ഒരു പ്രശസ്‌ത സിനിമാ നടിയോട് 10 മിനിട്ട് ദൈർഘ്യമുള്ള നൃത്തം കുട്ടികളെ പഠിപ്പിക്കാമോ എന്ന് ചോദിച്ചു; അഞ്ച് ലക്ഷം രൂപയാണ് അവർ പ്രതിഫലം ചോദിച്ചത്: വി.ശിവൻകുട്ടി

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ അവതരണഗാനത്തിന് കുട്ടികളെ നൃത്തം പഠിപ്പിക്കാൻ ലക്ഷങ്ങൾ പ്രതിഫലം വേണമെന്ന് ഒരു നടി ആവശ്യപ്പെട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി. ‘16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയിൽ നടത്തുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ അവതരണ ഗാനത്തിന് വേണ്ടി, യുവജനോത്സവം വഴി വളർന്നുവന്ന ഒരു പ്രശസ്‌ത സിനിമാ നടിയോട് പത്ത് മിനിട്ട് ദൈർഘ്യമുള്ള നൃത്തം കുട്ടികളെ പഠിപ്പിക്കാമോ എന്ന് ചോദിച്ചു. അവർ സമ്മതിക്കുകയും ചെയ്‌തു. എന്നാൽ അഞ്ച് ലക്ഷം രൂപയാണ് അവർ പ്രതിഫലം ചോദിച്ചത്. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ എന്നെ…

Read More

അദാനി ഗ്രൂപ്പിനെ കേരളത്തിന്റെ വൈദ്യുതി വിതരണ രംഗത്തേക്ക് കൊണ്ടുവരുന്നതിന്റെ ആദ്യപടി; കരാറുകൾ റദ്ദാക്കിയതിന് പിന്നിലുള്ള അഴിമതി: രമേശ് ചെന്നിത്തല

കേരള വൈദ്യുതി ബോർഡ് ഒപ്പുവെച്ച ദീർഘകാല കരാറുകൾ റദ്ദാക്കിയതിന് പിന്നിലുള്ള അഴിമതിയെക്കുറിച്ച് വൈദ്യുതി മന്ത്രി പരസ്യ സംവാദത്തിന് തയ്യാറുണ്ടോയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അദാനി ഗ്രൂപ്പിനെ കേരളത്തിന്റെ വൈദ്യുതി വിതരണ രംഗത്തേക്ക് കൊണ്ടുവരുന്നതിന്റെ ആദ്യപടിയായി 2021ൽ കെഎസ്ഇബി അദാനി ഗ്രൂപ്പിന് ലെറ്റർ ഓഫ് അവാർഡ് നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘ഈ വിഷയം 2021ൽ ഉയർത്തിയപ്പോൾ പ്രതിപക്ഷനേതാവ് ഇല്ലാകാര്യങ്ങൾ പറയുന്നുവെന്നല്ലേ മുഖ്യമന്ത്രി അടക്കമുള്ളവർ എടുത്ത നിലപാട്?വില കുറഞ്ഞ വൈദ്യുതി വാങ്ങാനുള്ള കരാറിൽ ക്രമക്കേടുണ്ടെന്നു വരുത്തിത്തീർക്കാൻ ഈ സർക്കാരിന്റെ…

Read More

വൈദ്യുതി നിരക്ക് വർധന ; അദാനിയുമായി ദീർഘകാല കരാറില്ല , രമേശ് ചെന്നിത്തലയുടെ ആരോപണം തെറ്റെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി

