മിസ് കേരള 2024: കിരീടം ചൂടി മേഘ ആന്റണി; ഫസ്റ്റ് റണ്ണറപ്പ് കോട്ടയം സ്വദേശി അരുന്ധതി, സെക്കൻഡ് റണ്ണറപ്പ് തൃശൂർ സ്വദേശി ഏയ്ഞ്ചൽ

ഇംപ്രസാരിയോ മിസ് കേരള 2024 കിരീടം എറണാകുളം വൈറ്റില സ്വദേശി മേഘ ആന്റണിക്ക്. എറണാകുളം സെന്റ് തെരേസാസ് കോളജിലെ ബിരുദ വിദ്യാർഥിനിയാണ് മേഘ. കോട്ടയം സ്വദേശി എൻ.അരുന്ധതി ഫസ്റ്റ് റണ്ണറപ്പും തൃശൂർ കൊരട്ടി സ്വദേശി ഏയ്ഞ്ചൽ ബെന്നി സെക്കൻഡ് റണ്ണറപ്പുമായി.  300 മത്സരാർഥികളിൽനിന്ന് വിവിധ മത്സരങ്ങളിൽ വിജയികളായെത്തിയ 19 പേരാണ് മിസ് കേരള 24–ാമത് പതിപ്പിന്റെ അവസാനഘട്ട മത്സരത്തിലുണ്ടായിരുന്നത്. ഫൈനലിൽ മൂന്നു റൗണ്ടുകളാണ് ഉണ്ടായിരുന്നത്.  മിസ് ഫിറ്റ്നസ്, മിസ് ബ്യൂട്ടിബുൾ സ്മൈൽ റോസ്മി ഷാജിയും മിസ് ബ്യൂട്ടിഫുൾ ഐസ് ആയി…

Read More

സ്റ്റേഷനിൽ നിർത്താതെ എക്സിക്യൂട്ടീവ് എക്സ്പ്രസ്, രാത്രി മഴയത്ത് വലഞ്ഞ് യാത്രക്കാർ; പ്രതിഷേധം

ട്രെയിൻ സ്റ്റേഷനിൽ നിർത്താത്തതിനെത്തുടർന്ന് പ്രതിഷേധവുമായി യാത്രക്കാർ. ആലപ്പുഴ – കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസാണ് (16307 നമ്പർ) പയ്യോളി റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ച രാത്രി നിർത്താതെ കടന്നുപോയത്. രാത്രി 10.54 നാണ് സ്റ്റേഷനിൽ എത്തിയത്. ട്രെയിൻ രണ്ട് കിലോമീറ്റർ അകലെ അയനിക്കാട് നിർത്തി. എന്നാൽ, ട്രാക്കിന് സമീപം കാടും കനത്ത മഴയുമായതിനാൽ യാത്രക്കാർക്ക് ഇറങ്ങാൻ കഴിഞ്ഞില്ല. തുടർന്ന് വടകര സ്റ്റേഷനിൽ തീവണ്ടി നിർത്തിയപ്പോൾ യാത്രക്കാർ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിന് മുന്നിൽ ബഹളംവെക്കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു. മഴയിൽ പയ്യോളി…

Read More

പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥകൾ; റാഞ്ചിയിലെ ഇന്ത്യ മുന്നണി റാലിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കില്ല

ജാർഖണ്ഡിലെ റാഞ്ചിയിൽ ഇന്ത്യ മുന്നണി നടത്തുന്ന സംയുക്ത റാലിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കില്ല. പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥകൾ കാരണമാണു രാഹുൽ പങ്കെടുക്കാത്തതെന്നു പാർട്ടി അറിയിച്ചു. പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ ഉൾപ്പെടെയുള്ള മറ്റു കോൺഗ്രസ് നേതാക്കൾ പങ്കെടുക്കും. ‘ഞായറാഴ്ച മധ്യപ്രദേശിലെ സത്നയിലും ജാർഖണ്ഡിലെ റാഞ്ചിയിലും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ രാഹുൽ ഗാന്ധി പങ്കെടുക്കാൻ തീരുമാനിച്ചിരുന്നു. പെട്ടെന്ന് ശാരീരിക അസ്വസ്ഥത ഉണ്ടായതോടെ അദ്ദേഹത്തിനു ഡൽഹി വിട്ടുപോകാൻ കഴിയാത്ത സാഹചര്യമാണ്.”- കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു….

Read More

എഐ സൗന്ദര്യ റാണിമാരെ കണ്ടെത്താന്‍ ‘മിസ് എഐ’ മത്സരം; സമ്മാനം 4.1 ലക്ഷം രൂപ

ലോകത്തെ ഏറ്റവും മികച്ച എഐ മോഡലുകളെയും ഇന്‍ഫ്‌ളുവന്‍സര്‍മാരേയും തിരഞ്ഞെടുക്കുന്നതിനായി ആദ്യമായി നടത്തുന്ന ‘മിസ് എഐ’ സൗന്ദര്യ മത്സരം പ്രഖ്യാപിച്ചു. ലോകത്താകമാനമുള്ള എഐ ക്രിയേറ്റര്‍മാരുടെ നേട്ടങ്ങള്‍ക്ക് അംഗീകാരം നല്‍കുകയെന്ന് ലക്ഷ്യത്തോടെ വേള്‍ഡ് എഐ ക്രിയേറ്റര്‍ അവാര്‍ട്‌സ് ആണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. വിജയികള്‍ക്ക് 20000 ഡോളറിന്റെ (16 ലക്ഷത്തിലേറെ രൂപ) സമ്മാനങ്ങളാണ് ലഭിക്കുക. ഏപ്രില്‍ 14 നാണ് മത്സരത്തിനായുള്ള അപേക്ഷ ക്ഷണിച്ച് തുടങ്ങിയത്. എഐ നിര്‍മിത മോഡലുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ക്രിയേറ്റര്‍മാര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ക്രിയേറ്റര്‍മാര്‍ സോഷ്യല്‍ മീഡിയയില്‍…

Read More