
‘പലസ്തീനികൾക്കെതിരെ നിരന്തരം പ്രകോപനപരമായ പ്രസ്താവനകൾ’: ഇസ്രായേൽ മന്ത്രിമാർക്ക് ഉപരോധമേർപ്പെടുത്താൻ ബ്രിട്ടൻ
പലസ്തീനികൾക്കെതിരെ നിരന്തരം പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്ന രണ്ട് തീവ്രവലതുപക്ഷ ഇസ്രായേലി മന്ത്രിമാർക്ക് ഉപരോധം ഏർപ്പെടുത്താനൊരുങ്ങി ബ്രിട്ടൻ. ധനകാര്യ മന്ത്രി ബെസലേൽ സ്മോട്രിച്, ദേശീയസുരക്ഷാ മന്ത്രി ഇറ്റാമർ ബെൻഗവിർ എന്നിവർക്കെതിരെയാണ് ഉപരോധം ഏർപ്പെടുത്തുന്നത്. ഗസ്സയിൽ സാധാരണക്കാർ പട്ടിണി കിടക്കുന്നത് ന്യായീകരിക്കപ്പെടുമെന്ന് കഴിഞ്ഞദിവസം സ്മോട്രിച് പറഞ്ഞിരുന്നു. ഇസ്രായേൽ അധിനിവേശ വെസ്റ്റ്ബാങ്കിൽ അതിക്രമം നടത്തുന്ന കുടിയേറ്റക്കാർ വീരൻമാരാണെന്നായിരുന്നു ബെൻഗിവിറിന്റെ ഒടുവിലത്തെ പ്രസ്താവന. ഇതിന് പിന്നാലെയാണ് ഇവർക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ ആലോചിക്കുന്നതെന്ന് യു.കെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമെർ വ്യക്തമാക്കിയത്. അതേസമയം, ഉപരോധ ഭീഷണി…