അനിരുദ്ധ് എന്നിവരെയാണ് കാണാതായത്. രാവിലെ സ്കൂളിലേക്ക് ഇറങ്ങിയ കുട്ടികളെയാണ് കാണാതായത്. കുട്ടികൾ ഇന്ന് സ്കൂളിൽ എത്തിയിരുന്നില്ലെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. പാലക്കാട് പത്തിരിപ്പാലയിലാണ് സംഭവം. ബന്ധുക്കളും അയൽവാസികളുമായ കുട്ടികളെയാണ് കാണാതായിരിക്കുന്നത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 98462 82227 എന്ന നമ്പറിലോ, അടുത്തുള്ള പൊലീസ് സ്‌റ്റേഷനിലോ അറിയിക്കണമെന്ന് അഭ്യർഥിക്കുന്നു.

Read More

കോട്ടയത്ത് നിന്ന് കാണാതായ എസ്‌ഐ തിരിച്ചെത്തി; മാനസിക സമ്മർദത്തെത്തുടർന്നാണ് മാറിനിന്നതെന്ന് മൊഴി

കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ കാണാതായ എസ്‌ഐ മടങ്ങിയെത്തി. മാനസിക സമ്മർദത്തെത്തുടർന്നാണ് മാറിനിന്നതെന്ന് ഉദ്യോഗസ്ഥൻ മൊഴി നൽകി. ഗ്രേഡ് എസ്ഐ അയർക്കുന്നം നീറിക്കാട് കീഴാട്ട് കാലായിൽ കെ.രാജേഷിനെ (53) രണ്ടുദിവസമായി കാണാനില്ലായിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അയർക്കുന്നം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തവേ ഇന്നു രാവിലെ അദ്ദേഹം സ്റ്റേഷനിൽ തിരിച്ചെത്തി. കഴിഞ്ഞ 14ന് രാത്രി നൈറ്റ് ഡ്യൂട്ടിക്കുശേഷം വീട്ടിലേക്കു മടങ്ങിയ രാജേഷ് രാത്രി വൈകിയും വീട്ടിലെത്താത്തതിനെ തുടർന്നാണ് ബന്ധുക്കൾ പരാതി നൽകിയത്. അമ്മയുടെ ചികിത്സാ ആവശ്യത്തിനായി അവധി…

Read More

കോട്ടയത്ത് പൊലീസുകാരനെ കാണാനില്ലെന്ന് പരാതി; കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കോട്ടയത്ത് പൊലീസുകാരനെ കാണാനില്ലെന്ന് പരാതി. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ രാജേഷിനെയാണ് കാണാതായത്. സംഭവത്തിൽ അയർക്കുന്നം പൊലീസ് കേസെടുത്തു. അയർകുന്നം നീറിക്കാട് സ്വദേശിയാണ് രാജേഷ്. 14ാം തിയ്യതി രാത്രി നൈറ്റ് ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് കാണാനില്ലെന്നാണ് കുടുംബത്തിൻ്റെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

അവയവ കടത്ത് കേസ്: കാണാതായ പാലക്കാട് സ്വദേശി ഷമീര്‍ കസ്റ്റഡിയിൽ

അവയവക്കടത്ത് കേസിൽ കാണാതായ പാലക്കാട് സ്വദേശി ഷമീറിനെ പൊലീസ് കണ്ടെത്തി. ഇയാളെ കസ്റ്റഡിയിലെടുത്തു. ഇറാനിൽ പോയി വൃക്ക നൽകിയ ശേഷം ഇയാളെ കാണാതായിരുന്നു. കോയമ്പത്തൂരിൽ വെച്ച് നേരത്തെ ഇയാളെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല. ടെഹ്റാനിൽ പോയി അവയവ വിൽപന നടത്തിയശേഷം ഇയാളുടെ ആരോഗ്യ സ്ഥിതി മോശമായിരുന്നു. കസ്റ്റഡിയിലെടുത്ത ഷമീറിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇയാളെ പ്രതിയാക്കണോ സാക്ഷിയാക്കണോ എന്നുള്ളത് അന്വേഷണ സംഘം പിന്നീട് തീരുമാനിക്കും.

Read More

ഗുജറാത്തിലെ നർമദ നദിയിൽ ഒഴുക്കിൽ പെട്ട് കാണാതായ കുട്ടികൾക്കായി തെരച്ചിൽ ; ഒഴുക്ക് ശക്തം , തെരച്ചിൽ ദുഷ്കരം

ഗുജറാത്തിലെ നർമദ നദിയിൽ ഒഴുക്കിൽപെട്ട് കുട്ടികളുൾപ്പെടെ ഏഴുപേരെ കാണാതായി. ഇന്നലെ രാവിലെ നർമദ നദിയിലെ പൊയ്ച്ച ഭാഗത്ത് കുളിക്കാനിറങ്ങിയ എട്ടംഗ സംഘമാണ് അപകടത്തിൽപെട്ടത്. ഇതിൽ ഒരാളെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവർക്കായി എൻഡിആർഎഫ് സംഘം തിരച്ചിൽ തുടരുകയാണ്. അതേസമയം, നർമ്മദ നദിയുടെ ഒഴുക്കുള്ള ഭാഗമായതിനാൽ രക്ഷാ പ്രവർത്തനം ദുഷ്കരമായി തുടരുകയാണ്. കാണാതായവരിൽ ആറു പേരും 15 വയസിൽ താഴെ പ്രായമുള്ള കുട്ടികളാണ്. ഭരത് ബദാലിയ (45), അർണവ് ബദാലിയ, മിത്രാക്ഷ ബദാലിയ(15), വ്രാജ് ബദാലിയ(11), ആര്യൻ ജിഞ്ജല(7), ഭാർഗവ് ഹാദിയ(15),…

