നവകേരളസദസ്സിനിടെ ദേഹാസ്വാസ്ഥ്യം: മന്ത്രി കെ.കൃഷ്ണന്‍കുട്ടിയെ ആലപ്പുഴ മെഡി. കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 നവകേരളസദസ്സിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റ ആരോ​ഗ്യസ്ഥിതി നിരീക്ഷിച്ചുവരികയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

Read More

മുഖ്യമന്ത്രി ഔദ്യോ​ഗിക സംവിധാനം ദുരുപയോ​ഗപ്പെടുത്തുന്നു: കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ

മാസപ്പടി വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ എംപി. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് ഒരു സേവനവും നടത്താതെ പണം ലഭിച്ചതിലൂടെ മുഖ്യമന്ത്രി ഔദ്യോ​ഗിക സംവിധാനം ദുരുപയോ​ഗപ്പെടുത്തിയെന്ന് വ്യക്തമായെന്ന് കെ മുരളീധരൻ വിമർശിച്ചു. നവകേരള സദസ് തുടങ്ങിയതിൽ പിന്നെ മുഖ്യമന്ത്രിക്ക് പ്രത്യേക മാനസികാവസ്ഥയാണെന്നും മതിലുപൊളി യാത്രയാണ് നടത്തുന്നതെന്നും മുരളീധരൻ വിമർശിച്ചു. കോടതി നോട്ടീസ് നൽകിയ സ്ഥിതിക്കു നടപടികൾ നടക്കട്ടെ. പിണറായി വിജയൻ പാർട്ടി സെക്രട്ടറി എന്ന നിലയിൽ ആണ് പണം വാങ്ങിയതെങ്കിൽ വിമർശിക്കില്ലായിരുന്നു. സമ്മേളനങ്ങൾക്ക് പാർട്ടികൾ പണം…

Read More

‘നാട്ടുകാരാണ്, ഡിവൈഎഫ്‌ഐ അല്ല’;  അങ്കമാലിയിലെ മർദ്ദനത്തെ ന്യായീകരിച്ച് മന്ത്രി

ഡിവൈഎഫ്‌ഐ മർദ്ദനത്തെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ. അങ്കമാലിയിൽ മർദിച്ചത് ഡിവൈഎഫ്‌ഐ പ്രവർത്തകർ അല്ലെന്നും നാട്ടുകാരാണെന്നും മന്ത്രി പറഞ്ഞു. നവകേരള യാത്രയെ സുരക്ഷിതമായി തിരുവനന്തപുരത്ത് എത്തിക്കേണ്ട ഉത്തരവാദിത്തം നാട്ടുകാർ ഏറ്റെടുത്തിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. നാട്ടുകാരെ ഞങ്ങൾക്ക് തടയാൻ സാധിക്കുമോ. ചില പ്രതിരോധങ്ങൾ സ്വാഭാവികമായി ഉണ്ടാകും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ബസിനു മുന്നിൽ ചാടാനാണ് അവരുടെ ശ്രമം. അവർക്ക് നവകേരള യാത്ര കഴിയും മുമ്പ് ഒരു രക്തസാക്ഷിയെ വേണം. ഇന്ന് നടന്നത് സമ്മർദ്ദത്തിൽ ആളുകളെ പിടിച്ചു മാറ്റിയതാണ്. അവരെങ്ങാനും വണ്ടിയുടെ…

Read More

ബഫര്‍സോണ്‍; ജനവാസമേഖല ഒഴിവാകും: മുഖ്യമന്ത്രി

ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ അംഗീകരിക്കുന്നതാണ് സുപ്രീം കോടതി വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പു പാലിക്കാൻ കഴിഞ്ഞുവെന്ന് സര്‍ക്കാരിന് അഭിമാനത്തോടെ പറയാമെന്നും അദ്ദേഹം പറഞ്ഞു. നവ കേരള സദസ്സിന് മുന്നോടിയായി കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  പുനഃപരിശോധനാ ഹര്‍ജി അനുവദിച്ചതിനാല്‍ കാലാവധി കഴിഞ്ഞതും പുതുക്കിയ കരട് വിജ്ഞാപനങ്ങള്‍ സമര്‍പ്പിക്കുന്നതിനായി കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടതുമായ പ്രദേശങ്ങളെ സംബന്ധിച്ച കരട് വിജ്ഞാപനം തയ്യാറാക്കാവുന്നതാണ്. അങ്ങനെ തയ്യാറാക്കുമ്ബോള്‍ ഏതെങ്കിലും പ്രദേശത്തെ…

