
‘ഉന്നത വിദ്യാഭ്യാസ മന്ത്രിയുടേത് നഗ്നമായ നിയമ ലംഘനം’ ; മന്ത്രിയെ പുറത്താക്കണെമെന്ന് വി.ഡി സതീശൻ
പ്രിൻസിപ്പൽ നിയമനത്തിൽ ഇടപെടൽ നടത്തിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രി ആർ ബിന്ദു രാജി വച്ചില്ലെങ്കിൽ പുറത്താക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. ആർ ബിന്ദു സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നും ഉന്നത വിദ്യാഭ്യാസ മേഖലയിൽ അനിശ്ചിതത്വമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. സര്‍ക്കാര്‍ എയ്ഡഡ് കോളജുകളിലെ പ്രിൻസിപ്പൽ നിയമന പട്ടികയിൽ, അയോഗ്യരായവരെ ഉൾപ്പെടുത്താൻ ഇടപെട്ട മന്ത്രി ആര്‍ ബിന്ദു, ഗുരുതരമായ അധികാര ദുർവിനിയോഗമാണ് നടത്തിയത്….