ബഹ്റൈനിൽ ടൂറിസ്റ്റ് വിസയിൽ എത്തി തൊഴിൽ വിസയിലേക്ക് മാറുന്നത് തടയും; തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ക​ർ​മ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്നും മന്ത്രി

ടൂ​റി​സ്റ്റ് വി​സ​യി​ൽ എ​ത്തി തൊ​ഴി​ൽ വി​സ​യി​ലേ​ക്ക് മാ​റു​ന്ന​ത് ത​ട​യു​മെ​ന്നും പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ക​ർ​മ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്നും എ​ൽ.​എം.​ആ​ർ.​എ ചെ​യ​ർ​മാ​നും തൊ​ഴി​ൽ മ​ന്ത്രി​യു​മാ​യ ജ​മീ​ൽ ഹു​മൈ​ദാ​ൻ പ​റ​ഞ്ഞു. എ​ൽ.​എം.​ആ​ർ.​എ​യു​ടെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് പാ​ർ​ല​മെ​ന്റി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം. നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ 103,000 പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളി​ൽ 42,000 പേ​ർ പു​തി​യ വൊ​ക്കേ​ഷ​ണ​ൽ എം​പ്ലോയിമെന്റ് സ്കീ​മി​ൽ ഇ​തു​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും തൊ​ഴി​ൽ മ​ന്ത്രി പ​റ​ഞ്ഞു. 31,000 പേ​ർ രാ​ജ്യം വി​ടു​ക​യോ സ്‌​പോ​ൺ​സ​റു​ടെ കീ​ഴി​ൽ ജോ​ലി നേ​ടു​ക​യോ ചെ​യ്തി​ട്ടു​ണ്ട്. 26,000…

Read More

വന്ദേ ഭാരതിനായി നിരവധി ട്രെയിനുകൾ പിടിച്ചിടുന്നു; കേന്ദ്രമന്ത്രിക്ക് കത്തയച്ച് ജോണ്‍ ബ്രിട്ടാസ് എംപി

ട്രെയിനുകളില്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും വന്ദേ ഭാരത് ട്രെയിനുകൾ കടന്നുപോകുന്നതിനായി മറ്റ് ട്രെയിനുകള്‍ ദീര്‍ഘനേരം പിടിച്ചിടുന്ന രീതിയും പുനഃപരിശോധിക്കണമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. ഇക്കാര്യം ചൂണ്ടിക്കാട്ടി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു. ഉത്തര കേരളത്തില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളുടെ കുറവ് നിമിത്തം യാത്രക്കാര്‍ അങ്ങേയറ്റം കഷ്ടപ്പെടുകയാണ്. തുലോം പരിമിതമായ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളില്‍ സൂചി കുത്താനിടമില്ലാതെ തിങ്ങി നിറഞ്ഞാണ് ഇപ്പോള്‍ യാത്രക്കാര്‍ സഞ്ചരിക്കുന്നത്. ഗുസ്തി പിടിച്ചു തിങ്ങി നിറഞ്ഞുനില്‍ക്കുന്നവരെ ചവിട്ടിയകറ്റി മാത്രമേ ജനറല്‍…

Read More

ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് നാളെ അവധി; മന്ത്രി

ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് നാളെ അവധി നൽകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. സംസ്ഥാനത്ത് തുടർച്ചയായ മഴ പ്രതീക്ഷിക്കുന്നു. പ്രളയത്തിന് ശേഷം കൂടുതൽ മഴ കിട്ടിയ സമയമാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ ശരാശരി 180 മി.മീ മഴ കിട്ടി. 17 ക്യാമ്പുകൾ തുടങ്ങിയിട്ടുണ്ട്. 572 പേര് ക്യാമ്പുകളിൽ താമസിക്കുന്നുണ്ട്. നഗരത്തിൽ മാത്രം 15 ക്യാമ്പുകൾ തുറന്നെന്നും മന്ത്രി പറഞ്ഞു. കോർപറേഷനും കൺട്രോൾ റൂം തുടങ്ങിയിട്ടുണ്ട്. താലൂക് കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും. 6…

Read More

കണ്ണൂര്‍ ഉളിക്കല്‍ ടൗണില്‍ ഇറങ്ങിയ കാട്ടാനയെ കാട്ടിലേക്ക് തുരത്താന്‍ നടപടി സ്വീകരിച്ചു വരികയാണെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

