‘വയനാട് ഉപതിരഞ്ഞെടുപ്പിൽ ചിലപ്പോൾ മുന്നേറ്റമുണ്ടാക്കും’: പാർട്ടി തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് ഒ.ആർ.കേളു

പാർട്ടി തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് ഒ.ആർ.കേളു. ഉത്തരവാദിത്തമുള്ള കാര്യമാണ്. വയനാട്ടിൽ ആദിവാസി വിഭാഗങ്ങളുടെ പ്രശ്‌നങ്ങളും വന്യജീവി വിഷയവുമാണ് പ്രധാന വിഷയം. കേരളത്തിലെ ആദിവാസികൾ അഭിമുഖീകരിക്കുന്ന പൊതു വിഷയങ്ങളുമുണ്ടെന്നും ഒ.ആർ. കേളു പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം പിന്നോട്ടുപോയി. വരുന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് ചിലപ്പോൾ മുന്നേറ്റമുണ്ടാക്കും. തനിക്ക് പരിചയക്കുറവുണ്ട്. പാർലമെന്ററി കാര്യ വകുപ്പിൽ പരിചയമുള്ള ആൾക്കാർ വരണം. അതാണ് ശരി. ആദിവാസി മേഖലയെപ്പറ്റി കൃത്യമായ വ്യക്തതയുണ്ട്. എംഎൽഎ ഫണ്ടിൽനിന്നും 2 കോടി രൂപ വന്യജീവി പ്രതിരോധത്തിനു നൽകിയിട്ടുണ്ടെന്നും…

Read More

രാജ്യത്തെ മുഴുവനാളുകളും പോയാലും താൻ ബിജെപിയിൽ പോകില്ല: ശ്രേയാംസ് കുമാർ

ബിജെപി തനിക്കു കേന്ദ്രമന്ത്രിസ്ഥാനം ഉൾപ്പെടെ വാഗ്ദാനം ചെയ്തിരുന്നതായി ആർജെഡി സംസ്ഥാന പ്രസി‍ഡന്റ് എം.വി.ശ്രേയാംസ്കുമാർ. എന്നാൽ, രാജ്യത്തെ മുഴുവനാളുകളും പോയാലും താൻ ബിജെപിയിൽ പോകില്ലെന്നും ശ്രേയാംസ്കുമാർ പറഞ്ഞു.  രാഷ്ട്രീയ യുവ ജനതാദൾ സംസ്ഥാന ക്യാംപ് മുത്തങ്ങയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  മത്സരിക്കാൻ മോദി ദക്ഷിണേന്ത്യ തിരഞ്ഞെടുത്താൽ അതു തൃശൂരിലാകാൻ  സാധ്യതയുണ്ടെന്നു തന്നോടു ടി.എൻ.പ്രതാപൻ പറഞ്ഞിട്ടുണ്ട്. ബിജെപിക്കെതിരെ ശക്തമായ പോരാട്ടം നടത്താൻ ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തണമെന്നും ശ്രേയാംസ്കുമാർ പറഞ്ഞു. ആർവൈജെഡി സംസ്ഥാന പ്രസിഡന്റ് സിബിൻ തേവലക്കര അധ്യക്ഷത വഹിച്ചു. ഇന്നു…

Read More

ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം നേരത്തെ തീരുമാനിച്ചത്: കാനം രാജേന്ദ്രൻ

കെ.ബി. ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം നേരത്തെ തീരുമാനിച്ചതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മന്ത്രിസഭ പുനഃസംഘടന കാര്യങ്ങളും നേരത്തെ തീരുമാനിച്ചതാണ്. അനാവശ്യ വിവാദങ്ങൾക്ക് നിൽക്കാതിരിക്കലും ഭരണത്തിരിലിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇതുകൊണ്ടാവാം മുഖ്യമന്ത്രി മൗനം തുടരുന്നതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. നേരത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അടക്കമുള്ളവർ വിഷയത്തിൽ പ്രതികരിച്ചതും പുനഃസംഘടന മുൻധാരണ അനുസരിച്ചു നടക്കുമെന്നായിരുന്നു. നവംബറിൽ മന്ത്രിസഭാ പുനഃസംഘടന നടക്കും. ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ എടുക്കുമോ എന്ന ചോദ്യത്തിന് അതെല്ലാം നേരത്തെ തീരുമാനമെടുത്തതാണെന്നായിരുന്നു മറുപടി….

Read More