
‘ ഭീകരർ കാനഡയിൽ സുരക്ഷിത താവളം കണ്ടെത്തുന്നു’; ഇന്ത്യയ്ക്ക് പിന്തുണയുമായി ശ്രീലങ്ക
ഇന്ത്യ – കാനഡ വിഷയത്തിൽ പ്രതികരിച്ച് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സാബ്രി. കാനഡയിൽ തീവ്രവാദികൾ സുരക്ഷിത താവളമൊരുക്കുന്നു. തെളിവുകളൊന്നുമില്ലാതിരുന്നിട്ട് കൂടി അവരുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യയ്‌ക്കെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തെളിവുകളില്ലാതെ ആരോപണം ഉന്നയിക്കുന്നത് ഇതാദ്യമല്ലെന്നും സാബ്രി കുറ്റപ്പെടുത്തി. ‘ശ്രീലങ്കയ്ക്കെതിരെയും ഇതേ കാര്യമാണ് അവർ ചെയ്തത്. ശ്രീലങ്കയിൽ വംശഹത്യ നടന്നുവെന്ന വലിയ നുണയാണ് കാനഡ സൃഷ്ടിച്ചത്. വംശഹത്യ നടന്നിട്ടില്ലെന്ന കാര്യം എല്ലാവർക്കുമറിയാം.’ സാബ്രി കൂട്ടിച്ചേർത്തു. അതേസമയം, നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിൽ…