
ഇസ്രയേലിൽ ടെൽഅവീവിന് സമീപം ഹൂതികളുടെ അപ്രതീക്ഷിത മിസൈലാക്രമണം; 16 പേർക്ക് പരിക്ക്
മദ്ധ്യ ഇസ്രയേലിൽ ടെൽഅവീവിന് സമീപം യെമൻ നടത്തിയ മിസൈലാക്രമണത്തിൽ 16 പേർക്ക് നിസാരപരിക്കേറ്റതായി സൈന്യം അറിയിച്ചു. ‘പ്രൊജക്‌ടൈൽ’ എന്ന പേരിൽ യെമൻ നടത്തിയ ആക്രമണം തടയാൻ സാധിച്ചില്ലെന്നും സൈന്യം വ്യക്തമാക്കി. ഒരു വർഷം മുൻപ് ഗാസയിൽ യുദ്ധം ആരംഭിച്ചതിനുശേഷം യെമനിലെ ഇറാന്റെ പിന്തുണയുളള ഹൂതി വിമതർ ഇസ്രയേലിനെതിരെ മിസൈൽ ആക്രണം നടത്തിയിരുന്നു. ഇതിനുപിന്നാലെ യെമനിലെ ഹൂതികളുടെ നിയന്ത്രണത്തിലുളള പ്രദേശങ്ങളും തുറമുഖങ്ങളും ഇസ്രയേൽ സൈന്യം തകർത്തിരുന്നു. ടെൽ അവീവിന് കിഴക്കുളള ബ്‌നേ ബ്റാക്കിലാണ് മിസൈൽ വീണതെന്ന് ഇസ്രയേൽ പ്രാദേശിക…