
എൻസിപി മന്ത്രി മാറ്റം അടഞ്ഞ അധ്യായം ; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ
എൻസിപി മന്ത്രിമാറ്റത്തിൽ നിലപാട് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാറ്റം അടഞ്ഞ അധ്യായമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തോമസ്.കെ.തോമസിനെയാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയ വിവരം എ.കെ.ശശീന്ദ്രൻ നേതാക്കളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി നിലപാട് പറഞ്ഞതോടെ എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോയോട് തോമസ്.കെ.തോമസ് അകന്നുവെന്നാണ് സൂചനകൾ തോമസ്.കെ.തോമസ് എ.കെ.ശശീന്ദ്രനുമായി പാർട്ടിക്കാര്യം ചർച്ച ചെയ്തു. ഇന്നലെ രാവിലെയാണ് ഇരുവരും സംസാരിച്ചത്. മുന്നണിയെ സമീപിക്കാൻ എ.കെ.ശശീന്ദ്രൻ പക്ഷത്തിന്റെ തീരുമാനം. പാർട്ടിയിലെ ഭിന്നത എൽഡിഎഫ് നേതൃത്വത്തെ ഔദ്യോഗികമായി അറിയിക്കാനാണ്…