ഝാർഖണ്ഡിലെ ഇ.ഡി റെയ്ഡ്; മന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി അറസ്റ്റിൽ

ഝാർഖണ്ഡിൽ ഇ.ഡി റെയ്ഡ. റെയ്ഡിൽ കണക്കിൽപ്പെടാത്ത കോടിക്കണക്കിന് രൂപ പിടിച്ചെടുത്തു. സംഭവത്തിൽ ഗ്രാമവികസനമന്ത്രി അലംഗീർ ആലമിൻറെ പേഴ്‌സണൽ സെക്രട്ടറി സഞ്ജീവ് ലാൽ അറസ്റ്റിൽ. തിങ്കളാഴ്ച സഞ്ജീവിന്റെ സഹായിയുടെ വീട്ടിൽ നിന്നും എൻഫോഴ്സ്‌മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി.) 5.23 കോടി രൂപ പിടിച്ചെടുത്തതിന്റെ പശ്ചാത്തലത്തിലാണ് അറസ്റ്റ്. അലംഗീറിന്റെ പേഴ്‌സണൽ സെക്രട്ടറി സഞ്ജീവ് ലാലിൻറെ സഹായി ജഹാം​ഗീറിന്റെ ഉടമസ്ഥതയിലുള്ള ഗദീഖാന ചൗക്കിലെ വീട്ടിൽ നിന്നാണ് പണം കണ്ടെത്തിയത്. ഇയാളുടെ അറസ്റ്റും ഇ.ഡി. രേഖപ്പെടുത്തിയിട്ടുണ്ട്. പരിശോധനയ്ക്കിടയിൽ പണം എണ്ണുന്ന ഒന്നിലധികം യന്ത്രങ്ങൾ തകരാറിലായതാതായി ഉദ്യോ​ഗസ്ഥർ അറിയിച്ചു. കോൺഗ്രസ് നേതാവും…

Read More

‘വൈദ്യുതി നിയന്ത്രണം ഗുണം കണ്ടു’; ഗാർഹിക ഉപയോക്താക്കളെ ബാധിക്കില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗുണകരമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. 10 മുതൽ 15 മിനിറ്റ് വരെ മാത്രമാണ് വൈദ്യുതി നിയന്ത്രണം. വൻകിട വ്യവസായികളിൽ ചെറിയ നിയന്ത്രണം ഏർപ്പെടുത്തുന്നതിന് വേണ്ടിയാണ് വൈദ്യുതി നിയന്ത്രണം കൊണ്ടുവന്നത്. മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗാർഹിക ഉപയോക്താക്കളെ ബാധിക്കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. മണ്ണാർക്കാട് മേഖലയിൽ ഇന്നലെ തുടങ്ങിയ നിയന്ത്രണം ഗുണം കണ്ടു. ഒരൊറ്റ ദിവസം കൊണ്ട് 200 മെഗാവാട്ട് കുറഞ്ഞുവെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. താനും…

Read More

ഗതാഗതമന്ത്രിയുടേത് വംശീയ പരാമർശം; ലപ്പുറം എന്ന പേര് കേൾക്കുമ്പോൾ തന്നെ പലർക്കുമുണ്ടാകുന്ന വൈഷമ്യം: സിഐടിയു

മലപ്പുറത്ത് ഡ്രൈവിങ് സ്കൂൾ മാഫിയ സംഘ പ്രവർത്തിക്കുന്നുവെന്ന ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്റെ പരാമർശത്തിനെതിരെ സിഐടിയു. ഗതാഗത മന്ത്രി നടത്തിയത് വംശീയ പരാമർശമാണെന്നും മലപ്പുറം എന്ന പേര് കേൾക്കുമ്പോൾ തന്നെ പലർക്കുമുണ്ടാകുന്ന വൈഷമ്യം മന്ത്രിക്കുമുണ്ടെന്നും സിഐടിയു മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുൽ ഗഫൂർ പ്രതികരിച്ചു. തൊപ്പിയും തലേക്കെട്ടുമുള്ളവരോട് ചിലർ പ്രകടിപ്പിക്കുന്ന ഒരു വൈഷമ്യം ഉണ്ട്.  മന്ത്രിക്കും അതുണ്ടാകും. ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിനെതിരെ സംസ്ഥാനത്ത് ഉടനീളം പ്രതിഷേധമുണ്ട്. അതിൽ മലപ്പുറത്തെ മാത്രം എന്തിനാണ് അധിക്ഷേപിക്കുന്നത്? മന്ത്രിയുടെ പ്രസ്താവനക്കെതിരെ ശക്തമായി…

Read More

ഉഷ്ണതരംഗം; സ്വയം പ്രതിരോധം വളരെ പ്രധാനം: വീണാ ജോര്‍ജ്

ഉഷ്ണതരംഗം മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണിവരെ നേരിട്ട് സൂര്യ പ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലി സമയം ക്രമീകരിക്കണം.  നിര്‍ജലീകരണം ഉണ്ടാകാന്‍…

Read More

ഡ്രൈവർക്കെതിരായ മേയറുടെ പരാതി; തിടുക്കത്തിൽ നടപടി വേണ്ടെന്ന് മന്ത്രി, കെഎസ്ആർടിസി എംഡി റിപ്പോർട്ട് നൽകും

