ഡിഎംകെ മന്ത്രിയുടെ ബന്ധുവിന്റെ വീട്ടിൽ പരിശോധന ; 7.50 ലക്ഷം രൂപ പിടിച്ചെടുത്തു

ഡിഎംകെ മന്ത്രിയുടെ ബന്ധുവിൻറെ വീട്ടിൽ നിന്ന് 7.50 ലക്ഷം രൂപ പിടിച്ചു. മന്ത്രി ദുരൈമുരുകന്‍റെ ബന്ധുവിന്‍റെ വെല്ലൂരിലെ വീട്ടിൽ നിന്നാണ് പണം കണ്ടെത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഫ്‌ളയിങ് സ്‌ക്വാഡ് ആണ് പണം പിടിച്ചത്. ചാക്കിനുള്ളിലായി ഒളിപ്പിച്ച നിലയിലായിരുന്നു നോട്ടുകള്‍. വീടിന്‍റെ പലഭാഗത്തുനിന്നായാണ് പണം പിടിച്ചെടുത്തത്. 2.5 ലക്ഷം രൂപയുടെ നോട്ടുകളാണ് ടെറസിൽ നിന്നും കണ്ടെത്തിയ ചാക്കിലുണ്ടായിരുന്നത്. ദുരൈമുരുകന്റെ മകൻ കതിർ ആനന്ദ് വെല്ലൂരിൽ സ്ഥാനാർഥിയാണ് . രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. 500ന്‍റെ നോട്ടുകെട്ടുകള്‍ക്ക് പുറമെ 100ന്‍റെയും…

Read More

ബിജെപിയുടെ അപകീർത്തി പ്രചാരണത്തിനെതിരെ പരാതി നൽകിയിട്ടും നടപടിയില്ല; കോടതിയെ സമീപിക്കുമെന്ന് മന്ത്രി അതിഷി മർലേന

ബിജെപിയുടെ അപകീർത്തി പ്രചാരണത്തിനെതിരെ പരാതി നൽകി രണ്ട് ദിവസമായിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തില്ലെന്ന് ആംആദ്മി പാർട്ടി. ബിജെപി പരാതി നൽകിയാൽ ഉടൻ നടപടിയെടുക്കുന്ന കമ്മീഷൻ, ബിജെപിക്കെതിരായ പരാതിയിൽ അനങ്ങുന്നില്ലെന്ന് ഡൽഹി മന്ത്രി അതിഷി മർലേന കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയുടെ ആയുധമായി മാറിയെന്നും ഇതിൽ ആശങ്കയുണ്ടെന്നും അതിഷി പറഞ്ഞു. ആം ആദ്മി പാർട്ടി നേതാക്കൾ കോഴ വാങ്ങിയെന്ന ബോർഡുകൾ സ്ഥാപിച്ചതിനെതിരെയായിരുന്നു പരാതി. തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും അതിഷി പറഞ്ഞു.

Read More

‘മന്ത്രി മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു’ ; പരാതി നൽകി യുഡിഎഫ് വിശദീകരണം തേടി കോഴിക്കോട് ജില്ലാ കളക്ടർ

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് മന്ത്രി മുഹമ്മദ് റിയാസിനെതിരെ യുഡിഎഫിന്റെ പരാതി. കോഴിക്കോട് രാജ്യാന്തര സ്റ്റേഡിയം നിർമ്മിക്കും എന്ന റിയാസിന്റെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമെന്നാണ് ആരോപണം. ഇന്നലെ കോഴിക്കോട്ട് ആയിരുന്നു സ്റ്റേഡിയം നിർമ്മാണം സംബന്ധിച്ച റിയാസിന്റെ പ്രസംഗം. തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച ക്യാമറമാൻ ഇവിടെ ദൃശ്യങ്ങൾ പകര്‍ത്തുന്നുണ്ടായിരുന്നു. എന്നാൽ മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ വേദിയിലുണ്ടായിരുന്ന കോഴിക്കോട് മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എളമരം കരീം ക്യാമറമാനെ വേദിക്ക് പിന്നിലേക്ക് വിളിച്ചുകൊണ്ടുപോയത് ഇത് സംബന്ധിച്ച ദൃശ്യങ്ങൾ മായ്ക്കാനെന്നാണ്…

Read More

ദക്ഷിണാഫ്രിക്കയിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് അപകടം; 45 പേർ മരിച്ചു, വിശദമായ അന്വേഷണം നടത്തുമെന്ന് ദക്ഷിണാഫ്രിക്കൻ മന്ത്രി

ദക്ഷിണാഫ്രിക്കയില്‍ ബസ് പാലത്തില്‍ നിന്നും മലയിടുക്കിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 45 പേര്‍ മരിച്ചതായി സ്ഥിരീകരണം. അപകടത്തില്‍ പരുക്കേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ബോട്‌സ്വാനയില്‍ നിന്ന് മോറിയയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച ബസ് പൂര്‍ണമായി കത്തി നശിച്ചു. മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. അപകടം സംബന്ധിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്നും സ്ഥലം സന്ദര്‍ശിച്ച മന്ത്രി സിന്ദിസിവെ ചിക്കുംഗ പറഞ്ഞു.

