കാഴ്ച പരിമിതിയുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുട്യൂബര്‍ പിടിയില്‍

കാഴ്ച പരിമിതിയുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുട്യൂബറെ പൊലീസ് അറസ്റ്റു ചെയ്തു. കോട്ടയം സ്വദേശി ജീമോനെയാണ് (42) മുനമ്ബം പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പാട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കാം എന്നായിരുന്നു ഇയാളുടെ വാഗ്ദാനം. കോട്ടയം കൂട്ടിക്കല്‍ യേന്തയാര്‍ കരയില്‍ സ്വദേശിയാണ് ജീമോൻ . പാടുന്ന വീഡിയോ ചിത്രീകരിക്കാനെന്ന പേരില്‍ ചെറായിയിലെ ഹോട്ടലില്‍ എത്തിച്ചായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിക്കൊപ്പം മാതാവും സഹോദരനും ഉണ്ടായിരുന്നു. ഇവര്‍ അടുത്തില്ലാതിരുന്ന സമയത്ത് ഹോട്ടല്‍ മുറിയില്‍ വച്ച്‌ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു…

Read More

‘സമ്മർദ്ദവും ഭീഷണിയും’; ബ്രിജ്ഭൂഷൺ സിങ്ങിനെതിരായ പോക്‌സോ ഒഴിവാക്കിയതിൽ സംശയമുന്നിയിച്ച് സാക്ഷി മാലിക്

ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ്ഭൂഷൺ സിങ്ങിനെതിരായ പോക്സോ കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പോലീസ് പട്യാല ഹൗസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ സംശയമുന്നയിച്ച് സാക്ഷി മാലിക്. പോക്‌സോ കേസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൊഴി ആദ്യം തന്നെ മജിസ്‌ട്രേറ്റിന് മുമ്പിൽ രേഖപ്പെടുത്തിയിരുന്നുവെങ്കിൽ അത് പിൻവലിക്കുന്ന സാഹചര്യമുണ്ടാവില്ലായിരുന്നുവെന്ന് സാക്ഷി മാലിക് പറഞ്ഞു. ‘പോക്‌സോ കേസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൊഴി ആദ്യം തന്നെ മജിസ്‌ട്രേറ്റിന് മുമ്പിൽ രേഖപ്പെടുത്തിയിരുന്നെങ്കിൽ ബ്രിജ് ഭൂഷൺ അറസ്റ്റിലാകുമായിരുന്നു. പരാതി പിൻവലിക്കാൻ സാധിക്കില്ലായിരുന്നു. മറ്റുള്ള പെൺകുട്ടികളും ലൈംഗികാതിക്രമ…

Read More

ദിവസങ്ങള്‍ നീണ്ട മര്‍ദ്ദനം; പെൺകുട്ടികളുടെ ദേഹമാസകലം പാടുകൾ: അച്ഛനും ബന്ധുവും പിടിയില്‍

ഇടുക്കി നെടുങ്കണ്ടത്ത് പ്രായ പൂര്‍ത്തിയാകാത്ത രണ്ട് പെൺകുട്ടികളെ അച്ഛനും ബന്ധുവും ചേർന്ന് ക്രൂരമായി മർദിച്ചു. അഞ്ചും ഏഴും വയസ് പ്രായമുള്ള പെൺകുട്ടികള്‍ക്കാണ് ആഴ്ചകളായി മർദ്ദനമേറ്റിരുന്നത്. സംഭവത്തിൽ കുട്ടികളുടെ അച്ഛനെയും ബന്ധുവിനെയും പൊലീസ് അറസ്റ്റു ചെയ്തു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മുണ്ടിയെരുമയിലാണ് സംഭവം. ജോലിക്ക് പോകാനുള്ള സൗകര്യത്തിനായി കുട്ടികളും അച്ഛനുമമ്മയും അച്ഛൻറെ സഹോദരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ കുറച്ചു ദിവസമായി രാത്രി പതിനൊന്നര മുതൽ പുലർച്ചെ ഒന്നര വരെ കുട്ടികളുടെ ഉറക്കെയുള്ള നിലവിളിയും മുതിർന്നവരുടെ ഉച്ചത്തിലുള്ള സംസാരവും…

Read More

പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്യാത്തത് ഗുരുതരമായ കുറ്റകൃത്യമെന്ന് സുപ്രീംകോടതി

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് എതിരായ ലൈംഗികാതിക്രമങ്ങൾ അറിഞ്ഞിട്ടും അധികൃതരെ അറിയിക്കാതിരിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമെന്ന് സുപ്രീംകോടതി. കുറ്റത്തെ കുറിച്ച് ധാരണയുണ്ടായിട്ടും അത് റിപ്പോർട്ട് ചെയ്യാത്തത് കുറ്റവാളികളെ രക്ഷിക്കാനുള്ള ബോധപൂർവ്വമായ ശ്രമമായി മാത്രമേ വിലയിരുത്താൻ സാധിക്കുകയുള്ളുവെന്ന് ജസ്റ്റിസ് അജയ് റസ്തോഗി അദ്ധ്യക്ഷനായ ബെഞ്ച് ബുധനാഴ്ച വ്യക്തമാക്കി. മഹാരാഷ്ട്രയിലെ രജുറയിലുള്ള ഇൻഫൻറ് ജീസസ് ഇംഗ്ലീഷ് പബ്ലിക് ഹൈ സ്‌കൂളിലെ ഹോസ്റ്റലിൽ താമസിച്ച് പഠിച്ചിരുന്ന പട്ടികവർഗവിഭാഗക്കാരായ വിദ്യാർഥിനികൾക്ക് എതിരായ ലൈംഗികാതിക്രമങ്ങൾ പ്രദേശവാസിയായ ഡോക്ടർ മറച്ചുവെച്ചെന്ന കേസിലാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ഹോസ്റ്റൽ…

Read More