
ഫെഡറൽ ബാങ്ക് ജീവനക്കാർ കർഷകന്റെ വീട്ടിലെത്തി വായ്പ വാഗ്ദാനം ചെയ്തു; ഇത് സംശയത്തോടെ കാണണം; മന്ത്രി പി പ്രസാദ്
ആലപ്പുഴയിൽ ജീവനൊടുക്കിയ കർഷകൻ പ്രസാദിന്റെ വീട്ടിൽ ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥർ സന്ദർശിച്ചുവെന്നും എത്ര വായ്പ വേണമെങ്കിലും നൽകാമെന്ന് പറഞ്ഞുവെന്നും മന്ത്രി പി പ്രസാദ്. ഇത് സംശയത്തോടെ കാണണമെന്ന് പറഞ്ഞ മന്ത്രി, കർഷകൻ പ്രസാദ് മുമ്പ് ആവശ്യപ്പെട്ടപ്പോൾ നൽകാതിരുന്ന വായ്പ ഇപ്പോൾ നൽകാമെന്ന് പറയുന്നതിന് എന്ത് മറുപടിയാണ് പറയേണ്ടതെന്നും ചോദിച്ചു. കർഷകരുടെ നെല്ല് മുഴുവൻ സംഭരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ആർക്കും ആശങ്ക വേണ്ട. പരാതി വന്നതിന്റെ അടിസ്ഥാനത്തിലാണ് ഒരു ഹെക്ടറിൽ നിന്ന് എത്ര നെല്ല് ലഭിക്കും എന്ന…