
കുവൈത്തിൽ റമാദാൻ മാസത്തിലെ വിലക്കയറ്റം തടയാൻ ഒരുക്കം തുടങ്ങി വാണിജ്യ-വ്യവസായ മന്ത്രാലയം
റമദാനിൽ നിത്യോപയോഗ സാധനങ്ങൾക്ക് വില വർധിപ്പിക്കുന്നത് തടയാൻ വാണിജ്യ- വ്യവസായ മന്ത്രാലയം നടപടി സ്വീകരിക്കും. വാണിജ്യ നിയന്ത്രണ വകുപ്പ് ഡയറക്ടർ ഫൈസൽ അൽ-അൻസാരിയുടെ നേതൃത്വത്തിൽ മുന്നൊരുക്ക യോഗം ചേർന്നു. വില നിരീക്ഷണത്തിനും പരിശോധനകൾക്കും പ്രത്യേക സമിതിയുണ്ടാക്കും. സെൻട്രൽ മാർക്കറ്റുകൾ, സഹകരണ സംഘങ്ങൾ, മാംസം, ഈത്തപ്പഴ കടകൾ, റെസ്റ്റാറന്റുകൾ, മധുരപലഹാരങ്ങൾ, മില്ലുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. റമദാനിലുടനീളം മിതമായ വില പാലിക്കണമെന്ന് കട ഉടമകൾക്ക് മുന്നറിയിപ്പ് നൽകി. നിയമം ലംഘിച്ചാൽ അടച്ചുപൂട്ടല്‍ ഉൾപ്പെടെ നടപടികൾ നേരിടേണ്ടി വരുമെന്നും ഫൈസൽ…