Read More

കേരളത്തിൽ വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ ; ജനങ്ങൾ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കണമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. ഓരോ ദിവസവും ഉപഭോഗം കുതിച്ചുയരുകയാണ്. ഇന്നലെ ഉപയോഗിച്ചത് 104.64 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ഇതോടെ സംസ്ഥാനത്ത് വൈദ്യുതി സര്‍ചാര്‍ജും വര്‍ധിക്കുമെന്ന് ഉറപ്പായി. ഈ മാസം വൈദ്യുതി വാങ്ങാന്‍ ബോര്‍ഡ് അധികമായി ചെലവഴിച്ചത് 256 കോടി രൂപയാണ്. സംസ്ഥാനത്ത് വേനല്‍രൂക്ഷമായതോടെ ഓരോ ദിവസവും വൈദ്യുതി ഉപഭോഗം കുത്തനെ വര്‍ധിക്കുകയാണ്. ചൊവ്വാഴ്ച 103.86 ദശലക്ഷം യൂണിറ്റായിരുന്നെങ്കില്‍ ഇന്നലെ ഉപയോഗം 104.64 ദശലക്ഷം യൂണിറ്റെന്ന സര്‍വകാല റെക്കോര്‍ഡിലെത്തി. ഇതോടെ സംസ്ഥാനത്ത് വൈദ്യുതി സര്‍ചാര്‍ജ് വീണ്ടും…

Read More

എൽഡിഎഫിന്റെ മന്ത്രിയാണെന്ന് ഗണേശ് കുമാർ ഓർക്കണം; മന്ത്രിക്കെതിരെ സിഐടിയു നേതാക്കൾ

മന്ത്രി ഗണേശ് കുമാറിനെതിരെ സെക്രട്ടേറിയറ്റിനുമുന്നിൽ സിഐടിയുവിന്റെ സമരം. ഗതാഗതവകുപ്പ് അടുത്തിടെ നടപ്പാക്കിയ ഡ്രൈവിംഗ് പരിഷ്‌കാരത്തിനെതിരെയാണ് സിഐടിയു തൊഴിലാളികൾ സമരം നടത്തിയത്. സ്ത്രീകൾ ഉൾപ്പടെ നൂറുകണക്കിന് തൊഴിലാളികളാണ് സമരത്തിൽ പങ്കെടുത്തത്.എൽ ഡി എഫിന്റെ മന്ത്രിയാണ് ഗണേശ് കുമാറെന്നുള്ളത് അദ്ദേഹം ഓർക്കണമെന്നും ആവശ്യമെങ്കിൽ മന്ത്രിയെ വഴിയിൽ തടയാൻ മടിക്കില്ലെന്നും വീട്ടിലേക്ക് മാർച്ചുനടത്തുമെന്നും സമരത്തിൽ പങ്കെടുത്ത സിഐടിയു നേതാക്കൾ പറഞ്ഞു. മേയ് മുതലാണ് പുതിയ ഡ്രൈവിംഗ് പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുകയായിരുന്നു….

Read More

‘മോദി.. മോദി എന്ന് മുദ്രാവാക്യം വിളിക്കുന്ന കുട്ടികളുടെ മുഖത്തടിക്കണം’ ; വിവാദ പരാമർശവുമായി കർണാടക മന്ത്രി എസ് തംഗദഗി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പരാമർശത്തിൽ കർണാടക മന്ത്രി എസ് തംഗദഗിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ബിജെപി. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് കോൺഗ്രസ് നേതാവിനെ പ്രചാരണത്തിൽ നിന്ന് വിലക്കണമെന്നാണ് ആവശ്യം. മോദി, മോദി എന്ന് മുദ്രാവാക്യം വിളിക്കുന്ന വിദ്യാർത്ഥികളുടെ മുഖത്തടിക്കണമെന്ന തംഗദഗിയുടെ പ്രസ്താവന വൻ വിവാദമായിരുന്നു. കൊപ്പലിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു തങ്കഡഗിയുടെ വിവാദ പരാമർശം. “രണ്ട് കോടി തൊഴിലവസരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തിരുന്നു. അത് ലഭിച്ചോ? വീണ്ടും ഓരോ തെരഞ്ഞെടുപ്പ് അടവുമായി…

