സംസ്ഥാനത്തെ വന്യജീവി ആക്രമണം; വിഷയത്തെ സർക്കാർ കാണുന്നത് ഗൗരവത്തോടെ, മന്ത്രി എ.കെ ശശീന്ദ്രൻ

വന്യജീവി ആക്രമണങ്ങളെ സർക്കാർ ഗൗരവമായിട്ടാണ് കാണുന്നതെങ്കിലും ശാശ്വത പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ലെന്ന് വനംവകുപ്പ്മന്ത്രി എ.കെ ശശീന്ദ്രൻ. പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സംസ്ഥാനം ഏതാനും നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. അക്രമകാരികളായ വന്യജീവികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. അത് നിയന്ത്രിച്ചാൽ മാത്രമേ ആക്രമണം തടയാൻ കഴിയൂ. വനംവകുപ്പ് ഉദ്യോഗസ്ഥർ ജാഗ്രതയോടു കൂടിയാണ് എന്തെങ്കിലും സംഭവമുണ്ടായാൽ പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വയനാടിന് വേണ്ടി പ്രത്യേക പാക്കേജ് മുഖ്യമന്ത്രി തന്നെ അനുവദിച്ചിട്ടുണ്ട്. 1472 കിലോമീറ്റർ ദൂരത്തിൽ സംസ്ഥാനത്ത് വന്യജീവി ആക്രമണം തടയാൻ മതിലുകളും…

Read More

ഇന്ത്യൻ ഭരണഘടനയും പതാകയും ഇഷ്ടമല്ലെങ്കിൽ ബിജെപിക്കാർ പാക്കിസ്ഥാനിലേക്ക് പോകൂ; വിമർശനവുമായി കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ

ഇന്ത്യൻ ഭരണഘടനയും ദേശീയപതാകയും ഇഷ്ടമല്ലെങ്കിൽ ബിജെപിക്കാർ നിങ്ങുടെ ഇഷ്ടസ്ഥലമായ പാകിസ്താനിൽ പോകണമെന്ന് കർണാടക ഐ.ടി മന്ത്രി പ്രിയങ്ക് ഖാർഗെ. ബി.ജെ.പിയുടെ കുതന്ത്രങ്ങളെയും ഗൂഢാലോചനയെയും ഫലപ്രദമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. കർണാടകയിലെ മാണ്ഡ്യയിലെ കാവിക്കൊടി വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു പ്രിയങ്ക്. കെറാഗോഡുവിൽ സർക്കാർ ഭൂമിയിലെ കൊടിമരത്തിൽ ഹനുമാന്റെ ചിത്രമടങ്ങിയ കാവിക്കൊടി ഉയർത്തിയത് അഴിപ്പിച്ചിരുന്നു. വിഷയം ഉയർത്തി ബി.ജെ.പി രംഗത്തെത്തിയതിനു പിന്നാലെയാണ് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ കൂടിയായ പ്രിയങ്ക് വിമർശനവുമായി രംഗത്തെത്തിയത്. ”ത്രിവർണക്കൊടിയെ വെറുക്കുന്ന ആർ.എസ്.എസ്സിനെപ്പോലെ അവർ…

Read More

ബഹ്റൈൻ ജബനിയ ഹൈവേയിലെ പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു; നിർമാണ പുരോഗതി വിലയിരുത്തി മന്ത്രി

ബഹ്റൈൻ ജ​ന​ബി​യ ഹൈ​വേ​യി​ൽ നി​ന്നും ഇ​ട​ത്തോ​ട്ടു പോ​കു​ന്ന ഭാ​ഗ​ത്ത്​ മേ​ൽ​പാ​ലം പ​ണി​യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ​പൊ​തു​മ​​രാ​മ​ത്ത്​ വ​കു​പ്പ്​ മ​ന്ത്രി ഇ​ബ്രാ​ഹിം ബി​ൻ ഹ​സ​ൻ അ​ൽ ഹ​വാ​ജും    സം​ഘ​വും വി​ല​യി​രു​ത്തി. ജ​ന​ബി​യ ഹൈ​വേ​യി​ൽ നി​ന്നും ശൈ​ഖ്​ ഈ​സ ബി​ൻ സ​ൽ​മാ​ൻ റോ​ഡി​ലേ​ക്ക്​ തി​രി​യു​ന്ന ഭാ​ഗ​ത്താ​ണ്​​ മേ​ൽ​പാ​ലം നി​ർ​മി​ക്കു​ന്ന​ത്. അ​ൽ ജ​സ്​​റ സി​ഗ്​​ന​ൽ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​ദ്ധ​തി​യാ​ണി​ത്. പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യ മ​ന്ത്രി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തു​ന്ന സ​മാ​ന്ത​ര    പാ​ത​യു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ ​ആ​രാ​ഞ്ഞു. നി​ല​വി​ലു​ള്ള വാ​ഹ​ന നീ​ക്കം ശ​ക്​​തി​പ്പെ​ടു​ത്താ​നും…