Read More

‘കണ്ണൂർ വിസി പുനർനിയമനത്തിൽ ഇടപെട്ടു’; മന്ത്രി ആർ.ബിന്ദുവിനെ പുറത്താക്കണമെന്ന് വി.ഡി സതീശൻ

കണ്ണൂർ സർവകലാശാല വി.സി പുനർനിയമനത്തിൽ അനധികൃത ഇടപെടൽ നടത്തിയതിനാൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിക്ക് അദ്ദേഹം കത്ത് നൽകി. കണ്ണൂർ വി.സിയുടെ പുനർനിയമനത്തിൽ മന്ത്രി ആർ ബിന്ദു ഇടപെട്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. മന്ത്രിയുടെ അനധികൃത ഇടപെടൽ സത്യപ്രതിജ്ഞാലംഘനവും സ്വജനപക്ഷപാതവുമാണ്. കേരള നിയമസഭാ പാസാക്കിയ നിയമത്തിൽ വി.സി നിയമനത്തിൽ പ്രൊചാൻസലർ കൂടിയായ ഉന്നത വിദ്യാഭാസ മന്ത്രിക്ക്…

Read More

‘കൂടുതൽ ദൂരത്തേക്ക് പോയിട്ടില്ല പ്രതികൾ എന്നാണ് കരുതുന്നത്’; കെ എൻ ബാലഗോപാൽ

കൊല്ലം ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ അന്വേഷണം പോസിറ്റീവായി നടക്കുന്നുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കൃത്യമായ അന്വേഷണമാണ് നടക്കുന്നതെന്നും തട്ടിക്കൊണ്ടുപോയവർ ചുറ്റുപാടിൽ തന്നെ ഉണ്ടെന്ന പ്രതീക്ഷയിലാണെന്നും പറഞ്ഞ മന്ത്രി പ്രതികൾ കൂടുതൽ ദൂരത്തേക്ക് പോയിട്ടില്ല എന്നാണ് കരുതുന്നതെന്നും വിശദമാക്കി.  എന്തൊക്കെ ആണ് ഇതിനു പിന്നിൽ എന്ന് അറിയില്ലെന്നും മന്ത്രി ബാലഗോപാൽ കൂട്ടിച്ചേർത്തു. അബിഗേലിനെ കണ്ടെത്തുന്നതിനായി സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി മന്ത്രിസഭ യോഗത്തിൽ അറിയിച്ചു. 

Read More

‘ക്ഷേമ പെൻഷൻ വിഹിതം മൂന്നര വർഷം പിടിച്ചു, കേന്ദ്രമന്ത്രി തെറ്റിധരിപ്പിക്കുന്നു’; മുഖ്യമന്ത്രി

കേന്ദ്ര വിഹിതവുമായി ബന്ധപ്പെട്ട് കേരളത്തിനെതിരെ വിമർശനമുയർത്തിയ കേന്ദ്രമന്ത്രി നിർമല സീതാരാമന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ധനമന്ത്രി വസ്തുതകൾ തെറ്റായി അവതരിപ്പിക്കുകയാണെന്നും ക്ഷേമ പെൻഷൻ വിഹിതം മൂന്നരവർഷം പിടിച്ചുവച്ച് വിഷമിപ്പിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ചുരുക്കം ചില ഇനങ്ങൾക്ക് മാത്രമാണ് കേന്ദ്രസഹായം കിട്ടുന്നത്. സംസ്ഥാനത്തിന് 34714 കോടി ഗ്രാൻഡ് അനുവദിച്ചുവെന്നാണ് ധനമന്ത്രിയുടെ വാദം. ഇതൊന്നും ഔദാര്യമല്ല. കേരളത്തിന് കിട്ടേണ്ട വിഹിതമാണ്. സംസ്ഥാനത്തിനുണ്ടായ നഷ്ടത്തിന്റെ പകുതിപോലും പരിഹരിക്കപ്പെട്ടിട്ടില്ല. വരുന്ന രണ്ടു വർഷത്തിൽ റവന്യൂ കമ്മി ഗ്രാൻഡ് ഇനത്തിൽ കേരളത്തിൽ…