കണ്ണൂര്‍ ഉളിക്കല്‍ ടൗണില്‍ ഇറങ്ങിയ കാട്ടാനയെ ജനവാസ മേഖലയില്‍ നിന്നും കാട്ടിലേക്ക് തുരത്തുന്നതിനാവശ്യമാേമയ നടപടികൾ വനം വകുപ്പ് സ്വീകരിച്ചു വരികയാണെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. ജനങ്ങളുടെ ആശങ്ക അകറ്റാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിലുള്ള നടപടികളാണ് സ്വീകരിക്കുകയെന്നും മന്ത്രിയുടെ ഓഫീസിൽ നിന്നിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. കൂടാതെ ഇതിന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. ആനയെ അവിടെ നിന്നും തുരത്തുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് തടസ്സമാകുന്ന തരത്തിൽ ജനക്കൂട്ടം…

Read More

കിലെയിലെ പിന്‍വാതില്‍ നിയമനങ്ങള്‍ റദ്ദാക്കണം; മന്ത്രി ശിവൻ കുട്ടി രാജി വെക്കണം: സതീശൻ

പിന്‍വാതില്‍ നിയമനങ്ങള്‍ റദ്ദാക്കി അന്വേഷണത്തിന് ഉത്തരവിടണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മന്ത്രി വി. ശിവന്‍കുട്ടി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണ്. അല്‍പമെങ്കിലും മാന്യതയുണ്ടെങ്കില്‍ മന്ത്രി സ്ഥാനം ഒഴിയണമെന്നും സതീശൻ ആവശ്യപ്പെട്ടു.  വി. ശിവന്‍കുട്ടി കിലെ ചെയര്‍മാനായിരുന്നപ്പോഴും നിലവില്‍ തൊഴില്‍ വകുപ്പ് മന്ത്രിയായിരിക്കുമ്പോഴും കിലെയില്‍ നടത്തിയ മുഴുവന്‍ നിയമനങ്ങളെ കുറിച്ചും അന്വേഷിക്കണം. കിലെയില്‍ പിന്‍വാതില്‍ നിയമനം നേടിയ മുഴുവന്‍ പേരെയും അടിയന്തിരമായി പിരിച്ചുവിടാനും സര്‍ക്കാര്‍ തയാറാകണമെന്നും സതീശൻ കൂട്ടിച്ചേർത്തു. വളഞ്ഞ വഴിയിലൂടെ ഇഷ്ടക്കാര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയ മന്ത്രി…

Read More

‘100% ശാസ്ത്രീയചിന്ത; വന്ദേഭാരത് നിറം മാറിയതിൽ യാതൊരു രാഷ്ട്രീയവുമില്ല’: കേന്ദ്ര റെയിൽവേ മന്ത്രി

പുതിയ വന്ദേഭാരത് എക്സ്‌പ്രസിന്റെ നിറം മാറ്റിയതിൽ രാഷ്ട്രീയമില്ലെന്നു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. വെള്ളയിൽനിന്ന് ഓറഞ്ച് നിറത്തിലേക്കു വന്ദേഭാരത് മാറിയതു ശാസ്ത്രീയചിന്തയുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. ”മനുഷ്യരുടെ കണ്ണുകൾക്കു 2 നിറങ്ങളാണു കൂടുതലായി കാണാനാവുക– മഞ്ഞയും ഓറഞ്ചും. യൂറോപ്പിൽ 80 ശതമാനം ട്രെയിനുകളും ഓറഞ്ച് നിറത്തിലോ മഞ്ഞയും ഓറഞ്ചോ കലർന്നോ ഉള്ളതാണ്. വെള്ളിയും തിളക്കമുള്ള നിറമാണ്. പക്ഷേ, മനുഷ്യനേത്രങ്ങളുടെ കാഴ്ച കണക്കിലെടുക്കുമ്പോൾ മഞ്ഞയും ഓറഞ്ചുമാണു മികച്ചത്. ട്രെയിൻ നിറംമാറ്റത്തിനു പിന്നിൽ യാതൊരു രാഷ്ട്രീയവുമില്ല, 100 ശതമാനം…

Read More

ഇന്ത്യയുമായി സ്വകാര്യ നയതന്ത്ര ചർച്ച ആവശ്യമെന്ന് കനേഡിയൻ വിദേശകാര്യ മന്ത്രി

ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്നങ്ങൾ പരിഹരിക്കാൻ സ്വകാര്യ ചർച്ച ആവശ്യമാണെന്ന് കനേഡിയൻ വിദേശകാര്യമന്ത്രി െമലാനി ജോളി. ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ–കാനഡ നയതന്ത്ര ബന്ധം വഷളായിരിക്കുന്ന പശ്ചാത്തലത്തിലാണ് മെലാനിയുടെ പ്രസ്താവന. ഇന്ത്യൻ സർക്കാരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മെലാനി പറഞ്ഞു. കനേഡിയൻ നയതന്ത്ര പ്രതിനിധികളുടെ സുരക്ഷ വളരെ ഗൗരവമായാണ് കാണുന്നത്. സ്വകാര്യമായി ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. സ്വകാര്യ നയതന്ത്ര ചർച്ചകളാണ് നല്ലതെന്ന് കരുതുന്നുവെന്നും ജോളി പറഞ്ഞു.  41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടെന്ന…