വൈദ്യുതി നിരക്ക് വർധനവിൽ സംസ്ഥാന സർക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച രമേശ്‌ചെന്നിത്തലയുടെ ആരോപണം തെറ്റാണെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി. അദാനിയുമായി ദീർഘകാല കരാറില്ലെന്നും മന്ത്രി വ്യക്തമാക്കി. ‘കേരളത്തിലെ വൈദ്യുതി നിരക്ക് വർധനവ് പൊതുവിൽ കുറവാണ്. കർണാടകയിൽ 67 പൈസയാണ് ഈ വർഷം യൂണിറ്റിന് വർധിച്ചിട്ടുള്ളത്. നിരക്ക് വർധനയിൽ സർക്കാരിന് ഇടപെടാൻ കഴിയില്ല. പവർക്കട്ട് ഒഴിവാക്കാനാണ് വൈദ്യുതി വാങ്ങുന്നത്. കെഎസ്ഇബി ദീർഘകാല കരാറുകൾ റദ്ദാക്കിയിട്ടില്ല. റെഗുലേറ്ററി കമ്മീഷനാണ് റദ്ദാക്കിയത്. കുറഞ്ഞ ചിലവിൽ വൈദ്യുതി കിട്ടിയാൽ അടുത്ത…

Read More

വയനാട് പുനരധിവാസം , എസ് ഡി ആർ എഫ് ഫണ്ട് മാത്രം ഉപയോഗിച്ച് കാര്യങ്ങൾ ചെയ്യാൻ കഴിയില്ല ; കാര്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്തും , മന്ത്രി കെ.രാജൻ

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ വിമർശനങ്ങളിൽ പ്രതികരണവുമായി മന്ത്രി കെ രാജൻ. ഇന്നലെയാണ് ഇതിന്റെ വിശദാംശങ്ങൾ കോടതി ചോദിച്ചത്. വിശദാംശങ്ങൾ പൂർണമായും അവതരിപ്പിക്കുന്നതിൽ കുറവുണ്ടായോ എന്ന കാര്യം അറിയില്ല. വ്യാഴാഴ്ച കോടതിയിൽ വിശദാംശങ്ങൾ കൊടുക്കണം എന്ന് വാർത്തകളിലൂടെ അറിഞ്ഞു. സമയം അനുവദിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. കോടതിയിൽ ഹാജരായ ആൾ ഇക്കാര്യം പ്രതിഫലിപ്പിക്കുന്നതിൽ കുറവുണ്ടായോ എന്ന കാര്യം എനിക്കറിയില്ല. അഡ്വാൻസായി നൽകിയ പണത്തിന്റെ കണക്ക് നൽകിയിട്ടുണ്ടോ എന്നും അറിയില്ല. എസ്ഡിആർഎഫ് പണം ചൂരൽ…

Read More

പരിഗണന ചെന്നൈയ്ക്ക് മാത്രമെന്ന് പരാതി; മഴക്കെടുതി വിലയിരുത്താനെത്തിയ മന്ത്രി പൊന്മുടിക്ക് നേരെ ചെളിയേറ്

തമിഴ്നാട്ടിൽ മന്ത്രിക്ക് നേരെ ചെളിയെറിഞ്ഞ് പ്രതിഷേധം. വിഴുപ്പുറത്ത് മന്ത്രി കെ പൊന്മുടിക്ക് നേരെയാണ് നാട്ടുകാരുടെ പ്രതിഷേധമുണ്ടായത്. തിരുച്ചിറപ്പള്ളി – ചെന്നൈ ദേശീയ പാതയിലാണ് സംഭവം നടന്നത്.   നാശനഷ്ടങ്ങൾ വിലയിരുത്താനായി എത്തിയ മന്ത്രി കാറിൽ നിന്ന് ഇറങ്ങിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. കാറിൽ നിന്ന് പുറത്തിറങ്ങാതെ നാട്ടുകാരോട് മഴക്കെടുതിയെ കുറിച്ച് ചോദിച്ചത് ജനങ്ങളെ പ്രകോപിപ്പിച്ചു. മകനും കളക്ടറും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.  സർക്കാർ ചെന്നൈയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും മറ്റ് ജില്ലകളെ അവഗണിക്കുകയാണെന്നും ജനങ്ങൾ കുറ്റപ്പെടുത്തി. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ…

