
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പുതുപ്പള്ളിയില്‍
ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പുതുപ്പള്ളിയിലെത്തും. മണ്ഡലത്തിലെ രണ്ട് പഞ്ചായത്തുകളിലെ പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുക. വൈകിട്ട് നാല് മണിക്ക് പുതുപ്പള്ളിയിലും, അഞ്ചിന് അയര്‍ക്കുന്നത്തും ആണ് മുഖ്യമന്ത്രിയും മന്ത്രിമാരടക്കമുള്ളവരും എത്തുക. ഒരു പഞ്ചായത്തില്‍ ഒരു പരിപാടി എന്ന നിലയിലാണ് മുഖ്യമന്ത്രിയുടെ പ്രചാരണം. ആഗസ്റ്റ് 30, സെപ്തംബര്‍ ഒന്ന് തീയതികളില്‍ മറ്റ് ആറ് പഞ്ചായത്തുകളിലെ പൊതുയോഗങ്ങളിലും പ്രസംഗിക്കും. വി ശിവൻകുട്ടി, അഹമ്മദ് ദേവര്‍കോവില്‍, കെ കൃഷ്ണൻകുട്ടി, ജെ ചിഞ്ചുറാണി, കെ ബിന്ദു എന്നിവര്‍ ഒഴികെയുള്ള മന്ത്രിമാരും ഇന്ന്…