മുകേഷും ജയസൂര്യയും ഉൾപ്പെടെ ഏഴുപേർക്കെതിരേ പരാതി നൽകി മിനു മുനീർ

മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നീ നടൻമാർ ഉൾപ്പെടെ ഏഴുപേർക്കെതിരേ നടി മിനു മുനീർ പരാതി നൽകി. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണങ്ങൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിനാണ് പരാതി നൽകിയിരിക്കുന്നത്. നടൻമാർ കൂടാതെ രണ്ട് പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവുമാർക്കും പ്രൊഡ്യൂസറായിരുന്ന അഡ്വ. ചന്ദ്രശേഖറിനുമെതിരെയാണ് പരാതി. ഓരോരുത്തർക്കുമെതിരേ പ്രത്യേകം പരാതി മെയിലായി അയക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് നടൻമാർ ഉൾപ്പെടെയുള്ളവർക്കെതിരേ ആരോപണവുമായി മിനു മുനീർ രംഗത്തെത്തിയത്. ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ജയസൂര്യയുടെ…

Read More