ഭൂ​മി വാ​ട​ക ഗ​ണ്യ​മാ​യി കു​റ​ച്ച് ഖ​ത്ത​ര്‍ മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം

മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ ഭൂ​മി വാ​ട​ക 90 ശ​ത​മാ​നം വ​രെ വെ​ട്ടി​ക്കു​റ​ച്ചു. ചി​ല ആ​വ​ശ്യ​ങ്ങ​ള്‍ക്കു​ള്ള ഭൂ​മി​യു​ടെ വാ​ര്‍ഷി​ക വാ​ട​ക​യി​ല്‍ 90 ശ​ത​മാ​നം വ​രെ കു​റ​വു​ണ്ടാ​കും. വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്കു​ള്ള ഭൂ​മി​യു​ടെ വാ​ർ​ഷി​ക വാ​ട​ക ച​തു​ര​ശ്ര മീ​റ്റ​റി​ന് നൂ​റ് റി​യാ​ലി​ൽ​നി​ന്നും പ​ത്തു റി​യാ​ലാ​യി കു​റ​ച്ചു. ദേ​ശീ​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ വ​ള​ർ​ച്ച പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, സ്വ​കാ​ര്യ​മേ​ഖ​ല​യു​ടെ പ​ങ്ക് വ​ർ​ധി​പ്പി​ക്കു​ക, രാ​ജ്യ​വി​ക​സ​ന​ത്തെ പി​ന്തു​ണ​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് നി​ര്‍ണാ​യ​ക തീ​രു​മാ​ന​മെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വാ​ണി​ജ്യ, വ്യ​വ​സാ​യ, ലോ​ജി​സ്റ്റി​ക് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, തൊ​ഴി​ലാ​ളി​ക​ളു​ടെ ഭ​വ​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യു​ള്ള ഭൂ​മി…

Read More