ഖത്തറിൽ മലയാളി ബാലിക സ്കൂൾബസ്സിനുള്ളിൽ മരണപ്പെട്ട സംഭവത്തിൽ അന്വേഷണം

ദോഹയിൽ പിറന്നാൾ ദിനത്തിൽ സ്കൂൾബസിൽ ഇരുന്ന് ഉങ്ങിയതിനെ തുടർന്ന് മരണമടഞ്ഞ മലയാളി ബാലികയുടെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. അല്‍ വക്രയിലെ സ്പ്രിങ്ഫീല്‍ഡ് കിന്റര്‍ഗാര്‍ട്ടനിലെ മിൻസായെന്ന kg 1 വിദ്യാർത്ഥിനിയാണ് ബസുകാരുടെ അശ്രദ്ധമൂലം മരണപ്പെട്ടത്. സ്കൂൾബസ്സിൽ കയറിയശേഷം ഉറങ്ങിപ്പോയ കുഞ്ഞിനെ ശ്രദ്ധിക്കാതെ ബസ് ജീവനക്കാർ വാഹനം പാർക്കിങ്ങിലിട്ട് ലോക്കുചെയ്യുകയായിരുന്നു. ഉച്ചയോടെ വിദ്യാർത്ഥികളെ തിരികെ വീട്ടിലെത്തിക്കാൻ വാഹനം പുറത്തെടുത്തപ്പോഴാണ് മിർസ ബസിൽ അബോധാവസ്ഥയിൽ കിടക്കുന്നത് ബസ് ജീവനക്കാർ ശ്രദ്ധിക്കുന്നത്. കടുത്ത ചൂടിൽ ബസിനുള്ളിൽ അകപ്പെട്ട കുഞ്ഞിനെ ഉടൻ ആശുപത്രിൽ എത്തിച്ചുവെങ്കിലും…

Read More