
പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന് ആരോപണം; പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ക്രൂര മർദനം
ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് ക്രൂര മർദ്ദനം. ഒരു പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് 13 കാരനെ നഗ്നനാക്കി മർദിച്ചത്. സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ കുശിനഗറിൽ ഡിസംബർ നാലിന് രാത്രിയാണ് സംഭവം. കഴിഞ്ഞ ദിവസമാണ് സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത്. വൈറലായ വീഡിയോയിൽ ഒരു കുട്ടി നിലത്ത് കിടക്കുന്നതും ചിലർ വളഞ്ഞിട്ട് ചവിട്ടുന്നതും കാണാം. 13കാരനെ നഗ്നനാക്കി മർദിക്കുകയും കുളത്തിൽ മുക്കുകയും ചെയ്യുന്ന മറ്റൊരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. പിതാവിന്റെ പരാതിയെ തുടർന്നാണ് പൊലീസ്…