
ഖത്തറിലെ നേഴ്സറികളുടെ സേവന നിലവാരം മെച്ചപ്പെടുത്തും ; മാർഗരേഖ പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രാലയം
ഖത്തറിലെ നഴ്സറികളുടെ സേവന നിലവാരം മെച്ചപ്പെടുത്താനും കാര്യക്ഷമത ഉറപ്പാക്കാനും ഖത്തർ വിദ്യാഭ്യാസ -ഉന്നത വിദ്യാഭ്യാസ മന്ത്രാലയം മാർഗരേഖ പുറത്തിറക്കി. നൽകുന്ന സേവനങ്ങളും കുട്ടികളുടെ പ്രത്യേകതകളും അടിസ്ഥാനമാക്കി നഴ്സറികളെ മൂന്ന് വിഭാഗമായി തിരിച്ചു. ഓരോന്നിലും ജീവനക്കാർക്ക് ആവശ്യമായ യോഗ്യതകളും ജോലി പരിചയവും വേണ്ട സൗകര്യങ്ങളും നിശ്ചയിച്ചിട്ടുണ്ട്. ജോലിക്കാരായ മാതാപിതാക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ശിശുസംരക്ഷണ സേവനങ്ങൾ നൽകുന്നതാണ് ഒന്നാമത്തെ വിഭാഗം. ഇവ ഡേ കെയർ നഴ്സറികൾ എന്നാണ് അറിയപ്പെടുക. ഡേ കെയർ സേവനങ്ങൾ നൽകുന്നതിനൊപ്പം കുട്ടികൾക്ക് ഭാഷ, വായന, എഴുത്ത്,…