
ബഹ്റൈൻ മാധ്യമ രംഗം പ്രതീക്ഷയുണർത്തുന്നതെന്ന് മന്ത്രിസഭ ; ഹമദ് രാജാവിന്റെ മലേഷ്യൻ സന്ദർശനത്തെ സ്വാഗതം ചെയ്തു
ഹമദ് രാജാവിന്റെ മലേഷ്യൻ സന്ദർശനത്തെ ബഹ്റൈൻ മന്ത്രിസഭ സ്വാഗതം ചെയ്തു. മലേഷ്യൻ രാജാവ് സുൽതാൻ ഇബ്രാഹിം ബിൻ സുൽതാൻ ഇസ്കന്തറിന്റെ കിരീടധാരണ ചടങ്ങിൽ പങ്കെടുക്കാനാണ് ഹമദ് രാജാവ് മലേഷ്യയിലെത്തിയത്. മലേഷ്യയുമായി വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനും സന്ദർശനം കാരണമാകുമെന്ന് വിലയിരുത്തി. അധികാരമേൽക്കുന്ന സുൽതാൻ ഇബ്രാഹിം ബിൻ സുൽതാൻ ഇസ്കന്തറിന് പ്രത്യേകം അഭിവാദ്യങ്ങൾ ക്യാബിനറ്റ് നേരുകയും ചെയ്തു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഭരണകാലത്ത് ബഹ്റൈൻ മാധ്യമ മേഖല പുരോഗതിയുടെയും വളർച്ചയുടെയും പാതയിലാണെന്ന് ക്യാബിനറ്റ് വിലയിരുത്തി….