Read More

സഹകരണ പുനരുദ്ധാരണ നിധിക്ക് ആർബിഐ നിയന്ത്രണമില്ല; അടുത്ത ആഴ്ചയോടെ പാക്കേജ് പ്രഖ്യാപിക്കും; മന്ത്രിമന്ത്രി വിഎൻ വാസവൻ

സഹകരണ പുനരുദ്ധാരണ നിധിയിൽ നിന്ന് പണം സമാഹരിച്ച് കരുവന്നൂർ ബാങ്കിൽ എത്തിക്കാനാണ് ശ്രമമെന്ന് സഹകരണ മന്ത്രി വിഎൻ വാസവൻ. സഹകരണ പുനരുദ്ധാരണ നിധിയ്ക്ക് ആർബിഐയുടെ നിയന്ത്രണമില്ല. അടുത്ത ആഴ്ചയോട് കൂടി ഒരു പാക്കേജ് കൂടി   പ്രഖ്യാപിക്കുമെന്നും വാസവൻ പറഞ്ഞു.  ‘കരുവന്നൂരിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സർക്കാർ ഒരു പാക്കേജ് പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഫലമായി ഏതാണ്ട് 73 കോടിയിലധികം രൂപ നിക്ഷേപകർക്ക് തിരിച്ചു കൊടുത്തു. 110 കോടി രൂപയോളം പുനക്രമീകരിച്ചിട്ടുണ്ട്. പലിശ കൊടുത്തും, നിക്ഷേപത്തിന്റെ ഒരു ഭാ?ഗം കൊടുത്തുമാണ്…

Read More

വന്ദേ ഭാരതിന് തലശ്ശേരിയില്‍ സ്റ്റോപ്പ് അനുവദിക്കണം; റെയില്‍വേ മന്ത്രിക്ക് കത്തയച്ച് സ്പീക്കര്‍ എ.എന്‍. ഷംസീര്‍

വന്ദേ ഭാരതിന് തലശ്ശേരിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നല്‍കി. തലശ്ശേരിയിലെ കോടിയേരിയില്‍ സ്ഥിതിചെയ്യുന്ന മലബാര്‍ കാന്‍സര്‍ സെന്ററിലേക്ക് രോഗികള്‍ക്ക് എത്തിപ്പെടാനുള്ള സൗകര്യാര്‍ഥം വന്ദേ ഭാരതിന് ഇവിടെ സ്റ്റോപ്പ് അനുവദിക്കണമെന്നാണ് സ്പീക്കര്‍ ആവശ്യപ്പെട്ടത്. കാസര്‍കോട്, വയനാട് തുടങ്ങിയ കേരളത്തിന്റെ വടക്കന്‍ ജില്ലകളിലെയും തമിഴ്‌നാട്, കര്‍ണാടക, മാഹി തുടങ്ങിയ അയല്‍നാടുകളിലേയും രോഗികള്‍ക്കുള്ള ആശ്രയകേന്ദ്രമാണ് മലബാര്‍ കാന്‍സര്‍ സെന്റര്‍. ഒരു ലക്ഷത്തോളം രോഗികള്‍ പ്രതിവര്‍ഷം ഇവിടെ എത്തുന്നുണ്ട്….

Read More

ഇഡി അവരുടെ ജോലിയാണ് ചെയ്യുന്നത്: കേന്ദ്രമന്ത്രി പങ്കജ് ചൗധരി

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി പങ്കജ് ചൗധരി. ഇഡി അവരുടെ ജോലിയാണ് ചെയ്യുന്നതെന്ന് പറഞ്ഞ കേന്ദ്രമന്ത്രി എ സി മൊയ്തീനെ ചോദ്യം ചെയ്തത് രാഷ്ട്രീയ പകപോക്കലല്ല എന്നും അഭിപ്രായപ്പെട്ടു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പങ്കജ് ചൗധരി. രാജ്യത്ത് പല കേസുകളിലും ഇഡി റെയിഡ് നടക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസിൽ തൃശൂർ ജില്ലാ സഹകരണ ബാങ്ക് സെക്രട്ടറി ബിനു അടക്കമുള്ളവരെ ഇഡി ഇന്ന് ചോദ്യം ചെയ്യും. ബാങ്കിലെ സംശയകരമായ പണമിടപാടുകളുടെ രേഖകൾ…

Read More