
ഇഫ്താറിന് ലക്ഷ്യസ്ഥാനത്ത് എത്താൻ തിരക്ക് കൂട്ടേണ്ട; ഖത്തർ ആഭ്യന്തര മന്ത്രാലയം
വൈകുന്നേരങ്ങളിൽ ഇഫ്താറിന് ലക്ഷ്യസ്ഥാനത്തെത്താൻ റോഡിൽ തിരക്കു കൂട്ടേണ്ടെന്ന മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. നോമ്പുതുറക്കാനും, പുലർച്ചെ നോമ്പു നോൽക്കാനുമുള്ള സമയത്ത് റോഡുകളിൽ അമിത വേഗത്തിൽ വാഹനമോടിക്കുന്നതും ഗതാഗത നിയമങ്ങൾ ലംഘിക്കുന്നതും അപകടങ്ങൾ വിളിച്ചുവരുത്തുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷൻ വിഭാഗം അറിയിപ്പിൽ വ്യക്തമാക്കി. ഏതു സമയവും, പരിധിയിൽ കവിഞ്ഞ വേഗം പാടില്ലെന്നും, ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും നിർദേശിച്ചു. സ്വന്തം ജീവനൊപ്പം മറ്റുള്ളവരുടെ ജീവനും ഇത് വെല്ലുവിളിയായി മാറും. ഡ്രൈവിങ്ങിനിടെ നോമ്പു തുറക്കുന്നതും ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കണമെന്നും ഓർമിപ്പിച്ചു….