
കേരളത്തെ സൊമാലിയയെന്ന് വിശേഷിപ്പിച്ചതിന് മോദി മലയാളികളോട് മാപ്പുപറയുമോ?; ജയറാം രമേശ്
കേരളത്തെ സൊമാലിയയോട് ഉപമിച്ചതിന് കേരള ജനതയോട് മാപ്പുപറയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകുമോ എന്ന് ജയറാം രമേശ്. ദക്ഷിണേന്ത്യയോട് പ്രധാനമന്ത്രി നരേന്ദ്രമോദി തുടരുന്ന വിവേചനപരമായ നിലപാടുകളെ ചോദ്യം ചെയ്യുകയായിരുന്നു കോൺഗ്രസ് നേതാവ് ജയറാം രമേശ്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി പാലക്കാടും സേലത്തും പ്രധാനമന്ത്രി സന്ദർശനം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ചില ചോദ്യങ്ങൾക്ക് മോദി മറുപടി പറയേണ്ടതുണ്ടെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജയറാം രമേശ് രംഗത്തുവന്നത്. വികസന സൂചികയിൽ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് എന്നും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനമാണ് കേരളം. ആ സംസ്ഥാനത്തെയാണ് പ്രധാനമന്ത്രി സൊമാലിയയോട് ഉപമിച്ചത്….