
കൊല്ലത്ത് നിന്ന് പെൺകുട്ടിയെ കാണാതായ സംഭവം ; കുട്ടി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന ദൃശ്യങ്ങൾ പുറത്ത്
കൊല്ലത്ത് നിന്ന് കാണാതായ പെൺകുട്ടി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന ദൃശ്യങ്ങൾ പുറത്ത്. 18ആം തീയതി രാവിലെ പത്തരയോടെ കരുനാഗപ്പള്ളി ജംഗ്ഷനിലൂടെയാണ് പോയത്. ആലപ്പാട് നിന്ന് കാണാതായ ഐശ്വര്യയ്ക്ക് വേണ്ടി അന്വേഷണം തുടരുന്നതായി കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു. നവംബർ 18 മുതൽ യുവതിയെ കാണാനില്ലെന്ന് കാട്ടി മാതാവ് കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നു. ഓൺലൈൻ ഗെയിം കളിക്കുകയാണോ എന്ന് ചോദിച്ച് മകളെ തലേദിവസം വഴക്കു പറഞ്ഞിരുന്നതായി അമ്മ ഷീജ പറഞ്ഞു. 18ആം തീയതി രാവിലെ 10 മണി വരെ…