Read More

ഗവർണറുടെ നാലാമത്തെ ഷോയാണിതെന്ന് മന്ത്രി വി ശിവൻകുട്ടി; പ്രതികരണം ചിരിയിൽ ഒതുക്കി മുഖ്യമന്ത്രി

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റേത് ‘ഷോ’യാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഗവർണർ വല്ലാത്ത മാനസികാവസ്ഥയിലാണെന്നും മന്ത്രി പറഞ്ഞു. പ്രോട്ടോക്കോൾ പ്രകാരമുള്ള സുരക്ഷ ഗവർണർക്ക് നൽകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ പോകുമ്പോൾ പല സ്ഥലങ്ങളിലും പ്രതിഷേധമുണ്ടാകാറുണ്ടെന്നും എന്നാൽ തങ്ങളാരും ചാടി റോഡിലിരുന്നിട്ടില്ലെന്നും സംഭവം ദേശീയ വാർത്തയാക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. തന്റെ പദവി പോലും നോക്കാതെയുള്ള പ്രകടനമാണിതെന്നും ഗവർണറുടെ നാലാമത്തെ ഷോയാണിതെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു. അതേസമയം, സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ ചിരിയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ…

Read More

10000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും; കേരളത്തിലെ കായിക മേഖല കുതിക്കുന്നു മന്ത്രി വി.അബ്ദുറഹ്മാൻ

കായിക മേഖലയില്‍ അയ്യായിരം കോടിരൂപയുടെ നിക്ഷേപം സ്വീകരിക്കുകയും ഇത് സംബന്ധിച്ച എം.ഒ.യു ധാരണയായെന്നും മന്ത്രി വി. അബ്ദുറഹ്‌മാന്‍. അന്താരാഷ്ട്ര കായിക ഉച്ചകോടിയോട് അനുബന്ധിച്ചാണ് ഇക്കാര്യത്തില്‍ തീരുമാനമായതെന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കായിക മന്ത്രി അറിയിച്ചു. മൊത്തം പതിനായിരം കോടിയുടെ നിക്ഷേപമാണ് വന്നെതെങ്കിലും പ്രായോഗികമായി നടപ്പാക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ 5000 കോടി രൂപയുടെ പദ്ധതികള്‍ പുന:പരിശോധനയ്ക്ക് അയച്ചു. വന്‍ നിക്ഷേപം നടത്താന്‍ വിവിധ അസോസിയേഷനുകളും കമ്പനികളും മുന്നോട്ട് വന്നിട്ടുണ്ട്. കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) 1200 കോടിയുടെ…

Read More

മനപ്പൂർവം ടാർഗറ്റ് ചെയ്യുന്നു, ഇനി ഒരു തീരുമാനവും എടുക്കില്ല, കാര്യങ്ങൾ ഉദ്യോഗസ്ഥർ അറിയിക്കുമെന്ന് ഗണേഷ് കുമാർ

ഇലക്ട്രിക് ബസ് വിവാദത്തിൽ തന്നെ മനപ്പൂർവം ടാർഗറ്റ് ചെയ്യുന്നുവെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. പറഞ്ഞ കാര്യങ്ങൾ സത്യമെന്ന വിശ്വാസമുണ്ട്. ഇനി ഒരു തീരുമാനവും എടുക്കുന്നില്ലെന്നും, കാര്യങ്ങൾ ഉദ്യോഗസ്ഥർ അറിയിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇലക്ട്രിക് ബസ് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ നിരാശകലർന്ന മറുപടി. ശിക്ഷിച്ചു കഴിഞ്ഞാൽ പിന്നെ തീരുമാനമെടുക്കണ്ടല്ലോ എന്നും മന്ത്രി പറഞ്ഞു. ഇലക്ട്രിക് ബസ് വിവാദത്തിൽ സിപിഎം ഇടപെട്ട് മന്ത്രിയെ തിരുത്തിയതിന് ശേഷം ആദ്യമായാണ് ഗണേഷ് കുമാർ പ്രതികരിക്കുന്നത്. ഒരു സ്വകാര്യ പരിപാടിയിൽ…

Read More

‘ഇ-ബസ് നഷ്ടമല്ല, ലാഭം’: മന്ത്രിയെ തള്ളി കെഎസ്ആർടിസി റിപ്പോർട്ട്

ഇലക്ട്രിക് ബസുകൾ നഷ്ടത്തിലാണെന്ന മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ വാദം ശരിയല്ലെന്ന് കെഎസ്ആർ‌ടിസിയുടെ വാർഷിക റിപ്പോർട്ട്. ഇ–ബസുകൾക്ക് കിലോമീറ്ററിനു ശരാശരി 8.21 രൂപ ലാഭമുണ്ട്. ജൂലൈയിൽ ഇത് 13.46 രൂപ വരെയായി ഉയർന്നിരുന്നുതാനും. 2023 ഏപ്രിൽ മുതൽ ഡിസംബർ വരെയായി 2.88 കോടി രൂപ ലാഭം കിട്ടി. ഇൗ കണക്കാകും കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ (സിഎംഡി) ബിജു പ്രഭാകർ നൽകുന്ന റിപ്പോർട്ടിൽ ഉൾപ്പെടുത്തുകയെന്നാണു സൂചന. ഇനി ഇ–ബസുകൾ വാങ്ങില്ലെന്ന മന്ത്രിയുടെ പ്രഖ്യാപനം കാര്യങ്ങൾ പഠിക്കാതെയായിരുന്നുവെന്നു കണക്കുകൾ വ്യക്തമാക്കുന്നു. സിറ്റി…

