ഗാസയിൽ എത്രയും വേഗം വെടിനിർത്തലുണ്ടാകണം; ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്ന് എസ്.ജയശങ്കർ

ഗാസയിൽ എത്രയും വേഗം വെടിനിർത്തലുണ്ടാകണമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഇന്ത്യ-ഗൾഫ് കോപറേഷൻ കൗൺസിൽ (ജിസിസി) വിദേശകാര്യമന്ത്രിമാരുടെ ആദ്യ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ ഏറ്റവും വലിയ ആശങ്ക ഗാസയിലെ യുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ‘ഇക്കാര്യത്തിൽ ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ല. ഭീകരവാദത്തെയും ബന്ദിയാക്കലിനെയും ഇന്ത്യ എതിർക്കുന്നു. നിഷ്‌കളങ്കരായ സാധാരണക്കാർ മരിച്ചുവീഴുന്നത് തുടരുന്നതിൽ ഇന്ത്യയ്ക്ക് അതിയായ ദുഃഖമുണ്ട്. മാനവിക തത്വങ്ങളെ കണക്കിലെടുത്തുവേണം എല്ലാ പ്രതികരണങ്ങളും. വളരെ വേഗം ഗാസയിൽ വെടിനിർത്തലുണ്ടാകുന്നതിനെ ഞങ്ങൾ പിന്തുണയ്ക്കുന്നു. ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ പലസ്തീൻ പ്രശ്‌നം പരിഹരിക്കണമെന്ന നിലപാടാണ്…

Read More

കേന്ദ്ര മന്ത്രി സുരേഷ് ഗോപി മാപ്പ് പറയണം; കെയുഡബ്ല്യുജെ

കേന്ദ്രമന്ത്രി സുരേഷ് ഗോപി മാപ്പ് പറയമെന്ന് കെയുഡബ്ല്യുജെ(കേരള പത്രപ്രവര്‍ത്തക യൂണിയന്‍). ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റ ശ്രമം നടത്തിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മര്യാദവിട്ട പെരുമാറ്റത്തെ യൂണിയന്‍ ശക്തമായി അപലപിക്കുന്നുവെന്ന് കെയുഡബ്ല്യുജെ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളെ ശാരീരികമായി നേരിടാനുള്ള കേന്ദ്ര മന്ത്രിയുടെ ശ്രമം ഞെട്ടിക്കുന്നതാണ്. ലോകത്ത് എവിടെയും പരിഷ്‌കൃത സമൂഹവും അംഗീകരിക്കുന്ന നടപടിയല്ലിത്. ജനാധിപത്യ മര്യാദയുടെ പ്രാഥമിക പാഠം അറിയുന്ന ഒരു നേതാവും ഇത്തരത്തില്‍ പെരുമാറില്ല. എംപിയും മന്ത്രിയും ആവുന്നതിന് മുമ്പും തൃശൂരില്‍ മാധ്യമ…

Read More

‘സർക്കാർ വേട്ടക്കാർക്കൊപ്പം, മന്ത്രി സജി ചെറിയാൻ രാജി വെക്കണം’ ; പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് അന്വേഷിക്കാനല്ല സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതെന്ന് പ്രതിപക്ഷ നേതാവ്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ഒരു ബന്ധവുമില്ലാത്ത അന്വേഷണമാണ് പ്രഖ്യാപിച്ചത്. റിപ്പോർട്ടിനെ കുറിച്ച് അന്വേഷിക്കില്ലെന്ന നിലപാടാണ് സർക്കാരിന്. വേട്ടക്കാരെ സംരക്ഷിക്കാനുള്ള നിരന്തര ശ്രമം സർക്കാർ നടത്തുകയാണെന്ന് അദ്ദേഹം വിമർശിച്ചു. ഇരകളെ അപമാനിക്കുന്ന സർക്കാർ വേട്ടക്കാരെ സംരക്ഷിക്കുകയാണ്. സംസാകാരിക മന്ത്രി അടിക്കടി നിലപാട് മാറ്റുന്നു.അന്വേഷണ സംഘത്തിൽ എന്തിനാണ് പുരുഷ ഉദ്യോഗസ്ഥർ? ചില ഉദ്യോഗസ്ഥർ സ്ത്രീ പീഡന കേസുകളിൽ ആരോപണ വിധേയരാണ്.നിയമത്തിന് മുന്നിൽ വരേണ്ടവരെ സർക്കാർ തന്നെ…

