
“വിഎം സുധീരൻ പൊട്ടിത്തെറിച്ചത് സഹിക്ക വയ്യാതെ”; മന്ത്രി വി.ശിവൻകുട്ടി
സഹിക്ക വയ്യാതെയാണ് വി എം സുധീരൻ പൊട്ടിത്തെറിച്ചതെന്ന് മന്ത്രി വി ശിവൻകുട്ടി. മുൻ കെപിസിസി പ്രസിഡന്റിന് പോലും സഹിക്കാൻ കഴിയാത്ത നയങ്ങളാണ് കോൺഗ്രസിന്റേത് എന്ന് വ്യക്തമായിരിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. നരസിംഹറാവുവും മൻമോഹൻ സിംഗും നടപ്പാക്കിയ നയങ്ങൾ ബി ജെ പിയ്ക്ക് വഴിയൊരുക്കി എന്ന ഇടതുപക്ഷ വിമർശനങ്ങളെ ശരിവച്ചിരിക്കുകയാണ് വി എം സുധീരൻ എന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെ കുറിച്ച് കൃത്യമായ അപായ സൂചനകളും വിമർശനങ്ങളും എന്നും ഇടതുപക്ഷം മുന്നോട്ട് വച്ചിട്ടുണ്ട്. ബി ജെ പിയുടെ…