Read More

കുവൈത്തിലെ പാലം നിർമാണ പുരോഗതി നേരിട്ടെത്തി വിലയിരുത്തി മന്ത്രി

സ​ബാ​ഹ് അ​ൽ നാ​സ​ർ പാ​ലം നി​ർ​മാ​ണ പു​രോ​ഗ​തി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ഡോ. ​നൂ​റ അ​ൽ മ​ഷാ​ൻ വി​ല​യി​രു​ത്തി.നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച മ​ന്ത്രി പ​ദ്ധ​തി വേ​ഗ​ത്തി​ലാ​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത വ്യ​ക്ത​മാ​ക്കി.നി​ശ്ച​യി​ച്ച സ​മ​യ​പ​രി​ധി​ക്കു​ള്ളി​ലും ക​രാ​ർ അ​നു​സ​രി​ച്ചും പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും സൂ​ചി​പ്പി​ച്ചു. പാ​ല​ത്തി​ന്റെ അ​വ​സ്ഥ തു​ട​ർ​ച്ച​യാ​യി നി​രീ​ക്ഷി​ക്കാ​നും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ചു​റ്റു​മു​ള്ള റോ​ഡു​ക​ൾ​ക്കും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും ഉ​ണ​ർ​ത്തി. റോ​ഡ്, ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ക, ദീ​ർ​ഘ​കാ​ല സു​സ്ഥി​ര​ത ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ന്നും വ്യ​ക്ത​മാ​ക്കി.

Read More

പുതിയ തൊഴിലിടസംസ്കാരം രൂപപ്പെടുത്താൻ കേന്ദ്രസർക്കാർ ഇടപെടണം: കേന്ദ്ര തൊഴിൽ മന്ത്രിയെ കണ്ട് ചർച്ച നടത്തി ശശി തരൂര്‍

തൊഴിലിടങ്ങളിൽ  പുതിയ തൊഴിൽ സംസ്കാരം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര തൊഴിൽ മന്ത്രി  മൻസൂഖ് മാണ്ഡവ്യയെ കണ്ട് ചർച്ച നടത്തിയെന്ന് ശശി തരൂര്‍ എംപി. അമിതമായ ജോലി ഭാരവും ജോലി സ്ഥലത്തെ സമ്മർദ്ദവും കാരണം 26 ആം വയസ്സിൽ മരണപ്പെട്ട അന്ന സെബാസ്റ്റ്യൻ പെരയിലിന്റെ വിഷയമായിരുന്നു പ്രധാനമായും ചർച്ച ചെയ്തത്. അന്നയുടെ മാതാപിതാക്കളെ  നേരിട്ട് കണ്ട് അവരുടെ വേദന മനസിലാക്കിയതിൻ്റെ അടിസ്ഥാനത്തിൽ അത്തരം ഒരു അനുഭവം മറ്റു മാതാപിതാക്കൾക്ക് ഉണ്ടാകരുതെന്ന ആഗ്രഹം ഉള്ളത് കൊണ്ട്, തൊഴിലിട സംസ്‌കാരത്തിൽ വലിയ…

