എസ്എസ്എല്‍സി പരീക്ഷ നാളെ തുടങ്ങും; ആശംസയുമായി മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ നാളെ ആരംഭിക്കും. പരീക്ഷക്കുള്ള ഒരുക്കം പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. 4.27 ലക്ഷം വിദ്യാര്‍ത്ഥികളാണ് നാളെ പരീക്ഷ എഴുതുക. വിദ്യാര്‍ത്ഥികള്‍ക്ക് ആശംസം നേരുകയാണെന്നും സംസ്ഥാനത്താകെ 2955 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുകയെന്നും മന്ത്രി പറഞ്ഞു. അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായിട്ടുണ്ട്. രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ അച്ചടിയാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളതെന്നും മാര്‍ച്ച് പത്തിന് പുതിയ പുസ്തകം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്,…

Read More

സിദ്ധാർത്ഥന്റെ മരണം: ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകിയെന്ന് മന്ത്രി

വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് സർവകലാശാല ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും സസ്‌പെൻഡ് ചെയ്യാൻ നിർദേശം നൽകിയെന്ന് മന്ത്രി ചിഞ്ചുറാണി. ഡീനിന്റെ ഭാഗത്തു വീഴ്ച സംഭവിച്ചുവെന്നും വാർഡൻ എന്ന നിലയിൽ ഡീൻ ഹോസ്റ്റലിൽ ഉണ്ടാകേണ്ടതായിരുന്നുവെന്നും മന്ത്രി പ്രതികരിച്ചു. ജീവനക്കാരുടെ കുറവിനെ കുറിച്ച് ഡീൻ പറയേണ്ട ആവശ്യമില്ല. ഡീൻ ഡീനിന്റെ ചുമതല നിർവഹിക്കുകയാണ് വേണ്ടത്. അത് ചെയ്തിട്ടില്ല. സിദ്ധാർത്ഥന്റെ മരണത്തിലേക്ക് നയിച്ച മർദ്ദനമുറയുടെ പശ്ചാത്തലത്തിൽ ഹോസ്റ്റലിൽ സിസിടിവി ക്യാമറ നിരീക്ഷണം ഏർപ്പെടുത്തുമെന്നും മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു.

Read More

ലോകായുക്ത ബില്ലിന് അനുമതി; നടപടി ഭരണഘടനാ സംവിധാനങ്ങളുടെ വിജയം; മന്ത്രി പി രാജീവ്

ലോകായുക്ത ഭേദഗതി ബില്ലിന് രാഷ്ട്രപതി ഭവൻ അംഗീകാരം നൽകിയ നടപടി സർക്കാരിന്റെ നേട്ടത്തിനപ്പുറം ഭരണഘടന സംവിധാനങ്ങളുടെ വിജയമായി കാണുന്നുവെന്ന് മന്ത്രി പി രാജീവ്. ഗവർണർ അന്ന് തന്നെ ഒപ്പ് വയ്‌ക്കേണ്ടതായിരുന്നു. പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയിരുന്നു. പിന്നെ ചോദ്യങ്ങൾ ഉണ്ടായില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ലോക്പാൽ ബില്ലിന് അനുസൃതമാണ് ഈ നിയമത്തിലെ വ്യവസ്ഥകളും. ഗവർണർക്കും വായിച്ച് വ്യക്തമായതാണ്. മാർച്ച് 22 ന് വീണ്ടും സുപ്രീം കോടതിയിൽ കേസ് വരികയാണ്. പെറ്റീഷൻ ഭേദഗതി ചെയ്യാമെന്ന് കോടതി തന്നെ…

Read More

ഹിമാചൽ പ്രദേശിൽ രാഷ്ട്രീയ നാടകം തുടരുന്നു; രാജി പിൻവലിച്ച് മന്ത്രി വിക്രമാദിത്യ, സർക്കാർ നിലനിർത്താൻ തിരക്കിട്ട നീക്കവുമായി കോൺഗ്രസ് നേതൃത്വം