Read More

‘മോദിക്ക് മുന്നിൽ മുഖ്യമന്ത്രി അനുസരണയുള്ള കുട്ടിയായി മാറി; സിപിഎം- ബിജെപി അന്തർധാര ഇതോടെ തെളിഞ്ഞു: കെ മുരളീധരൻ

മുഖ്യമന്ത്രിയുടെ മകൾക്കു വേണ്ടി തൃശ്ശൂർ ലോക്സഭാ മണ്ഡലം സിപിഎം കുരുതി കൊടുക്കുമെന്ന ആരോപണവുമായി കെ മുരളീധരൻ എംപി. തൃശൂരിൽ സിപിഐയെ കുരുതി കൊടുക്കും. മോദിക്ക് മുന്നിൽ മുഖ്യമന്ത്രി അനുസരണയുള്ള കുട്ടിയായി മാറി. സിപിഎം- ബിജെപി അന്തർധാര ഇതോടെ തെളിഞ്ഞുവെന്നും കെ മുരളീധരൻ പറഞ്ഞു. വീണ വിജയന്റെ കമ്പനിക്കെതീരെ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണം. നിയമപരമായി നേരിടുമെന്ന് എന്താണ് സിപിഎം പറയാത്തതെന്നും മുരളീധരൻ ചോദിച്ചു. ടി സിദ്ധിക്കിന്റെ ഭാര്യക്കെതിരായ കേസ് ഞങ്ങൾ നിയമപരമായി നേരിടും. കെപിസിസി പുതിയ രാഷ്ട്രീയകാര്യ…

Read More

ഇലക്ട്രിക് ബസ് വാങ്ങുന്നതിനോട് യോജിപ്പില്ല; നിർണായക മാറ്റങ്ങൾ പ്രഖ്യാപിച്ച് മന്ത്രി

കെഎസ്ആര്‍ടിസിയിലെ ചിലവ് കുറക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും അഴിമതി ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. കെ എസ് ആർ ടി സി യൂണിയനുകളുമായുള്ള ചർച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ ബി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കുന്ന പുതിയ പദ്ധതികളെക്കുറിച്ചും മാറ്റങ്ങളെക്കുറിച്ചും മന്ത്രി വ്യക്തമാക്കി. യൂണിയനുകളുമായി പ്രത്യേകം ചർച്ച നടത്തുമെന്നും. സ്റ്റോക്ക്, അക്കൗണ്ട്, പർച്ചേയ്സ് എന്നിവക്കായി പുതിയ സോഫ്റ്റ്‌വെയർ നിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു. കെ എസ് ആർ ടി സി…

Read More

എംടിക്കെതിരായ ജി സുധാകരന്റെ പരാമർശം തള്ളി മന്ത്രി സജി ചെറിയാൻ; ചിത്രയുടെ പരാമർശം വിവാദമാക്കേണ്ടതില്ലെന്നും മന്ത്രി

അയോധ്യ പരാമർശത്തിൽ ​ഗായിക കെഎസ് ചിത്രയ്ക്ക് നേരെ നടക്കുന്ന വിമർശനങ്ങളിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. രാമക്ഷേത്രം പണിയാൻ സുപ്രീംകോടതി അനുമതി കൊടുത്തതല്ലേ. വിശ്വാസമുള്ളവർക്ക് പോകാം, വിശ്വാസമില്ലാത്തവർക്ക് പോകാതിരിക്കാം. ചിത്രയുടെ പരാമർശം വിവാദമാക്കേണ്ടതില്ല. ആർക്കും അഭിപ്രായങ്ങൾ പറയാമെന്നും സജി ചെറിയാൻ പറഞ്ഞു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് വീടുകളിൽ ദീപം തെളിയിക്കണമെന്നായിരുന്നു ചിത്രയുടെ പരാമർശം. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ വിമർശനം ശക്തമാവുന്നതിനിടയിലാണ് മന്ത്രിയുടെ പ്രതികരണം. പരാമർശം വിവാദമാക്കേണ്ടെന്ന നിലപാടിലാണ് മന്ത്രി. എം ടി വാസുദേവൻ നായർക്ക് അഭിപ്രായം പറയാൻ അധികാരമുണ്ട്….

Read More