അടിമുടി ദുരൂഹത; തിരുവനന്തപുരത്ത് രണ്ടു വയസുകാരിയെ കാണാതായ സംഭവം: കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം ബാലരാമപുരം കോട്ടുകാൽക്കോണത്ത് കാണാതായ കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ  മകൾ ദേവേന്ദു എന്ന രണ്ടു വയസുകാരിയെ ആണ് വീട്ടിലെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെയാണ് കുഞ്ഞിനെ കാണാതായത്. ഉറങ്ങിക്കിടന്ന കുട്ടിയെ കാണാനില്ലെന്നായിരുന്നു പരാതി. തുടര്‍ന്ന് ബാലരാമപുരം പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് രണ്ടു വയസുകാരിയെ കിണറ്റിൽ കണ്ടെത്തിയത്. ഫയര്‍ഫോഴ്സ് സംഘമെത്തി കിണറ്റിൽ പരിശോധന നടത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടിയെ മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നും തനിയെ കുട്ടി അവിടേ…

Read More

ഡോക്ടർ വീടിനുള്ളിൽ മരിച്ച നിലയിൽ ; വീട് വാടകയ്ക്ക് എടുത്ത സ്ത്രീയേയും പുരുഷനെയും കാണാനില്ല, കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ്

വാടകയ്ക്ക് കൊടുത്ത വീടിനുള്ളിൽ അൻപതുകാരനായ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിൽ താമസിച്ചിരുന്ന ഒരു സ്ത്രീയെയും പുരുഷനെയും കാണാനില്ലെന്ന് പൊലീസ് അറിയിച്ചു. ഗ്രേറ്റർ നോയിഡയിലെ സഞ്ജയ് വിഹാർ കോളനിയിലെ വീട്ടിലാണ് 50കാരനായ ഡോ. ദിനേശ് ഗൗറിന്റെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന സ്ത്രീയും പുരുഷനും ഡോക്ടറെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ടതാണെന്നാണ് പൊലീസിന്റെ സംശയം. മൂന്ന് ദിവസം മുമ്പ് മാത്രമാണ് ഇവർ ഈ വാട്ടിൽ വാടകയ്ക്ക് താമസിക്കാൻ എത്തിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം…

Read More

കണ്ണൂർ കണ്ണവത്ത് കാട്ടിൽ വിറക് ശേഖരിക്കാൻ പോയ യുവതിയെ കാണാതായിട്ട് ഒരാഴ്ച

കണ്ണൂർ കണ്ണവത്ത് കാട്ടിൽ വിറക് ശേഖരിക്കാൻ പോയ യുവതിയെ കാണാതായിട്ട് ഒരാഴ്ച്ച. കണ്ണവം കോളനിയിലെ 40 കാരിയായ സിന്ധുവിനെയാണ് കാണാതായത്. മാനസിക പ്രയാസമുള്ള യുവതിയാണ് സിന്ധു. കണ്ണവം കാട്ടിൽ തിരഞ്ഞിട്ടും യുവതിയെ കണ്ടെത്താനായില്ല. അതിദയനീയാവസ്ഥയിലാണ് സിന്ധു കഴിഞ്ഞിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. 

Read More

കാണാതായ മലയാളി സൈനികനെ കണ്ടെത്തി; സാമ്പത്തികപ്രയാസം മൂലം മാറിനിന്നതെന്ന് പോലീസ്

അവധിയെടുത്ത് നാട്ടിലേക്ക് പുറപ്പെട്ടശേഷം കാണാതായ സൈനികൻ എരഞ്ഞിക്കൽ കണ്ടംകുളങ്ങര ചെറിയകാരംവള്ളി വിഷ്ണുവിനെ (30) ബെംഗളൂരുവിൽ കണ്ടെത്തി. ചൊവ്വാഴ്ച രാത്രിവൈകി ബെംഗളൂരു മെജസ്റ്റിക് റെയിൽവേ സ്റ്റേഷനുസമീപം വെച്ചാണ് പോലീസ് സംഘം ഇയാളെ കണ്ടെത്തിയത്. ജനുവരിയിൽ വിഷ്ണുവിന്റെ വിവാഹമുറപ്പിച്ചിരുന്നു. സാമ്പത്തികപ്രയാസം കാരണമാണ് നാട്ടിൽനിന്ന് മാറിനിൽക്കേണ്ടിവന്നതെന്ന് പോലീസ് പറഞ്ഞു. വിഷ്ണുവിനെ ബുധനാഴ്ച നാട്ടിലെത്തിക്കും. പുണെ ആർമി സ്പോർട്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലിചെയ്യുന്ന ബോക്സിങ് താരം കൂടിയായ വിഷ്ണുവിനെ ഡിസംബർ 17-ന് പുലർച്ചെ മുതലാണ് കാണാതായത്. ലീവിന് നാട്ടിലേക്കുവരുന്നുണ്ടെന്ന് ഡിസംബർ 16-ന് അമ്മയെ ഫോണിൽ…

