
30 ദിവസം മദ്യപിക്കാതെ ഇരിക്കാന്‍ സാധിക്കുമോ?; ശരീരത്തില്‍ സംഭവിക്കുന്ന ഈ അത്ഭുതങ്ങള്‍ അറിയാം
വെറും 30 ദിവസം മാത്രം മദ്യം ഉപേക്ഷിച്ചു നോക്കൂ. അറിയാം നിങ്ങള്‍ക്ക് സംഭവിക്കുന്ന മാറ്റങ്ങള്‍. നിങ്ങളുടെ ആരോഗ്യത്തില്‍ ഒരുപാട് മാറ്റങ്ങളാണ് ഉണ്ടാകുക. ക്യാന്‍സര്‍ സാദ്ധ്യത കുറയ്ക്കുന്നു മദ്യപാനികളില്‍ ക്യാന്‍സര്‍ സാദ്ധ്യത കൂടുതലാണെന്നാണ് പഠനങ്ങളില്‍ പറയുന്നത്. ഒട്ടേറെ ക്യാന്‍സറുകള്‍ മദ്യപാനം മൂലം സംഭവിക്കാം. അന്നനാളത്തിലെ ക്യാന്‍സര്‍, കരള്‍, മലാശയം, കഴുത്ത്, സ്തനം എന്നിവിടങ്ങളിലെ ക്യാന്‍സര്‍ സാദ്ധ്യത കൂട്ടുന്ന ഒന്നാണ് മദ്യപാനം. മദ്യം ഉപേക്ഷിച്ചാല്‍ ക്യാന്‍സര്‍ സാദ്ധ്യതയും കുറയും. ഹൃദയാരോഗ്യം മദ്യപാനികളുടെ ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ വര്‍ദ്ധിക്കും. ഇത് ഹൃദയദമനികളില്‍…