Read More

വേട്ടയാടലും ഭീഷണിയും തന്നോട് വേണ്ട ; ഫേസ്ബുക്ക് കുറിപ്പുമായി മന്ത്രി സജി ചെറിയാൻ

പ്രതിഷേധങ്ങള്‍ക്കിടെ നിലപാട് വ്യക്തമാക്കിയും മുന്നറിയിപ്പുമായും സജി ചെറിയാന്‍റെ എഫ് ബി പോസ്റ്റ്. വേട്ടയാടനും ഭീഷണിയും തന്നോട് വേണ്ടെന്നും ഇതുവരെ പറയാത്ത കാര്യങ്ങള്‍ തന്നെക്കൊണ്ട് പറയിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്നും അതൊക്കെ പറ‍ഞ്ഞാൽ പലരുടെയും യഥാര്‍ത്ഥ മുഖങ്ങള്‍ നാടറിയുമെന്നും സജി ചെറിയാൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. നിലപാട് വ്യക്തമാക്കി ഇട്ട എഫ്ബി പോസ്റ്റ് അരമണിക്കൂറിനുള്ളിൽ പിൻവലിക്കുകയും ചെയ്തു. എഫ്ബി പോസ്റ്റ് താൻ തന്നെ ഇട്ടതാണെന്നും , സത്യം മാത്രമാണ് എഴുതിയിട്ടുള്ളതെന്നും സജി ചെറിയാൻ പറഞ്ഞു. പോസ്റ്റ് ഡിലീറ്റ് ചെയ്തത് എന്തിനാണെന്ന് ചോദ്യത്തിന്…

Read More

‘ഹമാസ് ഇനി ഒരിക്കലും മടങ്ങി വരില്ലെന്ന് പ്രഖ്യാപനം’; ഗാസയിൽ അപൂർവ സന്ദർശനം നടത്തി ഇസ്രായേൽ പ്രധാനമന്ത്രി

ഗാസയിൽ അപൂർവ സന്ദർശനം നടത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധം അവസാനിക്കുന്നതോടെ ഹമാസ് ഇനി ഒരിക്കലും ​പലസ്തീൻ ഭരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേൽ സായുധ സേന ഹമാസിൻ്റെ സൈനിക ശേഷി പൂർണ്ണമായും നശിപ്പിച്ചെന്ന് പറഞ്ഞ നെതന്യാഹു ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന തൻ്റെ പ്രതിജ്ഞ ആവ‍ർത്തിക്കുകയും ചെയ്തു. യുദ്ധക്കുപ്പായവും ബാലിസ്റ്റിക് ഹെൽമറ്റും ധരിച്ച് ഗാസയിലെത്തിയ നെതന്യാഹു ഹമാസ് മടങ്ങിവരില്ലെന്ന് ഉറപ്പിച്ച് പറഞ്ഞു. ഗാസയിൽ കാണാതായ 101 ഇസ്രായേലി ബന്ദികൾക്കായുള്ള തിരച്ചിൽ തുടരുമെന്നും ബന്ദികളാക്കപ്പെട്ട ഓരോ വ്യക്തിക്കും 5…

Read More

‘അ‍ഞ്ച് മിനിറ്റിൽ പരിഹരിക്കാവുന്ന പ്രശ്നമല്ല’; മുനമ്പത്ത് റീസർവെ ചിലരുടെ ഭാവനാസൃ‌ഷ്‌ടിയെന്ന് മന്ത്രി പി രാജീവ്

മുനമ്പത്ത് റീസർവെ നടത്തുമെന്നത് ചിലരുടെ ഭാവനാസൃ‌ഷ്‌ടിയാണെന്ന് മന്ത്രി പി രാജീവ്. അഞ്ച് മിനിറ്റ് കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമാണ് മുനമ്പത്തേതെന്ന് പറയുന്നവർക്ക് വിഷയം വ്യക്തമായി അറിയില്ല. ഇവിടെ ശാശ്വത പരിഹാരത്തിനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ചർച്ചക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ പരിഹാരത്തിലേക്ക് പോകാനാവൂ. മുനമ്പത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കില്ല. വിഷയത്തിൽ മുസ്‌ലിം ലീഗ് നിലപാട് മാറ്റിയതിൽ സന്തോഷമുണ്ട്. മുനമ്പത്ത് താത്കാലിക രാഷ്ട്രീയ നേട്ടമല്ല വേണ്ടതെന്നും അദ്ദേഹം എറണാകുളത്ത് മാധ്യമപ്രവ‍ർത്തകരോട് പറഞ്ഞു. മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിൽ പ്രദേശവാസികളുടെ റിലേ…

Read More