
ഉംറ യാത്രികർക്ക് പുതിയ മാർഗ നിർദേശവുമായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം; പെർമിറ്റ് സമയത്തിന് ആറ് മണിക്കൂർ മുൻപ് സൗദിയിൽ പ്രവേശിച്ചില്ലെങ്കിൽ അനുമതി റദ്ദാകും
വിദേശ രാജ്യങ്ങളിൽ നിന്ന് ഉംറ നിർവഹിക്കാൻ എത്തുന്നവർക്കുള്ള പുതിയ മാർഗ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ് സൗദി ഹജ്ജ് -ഉംറ മന്ത്രാലയം. ഉംറ സേവന സ്ഥാപനം തീർഥാടകന് നൽകുന്ന പ്രധാന സേവനങ്ങൾ, താമസ സ്ഥലം, സൗദിക്കുള്ളിലെ ഗതാഗതം, ആരോഗ്യ ഇൻഷൂറൻസ് , മറ്റ് അടിസ്ഥാന സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കരാർ വ്യവസ്ഥകൾ റിസർവേഷൻ പ്രോഗ്രാമിൽ ഉണ്ടായിരിക്കണം, 18 വയസിന് താഴെയുള്ള ഉംറ തീർഥാടകനൊപ്പം നിർബന്ധമായും ഒരാൾ ഉണ്ടായിരിക്കണം, ഉംറയുടെ ദൈർഘ്യം തീർഥാടകരുടെ സൗദിയിലെ താമസ കാലയളവുമായി പെരുത്തപ്പെട്ടതാകണം, തീർഥാടകൻ നിലകൊള്ളുന്ന…