Read More

‘തിരഞ്ഞെടുപ്പ് ബോണ്ട് നല്ല ലക്ഷ്യം’; പണമില്ലാതെ ഒരു പാർട്ടിക്കും പ്രവർത്തിക്കാൻ സാധിക്കില്ലെന്ന് നിധിൻ ഗഡ്കരി

രാജ്യത്ത് പണമില്ലാതെ ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തനങ്ങളും നടത്താൻ സാധിക്കില്ലെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരി. സുപ്രീംകോടതി അടുത്തിടെ റദ്ദാക്കിയ തിരഞ്ഞെടുപ്പ് ബോണ്ട് 2017ൽ കേന്ദ്ര സർക്കാർ നല്ല ഉദ്ദേശ്യത്തോടുകൂടി കൊണ്ടുവന്നതാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി ഈ വിഷയത്തിൽ കൂടുതൽ നിർദ്ദേശങ്ങൾ നൽകുകയാണെങ്കിൽ രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുമിച്ചിരുന്ന് ചർച്ച നടത്തണമെന്നും നിധിൻ ഗഡ്കരി പറഞ്ഞു. കഴിഞ്ഞ ദിവസം ഗാന്ധിനഗറിൽ നടന്ന ഒരു വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.’അരുൺ ജെയ്റ്റ്ലി കേന്ദ്ര ധനമന്ത്രിയായിരുന്ന…

Read More

ഭരിക്കുന്ന വകുപ്പിന്റെ വെബ്സൈറ്റിൽ മന്ത്രിയുടെ ചിത്രം; തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം എന്ന് ആരോപണം

കേരളത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടും സ്ഥാനാര്‍ത്ഥിയായ മന്ത്രിയുടെ ചിത്രം വെബ്സൈറ്റിൽ നിന്ന് നീക്കിയില്ല. പട്ടികജാതി പട്ടിക വര്‍ഗ പിന്നോക്ക ക്ഷേമ വകുപ്പിന്റെ വെബ്സൈറ്റിലാണ് മന്ത്രി കെ രാധാകൃഷ്ണന്റെ ചിത്രം ഇപ്പോഴുമുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂര്‍ മണ്ഡലത്തിൽ മന്ത്രി കെ രാധാകൃഷ്ണന്റെ സ്ഥാനാര്‍ത്ഥിത്വം നേരത്തെ തന്നെ പ്രഖ്യാപിക്കപ്പെട്ടതാണ്. മന്ത്രി മണ്ഡലത്തിൽ പ്രചാരണ തിരക്കിലുമാണ്. അതിനിടെയാണ് വെബ്സൈറ്റിൽ ഇപ്പോഴും ചിത്രമുണ്ടെന്ന വിവരം പുറത്തുവരുന്നത്. പെരുമാറ്റ ചട്ടം നിലവിൽ വന്നാൽ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ മത്സരിക്കുന്ന ജനപ്രതിനിധികളുടെ…

Read More

പൗരത്വത്തിന് അപേക്ഷിക്കുമെന്ന് കേന്ദ്രമന്ത്രി; തിരഞ്ഞെടുപ്പിൽ മത്സരിച്ചതെങ്ങനെയെന്ന് ചോദ്യം

സി.എ.എ. നിയമപ്രകാരം താൻ പൗരത്വത്തിന് അപേക്ഷിക്കുമെന്ന കേന്ദ്ര സഹമന്ത്രി ശന്തനു ഠാക്കൂറിന്റെ പ്രഖ്യാപനം പശ്ചിമബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് പുതിയ ചർച്ചയ്ക്ക് വഴിയായി. അങ്ങനെയാണെങ്കിൽ കേന്ദ്ര സഹമന്ത്രിവരെയായത് പൗരത്വമില്ലാതെയാണോ എന്നാണ് രാഷ്ട്രീയ എതിരാളികളുടെ ചോദ്യം. പൗരത്വനിയമ ഭേദഗതിയിലൂടെ ബി.ജെ.പി. പശ്ചിമബംഗാളിൽ ഏറ്റവുമധികം ഉന്നമിടുന്നത് മതുവ വിഭാഗക്കാരുടെ വോട്ടാണ്. കിഴക്കൻ പാകിസ്താനിലും പിന്നീട് ബംഗ്‌ളാദേശിലും മതുവ മഹാസംഘം എന്ന സംഘടനയുടെ രക്ഷാധികാരികൂടിയാണ് ശന്തനു. താനും തന്റെ അച്ഛനമ്മമാരും സ്വതന്ത്ര ഇന്ത്യയിലാണു ജനിച്ചത്, അതിനാൽ പൗരത്വത്തിന് അപേക്ഷിക്കുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യനിലപാട്….

Read More