Read More

കൊല്ലത്ത് നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തി

കൊല്ലം ആലപ്പാട് നിന്ന് കാണാതായ ഇരുപതുകാരിയെ കണ്ടെത്തി. തൃശൂരിൽ നിന്നാണ് ഐശ്വര്യ അനിലിനെ കണ്ടെത്തിയത്. മുരിങ്ങൂർ ധ്യാനകേന്ദ്രത്തില്‍ നിന്നാണ് കണ്ടെത്തിയെന്ന് കുടംബം പറയുന്നു. ഇക്കഴിഞ്ഞ പതിനെട്ടാം തീയതി രാവിലെ മുതലാണ് ഐശ്വര്യ അനിലിനെ കാണാതായത്. രാവിലെ യുവതി കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിലേക്ക് ഇരുചക്ര വാഹനത്തിൽ പോകുന്നതിൻ്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. സ്വകാര്യ എൻട്രൻസ് കോച്ചിങ് സ്ഥാപനത്തിൽ ഓൺലൈൻ പഠനം നടത്തുന്നയാളായിരുന്നു ഐശ്വര്യ. ഓൺലൈൻ ഗെയിം കളിച്ചതിനെ ചൊല്ലി തലേദിവസം മകളെ വഴക്കു പറഞ്ഞിരുന്നതായി അമ്മ ഷീജ പറഞ്ഞു.

Read More

മലപ്പുറത്ത് നിന്ന് കാണാതായ തിരൂർ ഡെപ്യൂട്ടി തഹസിൽദാർ വീട്ടിൽ തിരിച്ചെത്തി

കാണാതായ മലപ്പുറം തിരൂർ ഡെപ്യൂട്ടി തഹസിൽദാർ തിരൂർ മാങ്ങാട്ടിരി സ്വദേശി ചാലിബ് പി ബി വീട്ടിൽ തിരിച്ചെത്തി. ഇന്നലെ രാത്രി 11 മണിയോടെയാണ് തിരിച്ചെത്തിയത്. മാനസിക പ്രയാസം മൂലമാണ് നാടു വിട്ടതെന്ന് ഡെപ്യുട്ടി തഹസിൽദാർ പിബി ചാലിബ് പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസം ഡെപ്യൂട്ടി തഹസിൽദാര്‍ ഭാര്യയുമായി സംസാരിച്ചിരുന്നു. രാവിലെ ഭാര്യയുടെ ഫോൺ കോൾ എടുത്ത ചാലിബ് കര്‍ണാടകയിലെ ബസ് സ്റ്റാന്റിലാണുളളതെന്നും വീട്ടിലേക്ക് എത്തുമെന്നും അറിയിച്ചിരുന്നു. കൂടെ ആരുമില്ലെന്നും മാനസിക പ്രയാസത്തിൽ പോയതെന്നാണ് ചാലിബ് ഭാര്യയോടു…

Read More

‘മാനസികപ്രയാസം കാരണം മാറി നിൽക്കുന്നു’; കാണാതായ ഡെപ്യൂട്ടി തഹസിൽദാർ വീട്ടിൽ തിരിച്ചെത്തി

കാണാതായ തിരൂർ ഡെപ്യൂട്ടി തഹസിൽദാർ പിബി ചാലിബ് വീട്ടിൽ തിരിച്ചെത്തി. ഇന്നലെ രാത്രിയാണ് വീട്ടിലെത്തിയത്. ബുധനാഴ്ചയാണ് ചാലിബ് വീട് വിട്ടിറങ്ങിയത്. കഴിഞ്ഞ ദിവസം ചാലിബ് ഭാര്യയോട് ഫോണില്‍ സംസാരിച്ചിരുന്നു. മാനസികപ്രയാസം കാരണം മാറി നിൽക്കുന്നുവെന്നായിരുന്നു പറഞ്ഞത്. താൻ തിരിച്ചുവരുമെന്നും ബസ് സ്റ്റാൻഡിലാണ് നിലവിലുള്ളതെന്നും സുരക്ഷിതനാണെന്നും ചാലിബ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഫോൺ വീണ്ടും സ്വിച്ച് ഓഫായി. പിന്നീട് ചാലിബ് അർദ്ധരാത്രിയോടെ വീട്ടിൽ എത്തുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് ചാലിബ് ഓഫീസില്‍ നിന്നും 5.15 ന് ഇറങ്ങിയിരുന്നു. ഭാര്യയോട് വീട്ടിലെത്താന്‍…