Read More

മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; മെമ്മറി കാർഡ് കണ്ടെത്താനുള്ള ശ്രമത്തിൽ പൊലീസ്; കണ്ടക്ടറെ ചോദ്യം ചെയ്യുന്നു

മേയർ ആര്യ രാജേന്ദ്രനും കെ എസ് ആർ ടി സി ഡ്രൈവർ യദുവും തമ്മിലുള്ള കേസിൽ, നഷ്ടപ്പെട്ട മെമ്മറി കാർഡ് കണ്ടെത്താനുള്ള ശ്രമത്തിൽ പൊലീസ്. സംഭവത്തിൽ ബസ് കണ്ടക്ടർ സുബിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. സുബിൻ ഡി വൈ എഫ് ഐ പ്രവർത്തകനാണെന്ന് യദു നേരത്തെ ആരോപിച്ചിരുന്നു. ബസ് പാർക്ക് ചെയ്ത സ്ഥലത്തും പരിസരത്തും സംഭവ സമയത്തും പിറ്റേന്നും ജോലി ചെയ്തവരെയും ചോദ്യം ചെയ്യും. ഇവരിൽ നിന്ന് വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. സമീപത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ…

Read More

പീച്ചി ഡാമിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി; മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്

പീച്ചി ഡാമിൽ കാണാതായ മഹാരാജാസ് വിദ്യാർത്ഥി യഹിയയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകുന്നേരമാണ് വിദ്യാർത്ഥിയെ പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കാണാതായത്. ഇന്നലെ വിദ്യാർത്ഥിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് സ്കൂബ ടീം മൃതദേഹം കണ്ടെത്തിയത്. മലപ്പുറം താനൂർ സ്വദേശിയാണ്. എസ്എഫ്ഐ ഭാരവാഹിയാണ് യഹിയ.സുഹൃത്തുക്കൾക്കൊപ്പം വെള്ളത്തിൽ ഇറങ്ങിയ ഇയാൾ മുങ്ങി പോവുകയായിരുന്നു. എറണാകുളം മഹാരാജാസ് കോളജ് എം എസ് സി ബോട്ടണി വിദ്യാർഥിയായ യഹിയ പീച്ചി വന ഗവേഷണ കേന്ദ്രത്തിൽ ഇൻ്റേൺഷിപ്പിന് എത്തിയതായിരുന്നു. മന്ത്രി കെ…

Read More

വയോധികയെ തൃശൂർ അതിരപ്പിള്ളി കാടിനുള്ളിൽ കാണാതായി ; ഡ്രോൺ ഉപയോഗിച്ച് വീണ്ടും തെരച്ചിൽ ആരംഭിച്ചു

അതിരപ്പിള്ളിയിൽ കാടിനുള്ളിൽ കാണാതായ വയോധികക്കായി വീണ്ടും തെരച്ചിൽ തുടങ്ങി. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് വയോധികയെ കാട്ടിനുള്ളിൽ കാണാതായത്. എന്നാൽ വയോധികയെ കാട്ടിനുള്ളിൽ കാണാതായിട്ട് രണ്ട് രാത്രിയും രണ്ട് പകലും പിന്നിടുമ്പോഴും 75കാരിയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. വിറക് ശേഖരിക്കാൻ കാട്ടിൽ പോയതായിരുന്നു വാച്ച് മരം ആദിവാസി കോളനിയിലെ അമ്മിണി. തിങ്കളാഴ്ച്ച വൈകുന്നേരമാണ് അമ്മിണി വിറക് ശേഖരിയ്ക്കാനായി കാട്ടിലേക്ക് പോയത്. പിന്നീട് കാണാതായ അമ്മിണിക്കു വേണ്ടി അന്ന് വൈകുന്നേരം മുതൽ തന്നെ തെരച്ചിൽ തുടങ്ങിയിരുന്നു. രാത്രിയോടെ നിർത്തി…

Read More

ജസ്ന തിരോധാന കേസിൽ അച്ഛൻ സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു

ജസ്ന തിരോധാന കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു. ചില ചിത്രങ്ങള്‍ അടക്കമാണ് കോടതിയിൽ നൽകിയത്. തെളിവുകൾ കോടതി പരിശോധിച്ചു. ഇതേ തെളിവുകള്‍ നേരത്തെ സിബിഐ പരിശോധിച്ചിട്ടുണ്ടോ എന്നറിയാൻ കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദേശിച്ചു.  സിബിഐ പരിശോധിക്കാത്ത എന്തെങ്കിലും തെളിവുകള്‍ ഹാജരാക്കുകയാണെങ്കിൽ തുടരന്വേഷണം നടത്താമെന്നായിരുന്നു സിബിഐ നിലപാട്. അതിനാൽ തെളിവുകള്‍ താരതമ്യം ചെയ്ത ശേഷമായിരിക്കും തുരന്വേഷണത്തിന്‍റെ കാര്യത്തിൽ തിരുവനന്തപുരം സിജെഎം കോടതി ഉത്തരവിടുക. കേസ് നാളെയും…

Read More