
ഷാർജയിൽ നിന്ന് കാണാതായ വിദ്യാർത്ഥിയെ ദുബൈ വിമാനത്താവളത്തിൽ നിന്നും കണ്ടെത്തി
ഷാർജയിൽ നിന്ന് കാണാതായ മലയാളിയായ ഓട്ടിസം ബാധിച്ച 18 വയസ്സുകാരനെ കണ്ടെത്തി. ശനിയാഴ്ച രാത്രി കാണാതായ യുവാവിനെയാണ് ഞായറാഴ്ച രാത്രി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കണ്ടെത്തിയത്. ജെബി തോമസിന്റെ മകൻ ഫെലിക്സ് ജെബി തോമസിനെയാണ് കാണാതായത്. വിമാനത്താവളത്തിലെ ഒരു യാത്രക്കാരൻ അറിയിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവിനെ കണ്ടെത്തിയതായി പിതാവ് ജെബി തോമസ് കുടുംബവുമായി അറിയിച്ചതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ”അവൻ സുരക്ഷിതനാണ്, പക്ഷേ ക്ഷീണിതനാണ്,” ഫെലിക്സിനെ പ്രവേശിപ്പിച്ചിരിക്കുന്ന ഷാർജയിലെ കുവൈത്ത് ഹോസ്പിറ്റലിൽ നിന്ന് പിതാവ്…