
പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കും ; നടപടി തുടങ്ങി വിദേശകാര്യ മന്ത്രാലയം
ലൈംഗികാരോപണം നേരിടുന്ന ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാനുള്ള നടപടികൾ തുടങ്ങിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നയതന്ത്ര പാസ്പോർട്ട് റദ്ദാക്കുന്നത് സംബന്ധിച്ച് രേവണ്ണക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും 10 ദിവസത്തിനകം വിശദീകരണം നൽകാൻ ആവശ്യപ്പെട്ടതായും വിദേശകാര്യമന്ത്രാലയ വക്താവ് വ്യക്തമാക്കി. ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ പ്രജ്വൽ രേവണ്ണ നയതന്ത്ര പാസ്പോർട്ടിൽ രാജ്യംവിടുകയായിരുന്നു. ഇയാൾക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. നയതന്ത്രപാസ്പോർട്ട് റദ്ദാക്കണമെന്ന് കർണാടക സർക്കാർ വിദേശ കാര്യമന്ത്രാലയത്തോട് അഭ്യർഥിച്ചിരുന്നു….