
വിദേശ തൊഴിലാളികളുടെ തൊഴിൽ വൈദഗ്ധ്യം പരിശോധിക്കും ; ബഹ്റൈൻ തൊഴിൽ മന്ത്രാലയം
25ഓളം തൊഴിൽ മേഖലകളിൽ വിദേശ തൊഴിലാളികളുടെ തൊഴിൽ വൈദഗ്ധ്യം പരിശോധിക്കാൻ സംവിധാനമേർപ്പെടുത്താൻ ആലോചന. ഇത് സംബന്ധിച്ച കരട് ഉടൻ കാബിനറ്റിന്റെ പരിഗണനക്ക് വരും. ലൈസൻസും സ്കിൽ അസസ്മെന്റ് ടെസ്റ്റിലെ പാസിങ് സ്കോറും ഇല്ലാതെ തൊഴിൽ ചെയ്യാൻ കഴിയില്ലെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമമെന്ന് തൊഴിൽ മന്ത്രി ജമീൽ ഹുമൈദാൻ പറഞ്ഞു. തൊഴിൽ മന്ത്രാലയം, ലേബർ ഫണ്ട് (തംകീൻ), ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ), ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ബി.സി.സി.ഐ) എന്നിവയടങ്ങുന്ന സംയുക്ത…