ഹിമാചല്‍ പ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ സർക്കാർ നിലനിര്‍ത്താൻ തിരക്കിട്ട നീക്കങ്ങളുമായി കോൺഗ്രസ്. പതിനഞ്ച് ബിജെപി എംഎല്‍എമാരെ സസ്പെൻന്‍ഡ് ചെയ്ത ശേഷം നിയമസഭയിൽ ബജറ്റ് പാസാക്കിയത് കോൺഗ്രസിന് താല്‍ക്കാലിക ആശ്വാസമായി. മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖുവിനെതിരെ കലാപമുയർത്തി മന്ത്രി വിക്രമാദിത്യസിങും രാജി പിൻവലിച്ചു. രാത്രിയോടെയാണ് രാജി പിന്‍വലിക്കുകയാണെന്ന് വിക്രമാദിത്യ സിങ് പ്രഖ്യാപിച്ചത്. സർക്കാറിന് ഒരുതരത്തിലുമുള്ള ഭീഷണി ഇല്ലെന്ന് വിക്രമാദിത്യ സിങ് വ്യക്തമാക്കി. പാർട്ടിയെ ശക്തിപ്പെടുത്തേണ്ടത് ഓരോരുത്തരുടെയും ആവശ്യമാണ്. വിശാലമായ താൽപര്യവും ഒത്തൊരുമയും കണക്കിലെടുത്താണ് രാജി പിന്‍വലിക്കാനുള്ള തീരുമാനമെന്നും വിക്രമാദിത്യ…

Read More

അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാം; പുതിയ നിയമനിർമാണത്തിന്റെ ആവശ്യമില്ല; കേന്ദ്രമന്ത്രി

അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാൻ ഉത്തരവിടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ടെന്ന് ആവർത്തിച്ച് കേന്ദ്ര വനംമന്ത്രി ഭൂപേന്ദർ യാദവ്. വയനാട്ടിൽ വന്യമൃഗ ആക്രമണങ്ങളിൽ നിരവധിപ്പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് സന്ദർശനത്തിനെത്തിയതാണ് മന്ത്രി. കർണാടകയിലെയും കേരളത്തിലെയും വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം ആവർത്തിച്ചത്. 1972ലെ വനം സംരക്ഷണ നിയമം സെക്ഷൻ-11 അക്രമകാരികളായ മൃഗങ്ങളെ വെടിവച്ച് കൊല്ലാൻ അധികാരം നൽകുന്നുണ്ട്. അതിനു പുതിയ നിയമനിർമാണത്തിന്റെ ആവശ്യമില്ല. ആ അധികാരം സംസ്ഥാന സർക്കാരിനു കർഷകരെയും…

Read More

വയനാട്ടിൽ പുതിയ സിസിഎഫ് ചുമതലയേറ്റു; കേന്ദ്ര മന്ത്രിയുടെ യോഗം ഇന്ന്

വയനാട്ടിലെ വന്യമൃഗ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്രം വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് പങ്കെടുക്കുന്ന പ്രത്യേക യോഗം ഇന്ന് രാവിലെ പത്തുമണിക്ക് കല്‍പ്പറ്റ കളക്‌ട്രേറ്റില്‍ നടക്കും. കേരള വനംവകുപ്പിലെ ഉദ്യോഗസ്ഥർക്ക് പുറമെ കർണാടകത്തിലെ വനം ഉദ്യോഗസ്ഥരോടും പങ്കെടുക്കാൻ നിർദേശിച്ചിട്ടുണ്ട്. കർണാടകം റേഡിയോ കോളർ ഘടിപ്പിച്ച ആനകളെ കേരളാ വനാതിർത്തിയില്‍ തുറന്നു വിട്ടത് വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഭൂപേന്ദർ യാദവ് യോഗം വിളിച്ചത്. ഇന്നലെ വൈകിട്ട് ജില്ലയിലെത്തിയ മന്ത്രി, വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍…

Read More

വയനാട്ടിലെ വന്യജീവി ശല്യം: പട്രോളിംഗ് സ്‌ക്വാഡ്, ചികിത്സ; പ്രശ്‌നങ്ങൾ പരിഹരിക്കാൻ യോഗത്തിൽ തീരുമാനം

വയനാട്ടിലെ വന്യജീവി ശല്യം പരിഹരിക്കാൻ രണ്ട് തരത്തിലുള്ള പരിഹാര നിർദ്ദേശങ്ങൾക്ക് ഇന്ന് മന്ത്രിമാരുടെ നേതൃത്വത്തിൽ ചേർന്ന തദ്ദേശ ജനപ്രതിനിധികളുടെ യോഗത്തിൽ തീരുമാനമായി. വനം, റവന്യു, തദ്ദേശ മന്ത്രിമാരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ചികിത്സ സഹായം, ജനകീയ സമിതി രൂപീകരണം, പട്രോളിംഗ് സ്‌ക്വാഡുകൾ തുടങ്ങിയ കാര്യങ്ങളിലാണ് നിർദ്ദേശങ്ങളും തീരുമാനങ്ങളും ഉണ്ടായത്. വന്യജീവി ശല്യം പരിഹരിക്കാൻ രണ്ട് തരത്തിലാണ് നിർദ്ദേശങ്ങൾ പരിഗണിച്ചത്. വന്യജീവി ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവർക്ക് സ്വകാര്യ ആശുപത്രിയിലടക്കം ചികിത്സയ്ക്ക് ചെലവാകുന്ന തുക സംസ്ഥാനം വഹിക്കുമെന്ന് മന്ത്രിമാർ യോഗത്തിൽ ഉറപ്പുനൽകി….

