
ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം; ലോകായുക്ത ഇന്ന് വിധിപറയും
ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്തതായി ആരോപിച്ച് മുഖ്യമന്ത്രിയെയും 18 മന്ത്രിമാരെയും എതിര്‍ കക്ഷികളാക്കി ഫയല്‍ ചെയ്ത ഹർജിയില്‍ ലോകായുക്ത ഇന്ന് രണ്ടരക്ക് വിധിപറയും. 2018 ലാണ് ഹർജി ഫയല്‍ ചെയ്തത്. ഡിവിഷൻ ബെഞ്ച് വാദം പൂര്‍ത്തിയാക്കി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പറയാത്തതിനെതിരെ ഹരജിക്കാരനായ ആര്‍.എസ്. ശശികുമാര്‍ ഹൈകോടതിയെ സമീപിച്ചിരുന്നു. ഹൈകോടതി നിര്‍ദേശപ്രകാരം വീണ്ടും കേസ് പരിഗണിച്ച രണ്ടംഗ ബെഞ്ച് അഭിപ്രായഭിന്നതയെ തുടര്‍ന്ന് തീരുമാനം മൂന്നംഗ ബെഞ്ചിന് വിടുകയായിരുന്നു. ഹർജിയില്‍ വാദം കേട്ട രണ്ട് ഉപലോകായുക്തമാര്‍ ദുരിതാശ്വാസനിധി…