കുവൈത്തിൽ സ്മാർട്ട് വൈദ്യുതി മീറ്ററുകൾ സ്ഥാപിക്കുന്നു ; ഊർജ മന്ത്രാലയവും എസ്.ടി.സിയും കരാറിൽ ഒപ്പ് വച്ചു

കുവൈത്തിൽ സ്മാ​ർ​ട്ട് വൈ​ദ്യു​തി മീ​റ്റ​റു​ക​ൾ സ്ഥാ​പി​ക്കു​ന്നു. ഇ​തി​ന്റെ ആ​ദ്യ​പ​ടി​യാ​യി വൈ​ദ്യു​തി, ജ​ലം, പു​ന​രു​പ​യോ​ഗ ഊ​ർ​ജ മ​ന്ത്രാ​ല​യം എ​സ്.​ടി.​സി​യു​മാ​യി ക​രാ​ർ ഒ​പ്പു​വെ​ച്ചു. രാ​ജ്യ​ത്തു​ട​നീ​ളം ഏ​ക​ദേ​ശം 500,000 സ്മാ​ർ​ട്ട് വൈ​ദ്യു​തി മീ​റ്റ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. ഊ​ർ​ജ ഉ​പ​ഭോ​ഗം കു​റ​ക്കാ​നും മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കു​ടി​ശ്ശി​ക പി​രി​ച്ചെ​ടു​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്ന​താ​ണ് ക​രാ​റെ​ന്ന് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ആ​ക്ടി​ങ് അ​ണ്ട​ർ​സെ​ക്ര​ട്ട​റി മ​ഹാ അ​ൽ അ​സൂ​സി പ​റ​ഞ്ഞു. സ്മാ​ർ​ട്ട് വൈ​ദ്യു​തി മീ​റ്റ​റു​ക​ൾ മ​നു​ഷ്യ​ന്‍റെ ഇ​ട​പെ​ട​ൽ കു​റ​ക്കു​ന്ന​തി​ലൂ​ടെ ഊ​ർ​ജ ഉ​പ​ഭോ​ഗ​വും കു​റ​ക്കും. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ സു​ഗ​മ​മാ​ക്കു​ന്ന റി​മോ​ട്ട് ക​ൺ​ട്രോ​ളി​ങ്ങും ഇ​തി​നു​ണ്ട്. സ്മാ​ർ​ട്ട് മീ​റ്റ​റു​ക​ൾ ത​ത്സ​മ​യ…

Read More