Read More

ടിപി വധക്കേസ് ; അപ്പീൽ നൽകാൻ പ്രതികൾക്ക് അവകാശമുണ്ടെന്ന് മന്ത്രി പി.രാജീവ്

ടിപി കേസിൽ അപ്പീൽ നൽകാൻ പ്രതികൾക്ക് അവകാശമുണ്ടെന്ന് മന്ത്രി പി.രാജീവ്. ഉത്തരവ് വിശദമായി മനസിലാക്കിയിട്ടില്ലെന്നും പി രാജീവ് പ്രതികരിച്ചു. വിചാരണ കോടതിയുടെ ശിക്ഷാവിധി ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനോടാണ് രാജീവിന്റെ പ്രതികരണം. തൃപ്പൂണിത്തുറ സ്ഫോടനമുണ്ടായ സ്ഥലം സന്ദർശിക്കുകയായിരുന്നു മന്ത്രി. മന്ത്രിക്കൊപ്പം സബ് കളക്ടർ കെ.മീരയും ഉണ്ടായിരുന്നു. നഷ്ടങ്ങളുടെ കണക്കെടുപ്പ് നടന്നു വരികയാണ്. രണ്ടാഴ്ച്ചക്കുള്ളിൽ റിപ്പോർട്ട് കിട്ടും. അതിനു ശേഷം മുൻകാല സംഭവങ്ങളിലെ കീഴ് വഴക്കം നോക്കി നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ…

Read More

നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല; പരാതിയുണ്ടെങ്കിൽ ഗവർണർക്ക് കോടതിയെ സമീപിക്കാം:  ആർ.ബിന്ദു

 കേരള സർവകലാശാല സെനറ്റ് യോഗത്തിൽ അധ്യക്ഷത വഹിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിന് യോഗ്യതയില്ലെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പരാമർശത്തോട് പ്രതികരിച്ച് മന്ത്രി. പരാതിയുണ്ടെങ്കിൽ ഗവർണർക്ക് കോടതിയെ സമീപിക്കാമെന്നു മന്ത്രി ആർ.ബിന്ദു പറഞ്ഞു. നിയമവിരുദ്ധമായി ഒന്നു ചെയ്തിട്ടില്ലെന്നും നിയമം പരിശോധിച്ചാൽ അധികാരമുണ്ടോ എന്ന കാര്യം ഗവർണർക്കു വ്യക്തമാകുമെന്നും മന്ത്രി പറഞ്ഞു. പ്രോ–ചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു സെനറ്റിൽ അധ്യക്ഷത വഹിച്ചതു നിയമപ്രകാരമാണെന്നു വിശദമാക്കി കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ചാൻസലറുടെ അഭാവത്തിൽ പ്രോ–ചാൻസലർക്ക്…

Read More

വില വർധിപ്പിക്കാതെ മുന്നോട്ട് പോകാൻ ആകില്ല; ന്യായീകരിച്ച് ഭക്ഷ്യ മന്ത്രി ജി.ആര്‍ അനിൽ

പൊതു വിപണിയിൽ നിന്ന് 35% വില കുറച്ചാണ് സപ്ലൈകോകളിൽ സാധനങ്ങൾ ലഭ്യമാക്കുന്നതെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍. അനിൽ. സഭയോട് അനാദരവ് കാണിച്ചിട്ടില്ല. നിലവിലെ കണക്ക് പ്രകാരം തന്നെ 13 ഇനം സാധനങ്ങൾക്ക് പൊതു വിപണയിൽ ഉള്ളതിനേക്കാൾ 506 രൂപയോളം കുറവ് ഉണ്ടാകും. വില വർധിപ്പിക്കാതെ മുന്നോട്ട് പോകാൻ ആകില്ല. സ്ഥാപനം തുറന്ന് വെച്ചിട്ട് ഒന്നും ഇല്ലാതെ ഇരിക്കുന്നതിനേക്കാൾ നല്ലത് അല്ലെ ചെറിയ വർധനവ് വരുത്തി നിലനിർത്തുന്നതെന്ന് മന്ത്രി ചോദിച്ചു. സർക്കാരിന്‍റെ  നയപരമായ തീരുമാനത്തിന്‍റെ  അടിസ്ഥാനത്തിലാണ് ഇതുവരെ വില വർധിപ്പിക്കാതിരുന്നത്. പൊതുവിപണിയിലെ…

Read More