ഇന്ത്യയിലെ എച്ച് എം പി വി വൈറസ് വ്യാപനം ; ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യ മന്ത്രാലയം

എച്ച്എംപിവി വ്യാപനത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യം രാജ്യത്തില്ലെന്ന് ആരോഗ്യ മന്ത്രാലയം. ഇതുവരെ 6 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. രോഗികളുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെന്നും ലോകാരോഗ്യ സംഘടനയും ഇന്ത്യയിലെ സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയിലെ വിവരങ്ങൾ കൃത്യമായി അറിയിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ചൈനയിൽ ഹ്യൂമൺ മെറ്റാ ന്യൂമോവൈറസ് രോഗബാധ വ്യാപകമായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇന്നലെ ഇന്ത്യയില്‍ ആറ് എച്ച്എംപിവി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ബെംഗളൂരുവിൽ രണ്ടും ചെന്നൈയിൽ രണ്ടും അഹമ്മദാബാദിലും കൊൽക്കത്തയിലും ഒന്ന് വീതവുമാണ്…

Read More

ഭക്ഷ്യ വിഷബാധ ഉടൻ റിപ്പോർട്ട് ചെയ്യണം: സൗദി ആരോഗ്യമന്ത്രാലയം

ഭക്ഷ്യവിഷ ബാധ ഉണ്ടായാൽ ഉടനടി ആരോഗ്യമന്ത്രാലയത്തിലേക്ക് റിപ്പോർട്ട് ചെയ്യണമെന്ന് ആശുപത്രികൾക്ക് നിർദേശം. സൗദി ആരോഗ്യമന്ത്രാലയമാണ് നിർദേശം നൽകിയത്. ചില ആശുപത്രികൾ ഇത്തരം സംഭവം റിപ്പോർട്ട് ചെയ്യാൻ വൈകുകയോ റിപ്പോർട്ട് ചെയ്യാതിരിക്കുകയോ ചെയ്തതിനെ തുടർന്നാണ് നിർദ്ദേശം. മന്ത്രാലയം ഫെഡറേഷൻ ഓഫ് സൗദി ചേംബറിന് അയച്ച കത്തിൽ ഇക്കാര്യങ്ങൾ പറയുന്നുണ്ട്. ഇത്തരം കേസുകൾ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യുന്ന സമയത്ത് തന്നെ ആരോഗ്യമന്ത്രാലയത്തിന്റെ ഡിജിറ്റൽ പോർട്ടൽ വഴി അറിയിക്കുകയാണ് വേണ്ടത്. ഇതിനായി പ്രത്യേക ലിങ്ക് മന്ത്രാലയം നൽകിയിട്ടുണ്ട്. 2022 ഇറക്കിയ സർക്കുലറിൽ…

Read More

യുഎഇയിൽ ഡെങ്കിപ്പനി ആശങ്ക ; രോഗ പ്രതിരോധത്തിന് മാർഗ നിർദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം

യുഎഇയിൽ ഡെങ്കിപ്പനി ആശങ്കയുയർത്തുന്ന സാഹചര്യത്തിൽ അതിനെ തടയാനുള്ള ഫലപ്രദമായ മാർഗനിർദേശങ്ങൾ ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറത്തിറക്കി. എക്സ്​ അക്കൗണ്ടിലൂടെയാണ്​ കൊതുക്​ നശീകരണവും രോഗം പടരാതിരിക്കാനുള്ള ടിപ്സുകളും മന്ത്രാലയം പുറത്തുവിട്ടത്​. നിർമാണ മേഖലകളിലും വ്യവസായ ഏരിയകളിലും കൊതുകുകളുടെ വ്യാപനം എങ്ങനെ തടയാം, രോഗവാഹകരായ കൊതുകുകളുടെ കടിയേൽക്കാതിരിക്കാനുള്ള മാർഗങ്ങൾ, രോഗം ബാധിച്ചിട്ടുണ്ടെങ്കിൽ എടുക്കേണ്ട നടപടികൾ തുടങ്ങിയ കാര്യങ്ങളാണ്​ മന്ത്രാലയം പങ്കുവെക്കുന്നത്​. രാജ്യത്ത്​ ഡെങ്കിപ്പനി റിപ്പോർട്ട്​ ചെയ്യപ്പെടുന്നുണ്ടെങ്കിലും നിയന്ത്രിക്കുന്നതിന്​ ദേശീയ തലത്തിൽ പ്രതിരോധ സേനയെ നിയോഗിച്ചിട്ടുണ്ട്​​. ഒമ്പത്​ ഡെങ്കി പ്രതിരോധ സേനയെയാണ്​ നിയമിച്ചിരിക്കുന്നത്​….

