‘സിനിമയിൽ പവർ​ഗ്രൂപ്പ് ഉണ്ടാകാം; കരാർ ഒപ്പിട്ട ഒൻപത് സിനിമകൾ നഷ്ടമായി: ശ്വേത മേനോന്‍

സിനിമയിലെ പവര്‍ഗ്രൂപ്പില്‍ സ്ത്രീകളുമുണ്ടാകാമെന്ന് നടി ശ്വേത മേനോന്‍. കരാര്‍ ഒപ്പിട്ട 9 സിനിമകള്‍ നഷ്ടമായിട്ടുണ്ടന്നും ശ്വേത പറഞ്ഞു. സിനിമ കോണ്‍ക്ലേവ് പ്രശ്നത്തിനുള്ള പരിഹാരമല്ല. അമ്മ ഭാരവാഹി ആയിരുന്ന സമയത്ത് തനിക്ക് ആരും ലൈംഗിക അതിക്രമ പരാതി നല്‍കിയിട്ടില്ല. സംവിധായകന്‍ രഞ്ജിത്തിനെതിരായ ആരോപണം സത്യമോ അല്ലയോ എന്നറിയില്ല. നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ എന്നും ശ്വേത പ്രതികരിച്ചു. സിനിമ മേഖലയിൽ തനിക്ക് ഇതുവരെ മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. തന്നോട് ഇതുവരെ ആരും ഒരനുഭവങ്ങളും പറഞ്ഞിട്ടില്ല. നോ പറയേണ്ടിടത്ത് താൻ…

Read More

സ്റ്റേഷനിൽ നിർത്താതെ എറണാകുളം – ഗുരുവായൂർ പാസഞ്ചർ ട്രെയിൻ; തെറ്റ് മനസിലായപ്പോൾ പാതിവഴിയിൽ നിർത്തി

എറണാകുളം – ഗുരുവായൂർ പാസഞ്ചർ ട്രെയിൻ സ്റ്റേഷനിൽ നിർത്താതെ മുന്നോട്ട് പോയി. ഇന്നലെ രാത്രിയിൽ ചൊവ്വര സ്റ്റേഷനിൽ നിർത്താതെയാണ് ട്രെയിൻ മുന്നോട്ട് പാഞ്ഞത്. ആലുവയ്ക്ക് അടുത്തുള്ള ചെറിയ സ്റ്റേഷനിൽ ഇറങ്ങാൻ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ഇവർക്ക് ഇറങ്ങാനോ ചൊവ്വരയിൽ നിന്നുള്ള യാത്രക്കാർക്ക് ട്രെയിനിൽ കയറാനോ കഴിഞ്ഞില്ല. സ്റ്റേഷനിലെ ജീവനക്കാരൻ ട്രെയിനിനു പിന്നിലെ ഗാർഡിനെ വിവരം ധരിപ്പിച്ച ശേഷമാണ് തെറ്റ് മനസിലായത്. ഇതോടെ ട്രെയിൻ പിന്നോട്ടെടുത്തു. ഇതിനിടെ അങ്കലാപ്പിലായ സ്ത്രീകളടക്കമുള്ള യാത്രക്കാർ കൂരിരുട്ടിൽ ഒരു കിലോമീറ്റർ ദൂരെ മാറി ട്രെയിനിൽ…

Read More

ഇന്ത്യയിൽ പത്തുലക്ഷത്തിലധികം കുട്ടികൾ കഴിഞ്ഞ വർഷം മീസിൽസ് വാക്‌സിനെടുത്തിട്ടില്ല; ലോകാരോഗ്യസംഘടന

ഇന്ത്യയിൽ പത്തുലക്ഷത്തിലധികം കുട്ടികൾ 2022-ൽ മീസിൽസിനുള്ള പ്രതിരോധകുത്തിവെപ്പ് എടുത്തിട്ടില്ലെന്ന് ലോകാരോഗ്യസംഘടന. സി.ഡിസി.(US Centers for Disease Control and Prevention )-യുടേയും ലോകാരോഗ്യസംഘടനയുടേയും റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഉയർന്ന പകർച്ചാസാധ്യതയുള്ള മീസിൽസ് അഥവാ അഞ്ചാംപനി തടയുന്നതിൽ പ്രതിരോധകുത്തിവെപ്പ് പ്രധാനമാണ്. 194 രാജ്യങ്ങളിൽ നിന്നുള്ള കണക്കുകൾ ശേഖരിച്ചാണ് മീസിൽസ് കുത്തിവെപ്പിന്റെ പുരോഗതി പരിശോധിച്ചത്. തുടർന്നാണ് മീസിൽസിനുള്ള പ്രതിരോധകുത്തിവെപ്പ് എടുക്കാത്ത കുട്ടികളുടെ എണ്ണത്തിൽ ഇന്ത്യയും ഉൾപ്പെട്ടത്. ഇന്ത്യയിൽ പത്തുലക്ഷത്തിലധികം കുട്ടികൾക്കാണ് കുത്തിവെപ്പ് കിട്ടാതിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയേക്കൂടാതെ നൈജീരിയ, ഡെമോക്രാറ്റിക്…

Read More