Read More

വേട്ടക്കാരെ സംരക്ഷിക്കാൻ ഇറങ്ങിയ സജി ചെറിയാൻ രാജി വെക്കണം: സതീശൻ

വേട്ടക്കാരെ സംരക്ഷിക്കാൻ ഇറങ്ങിയ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രാജി വെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രഞ്ജിത്തിന്റെയും സിദ്ദിഖിന്‍റെയും രാജി സ്വാഗതം ചെയ്യുന്നുവെന്നും സതീശൻ പ്രതികരിച്ചു. സാംസ്‌കാരിക മന്ത്രി പരസ്യമായി രംഗത്ത് ഇറങ്ങി വേട്ടക്കാരെ സംരക്ഷിക്കാൻ ശ്രമിച്ചത് കേരളത്തിന്‌ അപമാനമാണ്. മന്ത്രി സജി ചെറിയാനോട് മുഖ്യമന്ത്രി രാജി ചോദിച്ചു വാങ്ങണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രഞ്ജിത്തും അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദിഖും രാജിവെച്ചതിനെ സ്വാഗതം…

Read More

പികെ ശശിയെ പോലെ ഇത്രയും നല്ല മനുഷ്യനെ ജീവിതത്തിൽ കണ്ടിട്ടില്ല; ഗണേഷ് കുമാർ

സിപിഎം പാർട്ടി നടപടി നേരിട്ട പികെ ശശിയെ വാനോളം പുകഴ്ത്തി മന്ത്രി കെബി ഗണേഷ് കുമാർ. പികെ ശശിയെ പോലെ ഇത്ര നല്ല മനുഷ്യനെ ജീവിതത്തിൽ കണ്ടിട്ടില്ലെന്നും നല്ലതു ചെയ്യുന്നവരെ കുറ്റക്കാരാക്കുന്ന നിലപാടാണ് ഇപ്പോഴെന്നും താനും അത്തരത്തിൽ വേട്ടയാടപ്പെട്ടവനാണെന്നും കെബി ഗണേഷ് കുമാർ പറഞ്ഞു. പി.കെ ശശി അധ്യക്ഷനായ യൂണിവേഴ്‌സൽ കോളേജിലെ പരിപാടിക്കിടെയായിരുന്നു പുകഴ്ത്തൽ. നമ്മൾ ആരോപണം ഉന്നയിക്കുകയും തെളിവുണ്ടെന്ന് വെറുതെ പറയുകയും ചെയ്യും. എന്നാൽ, ഇത്തരത്തിൽ കള്ളം പറഞ്ഞ് ഇരുട്ട് കൊണ്ട് ഓട്ട അടക്കുന്നതാണ് ഇപ്പോഴത്തെ…

Read More

ഹേമ കമ്മിറ്റി റിപ്പോർട്ട് ; വിവരങ്ങൾ എല്ലാം നൽകാൻ സർക്കാർ തയ്യാറാണെന്ന് മന്ത്രി സജി ചെറിയാൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹൈക്കോടതി ആവശ്യപ്പെടുന്ന വിവരങ്ങളെല്ലാം നൽകാൻ സർക്കാർ തയ്യാറാണെന്ന് മന്ത്രി സജി ചെറിയാൻ. കോടതി എന്തു പറഞ്ഞാലും നടപ്പാക്കും, റിപ്പോർട്ടിനും, കോടതി ഇടപെടുന്നതിനും മുമ്പേ സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. സെപ്റ്റംബര്‍ 10ന് കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദേശം. കേസ് എടുക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍…

Read More

പുലികളി നടത്തുന്നത് സംബന്ധിച്ച് കോര്‍പ്പറേഷന് തീരുമാനമെടുക്കാമെന്ന് മന്ത്രി എം.ബി രാജേഷ്

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓണാഘോഷ പരിപാടികള്‍ എല്ലാ വര്‍ഷത്തെയും പോലെ വിപുലമായി നടത്തേണ്ടതില്ല എന്നാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ പുലികളി നടത്തുന്നത് സംബന്ധിച്ച് തൃശൂര്‍ കോര്‍പ്പറേഷന് തീരുമാനമെടുക്കാമെന്നാണ് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കുന്നത്. മാത്രമല്ല പുലികളി നടത്താൻ കോര്‍പ്പറേഷൻ തീരുമാനിച്ചാൽ ഫണ്ട് വിനിയോഗിക്കാൻ സർക്കാർ അനുമതി നൽകുമെന്നും മന്ത്രി പറഞ്ഞു.

