
‘തുളസീദാസ് മോശമായി പെരുമാറി, മുറിയുടെ മുന്നിൽ വന്ന് ഡോർ തട്ടി’; വെളിപ്പെടുത്തി നടി ഗീത വിജയൻ
സിനിമാ മേഖലയിൽ നിന്ന് ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി ഗീത വിജയൻ. സംവിധായകൻ തുളസീദാസിൽ നിന്നാണ് മോശം അനുഭവം ഉണ്ടായത്. ചാഞ്ചാട്ടം എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചായിരുന്നു സംഭവം. ശക്തമായി പ്രതികരിച്ചതിന്റെ പേരിൽ അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും അവർ ഒരു മാധ്യമത്തോട് പറഞ്ഞു. സിദ്ദിഖ് അമ്മയുടെ തലപ്പത്ത് എങ്ങനെ വരുമെന്ന് ആ സമയത്ത് തനിക്ക് മനസിൽ തോന്നിയിരുന്നെന്ന് ഗീത വിജയൻ പറഞ്ഞു. മോശമായി പെരുമാറിയ ആളോട് പോടാ പുല്ലേ എന്ന് പറഞ്ഞ് ഇറങ്ങിപ്പോന്നിട്ടുണ്ടെന്നും ഗീത വിജയൻ പറഞ്ഞു.’ഇമോഷണൽ സപ്പോർട്ട് എനിക്ക്…