Read More

കുസാറ്റ് അപകടം ഒരു പാഠമായി കണ്ട് നിബന്ധന കൊണ്ടുവരുമെന്ന് റവന്യു മന്ത്രി കെ.രാജന്‍

കുസാറ്റ് ക്യാമ്പസില്‍ ടെക്ക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ച സംഭവത്തില്‍ പരിക്കേറ്റവരുടെ ചികിത്സ സര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലായിരിക്കുമെന്ന് റവന്യു മന്ത്രി കെ.രാജന്‍. എല്ലാ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കും. പരമാവധി ചികിത്സ ഉറപ്പാക്കുമെന്നും കെ. രാജന്‍ പറഞ്ഞു. ജില്ല കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന് അദ്ദേഹം പറഞ്ഞു. കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് കളമശ്ശേരി കുസാറ്റ് ക്യാമ്പസില്‍ നടന്നത്. ഇനിയുള്ള ഇത്തരം കൂടിചേരലുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരേണ്ടിവരും. ഇത്തരം പരിപാടികള്‍ക്ക് നിബന്ധന കൊണ്ടുവരും. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സഹായധനം തീര്‍ച്ചയായും നല്‍കും. അത് എത്രയെന്ന് മന്ത്രിസഭ കൂടി തീരുമാനിക്കുമെന്നും മന്ത്രി കെ….

Read More

‘കേരളം കൃത്യമായ പ്രപ്പോസൽ നൽകിയില്ല’; നിർമല സീതാരാമൻ

കേരളത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി നിർമല സീതാരാമൻ. കേരളം കൃത്യമായ പ്രപ്പോസൽ നൽകിയില്ലെന്ന് നിർമലാ സീതാരാമൻ പറഞ്ഞു. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി തന്നില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു.  കേന്ദ്രഫണ്ട് സംബന്ധിച്ച് സംസ്ഥാനത്ത് തെറ്റായ പ്രചരണമാണ് നടക്കുന്നത്. സംസ്ഥാനങ്ങളുടെ കേന്ദ്ര വിഹിതത്തിനായി കൃത്യമായ പ്രപ്പോസൽ സമർപ്പിക്കാൻ ധനകാര്യ വകുപ്പിനോട് അവശ്യപ്പെട്ടിട്ടുണ്ട്.  രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി നൽകിയില്ല. കേന്ദ്ര വിഹിതങ്ങൾ കിട്ടിയതിനുശേഷം കേരളം പദ്ധതികളുടെ പേര് മാറ്റുകയാണെന്നും മന്ത്രി പറഞ്ഞു. വിധവ- വാർധക്യ പെൻഷനുകൾക്ക് ആവശ്യമായ തുക നൽകുന്നില്ല…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി വംശീയവാദി നയമാണ് ലോകമെമ്പാടും പ്രകടിപ്പിക്കുന്നത്: കെ സുധാകരന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി വംശീയവാദിയാണെന്നും അതേ നയമാണ് ലോകമെമ്പാടും പ്രകടിപ്പിക്കുന്നതെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് എന്നും പലസ്തീന്‍ ജനതയ്‌ക്കൊപ്പമാണ്. ജവഹര്‍ലാല്‍ നഹ്‌റുവിന്റെ കാലം തൊട്ട് ഇന്ത്യ സ്വീകരിച്ച പൈതൃകമാണ് നരേന്ദ്ര മോദിയുടെ വരവോടെ തിരുത്തപ്പെട്ടത്. നരേന്ദ്ര മോദി വംശീയവാദിയാണ്. മുന്‍പ് ഗുജറാത്തില്‍ സംഭവിച്ചതാണ് ഇന്ന് ഗാസയില്‍ നടന്നു കൊണ്ടിരിക്കുന്നതെന്നും കോഴിക്കോട് കെപിസിസി സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ മുസ്ലീം ജനതയുടെ വീടുകളും കടകളും കൊള്ളയടിച്ച വംശീയ വാദികള്‍….

Read More