Read More

ഡെങ്കിപ്പനി ; മലയാളിത്തിൽ ബോധവത്കരണ വീഡിയോ പങ്കുവെച്ച് യുഎഇ ആരോഗ്യമന്ത്രാലയം

ഡെ​ങ്കി​പ്പ​നി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ല​യാ​ള​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ വി​ഡി​യോ പ​ങ്കു​വെ​ച്ച്​ യു.​എ.​ഇ ആ​രോ​ഗ്യ, രോ​ഗ​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം. ചൈ​നീ​സ്, ഇം​ഗ്ലീ​ഷ്, അ​റ​ബി​ക്, ഉ​ർ​ദു ഭാ​ഷ​ക​ൾ​ക്ക്​ പു​റ​മെ​യാ​ണ്​ മ​ല​യാ​ള​ത്തി​ലും വി​ഡി​യോ​ക​ൾ പ​ങ്കു​​വെ​ച്ച​ത്. ‘വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ലും നി​ർ​മാ​ണ സൈ​റ്റു​ക​ളി​ലും ഡെ​ങ്കി പ​ര​ത്തു​ന്ന കൊ​തു​കു​ക​ളു​ടെ വ്യാ​പ​നം ത​ട​യാ​ൻ പ്ര​തി​രോ​ധ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക’ എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ്​ ആ​ദ്യ വി​ഡി​യോ ചൊ​വ്വാ​ഴ്ച അ​ധി​കൃ​ത​ർ പോ​സ്റ്റ്​ ചെ​യ്ത​ത്. പി​ന്നാ​ലെ, ര​ണ്ട്​ വി​ഡി​യോ​ക​ൾ കൂ​ടി പ്ര​സി​ദ്ധീ​ക​രി​ച്ചു. ‘എ​ക്​​സ്​’ അ​ക്കൗ​ണ്ടി​ലാ​ണ്​ ബോ​ധ​വ​ത്ക​ര​ണ വി​ഡി​യോ മ​ന്ത്രാ​ല​യം പ​ങ്കു​വെ​ച്ച​ത്. കൊ​തു​ക്​ പ​ര​ത്തു​ന്ന ഡെ​ങ്കി​പ്പ​നി രാ​ജ്യ​ത്ത്​ വി​വി​ധ…

Read More

പ്രവാസി തൊഴിലാളികളുടെ വൈദ്യപരിശോധന ആരോഗ്യ മന്ത്രാലയം പുനഃക്രമീകരിച്ചു

പ്രവാസി തൊഴിലാളികളുടെ മെഡിക്കൽ ടെസ്റ്റുകൾ കുവൈത്ത് ആരോഗ്യ മന്ത്രാലയം പുനഃക്രമീകരിച്ചു. കുവൈത്ത് അമീറിന്‍റെ നിര്യാണത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച പൊതു അവധി കാരണം റദ്ദാക്കിയ മെഡിക്കൽ ടെസ്റ്റുകളാണ് ഡിസംബർ 20, 21, 24 തീയതികളിലേക്ക് മാറ്റിയത്. ഇതോടെ ഡിസംബർ 17, 18, 19 തീയതികളിൽ അപ്പോയിന്റ്മെന്റ് ലഭിച്ചവര്‍ 20, 21, 24 തീയതികളിൽ കേന്ദ്രം സന്ദർശിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read More