പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്ലിം വിരുദ്ധ പ്രസംഗത്തിന് എതിരെ വിമർശനം ; ബിജെപി ന്യൂനപക്ഷ മോർച്ച നേതാവിനെ പുറത്താക്കി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്‍ലിം വിരുദ്ധ പ്രസംഗത്തെ വിമര്‍ശിച്ച ബി.ജെ.പി ന്യൂനപക്ഷമോര്‍ച്ച നേതാവിനെ പുറത്താക്കി. ബിക്കാനീര്‍ ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്‍റ് ഉസ്മാന്‍ ഘാനിയെയാണ് പാര്‍ട്ടിയുടെ പ്രതിച്ഛായ മോശമാക്കിയെന്ന് ആരോപിച്ച് ബുധനാഴ്ച പുറത്താക്കിയത്. അടുത്തിടെ ഡൽഹിയിൽ ഒരു വാർത്താ ചാനലിനോട് സംസാരിക്കവെ, ഒരു മുസ്‍ലിമായതിനാൽ പ്രധാനമന്ത്രി പറഞ്ഞതിൽ നിരാശയുണ്ടെന്നും പരാമർശത്തെ അപലപിക്കുന്നുവെന്നും ഘാനി പറഞ്ഞിരുന്നു. രാജസ്ഥാനിലെ 25 ലോക്‌സഭാ സീറ്റുകളിൽ മൂന്നോ നാലോ സീറ്റുകൾ ബി.ജെ.പിക്ക് നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് തേടി മുസ്‍ലിംങ്ങളുടെ അടുത്തുപോകുമ്പോള്‍…

Read More