Read More

റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ സർക്കാർ പരിശോധിച്ച് വരികയാണ്, നടപടി വേണമെങ്കിൽ കോടതി പറയട്ടെ: സജി ചെറിയാൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചതായി മന്ത്രി സജി ചെറിയാൻ പറഞ്ഞു. കമ്മറ്റി റിപ്പോർട്ടിൽ ഉള്ളത് 24 നിർദേശങ്ങളാണ്. അത് സർക്കാർ പരിശോധിച്ച് വരികയാണ്. എല്ലാ സംഘടനകളുമായും സംസാരിച്ചു. നടന്നത് വലിയ പ്രക്രിയയാണ്. നിസ്സാരമായി കാണരുത്. അതിൻറെ തുടർച്ചയാണ് നവംബറിൽ നടക്കുന്ന കോൺക്ലെവ്. തുടർ നടപടി നിയമപരമായി പരിശോധിക്കുമെന്നും പരാതി ഉണ്ടെങ്കിൽ കേസെടുക്കുമെന്നും മന്ത്രി പ്രതികരിച്ചു. ഇപ്പോൾ പറഞ്ഞ ഭാഗം ചർച്ച ചെയ്ത ശേഷം തുടർ നടപടികളിലേക്ക് പോകേണ്ടതാണെങ്കിൽ പോകും. നിയമപരമായ വശങ്ങൾ പരിശോധിച്ച്…

Read More

കാഫിർ സ്ക്രീൻ ഷോട്ട് വിവാദം ; ഇത്തരമൊരു രീതി ഇടപക്ഷത്തിനില്ല , പൊലീസ് അന്വേഷണം നടക്കുന്നതിനാൽ അഭിപ്രായം ശരിയല്ല , മന്ത്രി മുഹമ്മദ് റിയാസ്

കാഫിർ സ്‌ക്രീൻഷോട്ട് വിഷയത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനാൽ മന്ത്രിയായ താൻ അഭിപ്രായം പറയുന്നത് ശരിയല്ലെന്ന് പി.എ മുഹമ്മദ് റിയാസ്. പൊലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കാര്യമാണ്. എല്ലാ രാഷ്ട്രീയപ്പാർട്ടികളുടെയും നേതാക്കൾ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും റിയാസ് പറഞ്ഞു. ഗോവിന്ദൻ മാസ്റ്റർ ഇന്നലെ വ്യക്തമായി പറഞ്ഞുകഴിഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾ ഇടതുപക്ഷത്തിന്റെ രീതിയല്ല. രാഷ്ട്രീയമായാണ് ഇടതുപക്ഷം എപ്പോഴും കാര്യങ്ങളെ സമീപിക്കാറുള്ളതെന്നും മന്ത്രി പറഞ്ഞു.

Read More

‘ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിൽ തിരക്ക് വേണ്ട , കോടതി വിധി വന്നിട്ട് നോക്കാം ; മന്ത്രി സജി ചെറിയാൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിൽ സർക്കാരിനും സാംസ്കാരിക വകുപ്പിനും പങ്കില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വിവരാവകാശ കമ്മീഷനാണ് ഇതിൽ ഉത്തരവാദിത്തം. സ്റ്റേറ്റ് ഇൻഫർമേഷൻ ഓഫീസറാണ് റിപ്പോർട്ട് പുറത്തുവിടേണ്ടത്. റിപ്പോർട്ട് പുറത്ത് വരുന്നതിൽ സർക്കാരിന് എതിർപ്പില്ല. കോടതി പറയുന്നത് സർക്കാർ അനുസരിക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കോടതി അനുവദിച്ച സമയത്തിനുളളിൽ റിപ്പോർട്ട് പുറത്ത് വിടാത്തപക്ഷം കോടതിയിൽ ചോദ്യംചെയ്യാമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു. ”റിപ്പോർട്ട് പുറത്ത് വിടണമെന്നത് ആളുകളുടെ വ്യക്തിപരമായ ആവശ്യമാണ്. വ്യക്തിപരമായ പരാമർശമൊഴിവാക്കി ബാക്കി ഭാഗം…

Read More