Read More

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പാത്രം കാണാതായ സംഭവം; കസ്റ്റഡിയിലുള്ളവർക്കെതിരെ മോഷണത്തിന് കേസെടുക്കില്ല

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പാത്രം കാണാതായ സംഭവത്തിൽ പ്രതികരണവുമായി അന്വേഷണ സംഘം. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവർക്ക് മോഷ്ടിക്കാനുള്ള ഉദ്യേശ്യമുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ക്ഷേത്ര ദർശനത്തിനിടെ തട്ടത്തിലുണ്ടായിരുന്ന പൂജാ സാധനങ്ങൾ നിലത്തു വീണു. മറ്റാരാളുടെ സഹായത്തോടെ ഇതെല്ലാം എടുത്തു തന്നപ്പോൾ, നിലത്തിരുന്ന പാത്രത്തിൽ വച്ചാണ് നൽകിയതെന്ന് ഓസ്ട്രേലിയൻ പൗരൻ ഗണേഷ് ജാ പൊലീസിനോട് പറഞ്ഞു.  പുറത്തേക്ക് പോയപ്പോയും ആരും തടയാത്തതിനാൽ പാത്രം കൊണ്ടു പോയെന്നാണ് ​ഗണേഷ് ജായുടെ മൊഴി. ക്ഷേത്ര ജീവനക്കാർ പണം വാങ്ങി സഹായിച്ചിട്ടില്ലെന്നും രാമേശ്വരത്ത് ദർശനത്തിനായി…

Read More

ഇന്തൊനേഷ്യയിൽ ആഞ്ഞടിച്ച തിരമാലയിൽ പെട്ട് യുവാവിനെ കാണാതെയായി; ആറാം ദിവസവും തിരച്ചിൽ തുടരുന്നു

​ഇന്തൊനേഷ്യയിലെ ബീച്ചിൽ വച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്ന 20 കാരൻ ആഞ്ഞടിച്ച തിരമാലയിൽ പെട്ട് കാണാതായി. ഒക്‌ടോബർ 13 -ന് കെഡുങ് തുമ്പാങ് ബീച്ചിൽ വച്ചാണ് ഇന്തോനേഷ്യയിലെ മെഡനിൽ നിന്നുള്ള റോണി ജോസുവ സിമൻജുൻ്റക്കിനെ കാണാതായത്. സംഭവത്തിന്റെ ദ‍‍ൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. യുവാവിനെ കണ്ടെത്തുന്നതിനായി സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകളെ വിന്യസിച്ചിട്ടുണ്ടെങ്കിലും അപകടകരമായ രീതിയിൽ തിരമാലകൾ 2 മുതൽ 4 മീറ്റർ വരെ ഉയരത്തിലാണ് ആഞ്ഞടിക്കുന്നത്. യുവാവിനായി ഏഴ് ദിവസം വരെ തിരച്ചിൽ തുടരാനായിരുന്നു…

Read More

യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കൾ: ഭർത്താവ് ഒളിവിൽ

യുവതിയെ ദുരൂഹസാഹചര്യത്തിൽ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊവ്വൽ ബെഞ്ച്കോടതിയിലെ പി.എ. ജാഫറിന്റെ ഭാര്യ അലീമ (35) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഭർത്താവ് ജാഫർ ഒളിവിൽ പോയതായി പൊലീസ് അറിയിച്ചു. കാസർകോട് നഗരത്തിലെ വാച്ച് കട നടത്തുന്നയാളാണ് ജാഫർ. മരണത്തിൽ ദുരൂഹത ഉണ്ടെന്നും ജാഫർ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് മർദിക്കുന്നതായി അലീമ പറഞ്ഞിട്ടുണ്ടെന്നും ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. ചൊവ്വാഴ്ച രാത്രി ജാഫറും അലീമയും തമ്മിൽ വഴക്കു നടന്നിരുന്നതായി പൊലീസ് പറഞ്ഞു. അതിന് പിന്നാലെയാണ് രാത്രി…

Read More