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനോട് കെഎസ്ആർടിസി ഡ്രൈവർ മോശമായി പെരുമാറിയെന്ന പരാതിയിൽ കെഎസ്ആർടിസി എംഡി ഗതാഗതമന്ത്രിക്ക് റിപ്പോർട്ട് നൽകും. കെഎസ്ആർടിസി ഡ്രൈവർക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ടെന്നും വിശദമായി അന്വേഷണം നടത്തി തീരുമാനം മതിയെന്നുമാണ് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദേശം. കെഎസ്ആർടിസി വിജിലൻസ് വിഭാഗമാണ് മേയറുടെ പരാതിയിൽ പരിശോധന നടത്തുന്നത്. കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയും പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ ആര്യ രാജേന്ദ്രൻറെ മൊഴി…

Read More

പ്ലീസ്, സഹായിക്കാൻ മനസില്ലെങ്കിലും ദ്രോഹിക്കരുത്’: മുഖ്യമന്ത്രിയെ വിമർശിച്ച് രമ്യ ഹരിദാസ്

മുഖ്യമന്ത്രിയെ വിമർശിച്ച് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. കുറച്ച് ദിവസങ്ങളായി ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റേതായി വരുന്ന പ്രസ്താവനകൾ എല്ലാവരേയും പോലെ എന്നേയും അത്ഭുതപ്പെടുത്തുന്നു. രാജ്യംമുഴുവൻ ശ്രദ്ധയോടെ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പിൽ,രാജ്യത്തിന്റെ നിലനിൽപ്പ് തന്നെ തുലാസിൽ ആയി പോയേക്കാവുന്ന തെരഞ്ഞെടുപ്പിൽ ഫാഷിസ്റ്റ് നയങ്ങളുമായി മുന്നോട്ട്പോകുന്ന ബി.ജെ.പി സർക്കാറിനേയും പ്രധാനമന്ത്രിയേയും വിമർശിക്കുന്നതിന് പകരം രാജ്യം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒരു ദേശീയനേതാവിനെ നിരന്തരമായി അവഹേളിച്ചു കൊണ്ടിരിക്കുന്നുവെന്ന് രമ്യ ഹരിദാസ് പറഞ്ഞു. രാജ്യം രക്ഷപ്പെടണം എന്ന് ആഗ്രഹിക്കുന്ന രാജ്യത്തെ പ്രാദേശിക കക്ഷികളുമായി…

Read More

സു​ഗന്ധ​ഗിരി മരംമുറി: ‘തെറ്റ് പറ്റിയാൽ തിരുത്തുന്നതല്ലേ നല്ലത്?’: വനംമന്ത്രി എ.കെ ശശീന്ദ്രൻ

സുഗന്ധഗിരി മരം മുറി കേസിലെ സസ്പെൻഷൻ പിൻവലിച്ച നടപടിയെ ന്യായീകരിച്ച്‌ വനംമന്ത്രി എകെ ശശീന്ദ്രൻ. ഡിഎഫ്‌ഒയോട് വിശദീകരണം ചോദിക്കാതെയാണ് നടപടി എടുത്തത്. അതിനാലാണ് സസ്പെൻഷൻ പിൻവലിച്ചതെന്ന് വനംമന്ത്രി പറഞ്ഞു. സസ്പെൻഷൻ വിഷയത്തില്‍ ഡിഎഫ്‌ഒക്ക് കോടതിയെ സമീപിക്കാം. അപ്പോള്‍ സർക്കാരിന്റെ നടപടി കോടതി അസാധുവാക്കും. തെറ്റ് പറ്റിയാല്‍ അത് നമ്മള്‍ തന്നെ തിരുത്തുന്നതല്ലേ നല്ലതെന്നും വനംമന്ത്രി ചോദിച്ചു. അതേസമയം സുഗന്ധഗിരി മരംമുറിയിൽ സൗത്ത് വയനാട് ഡിഎഫ്ഒയ്ക്കെതിരെ സ്വീകരിച്ച നടപടി സംശയ നിഴലിൽ. ഡിഎഫ്ഒ എ. സജ്നക്ക് നൽകിയ വിശദീകരണം തേടിയുള്ള…

Read More

ബിജെപി നടത്തുന്നത് ആർഎസ്എസ് അജണ്ട; മതരാഷ്ട്ര വാദമാണ് അതിന്റെ അടിസ്ഥാനം: പിണറായി വിജയൻ

രാജ്യം അപകടാവസ്ഥയിലാണെന്നും ഇതിന് കാരണം ബിജെപിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ‘ബിജെപി നടത്തുന്നത് ആർഎസ്എസ് അജണ്ടയാണ്. മതരാഷ്ട്ര വാദമാണ് അതിന്റെ അടിസ്ഥാനം. ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയാണ് ആർഎസ്എസ് അജണ്ട. ന്യൂനപക്ഷങ്ങളും കമ്മ്യൂണിസ്റ്റുകളുമാണ് ബിജെപിയുടെ ആഭ്യന്തര ശത്രുക്കളെ’ന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു. മോദിയുടെ വാഗ്‌ദാനങ്ങൾ ജനങ്ങൾ വിശ്വസിക്കുന്നില്ല. കള്ളം മാത്രമാണ് പ്രധാനമന്ത്രി പറയുന്നത്. നാനൂറ് സീറ്റുകൾ ലഭിക്കുമെന്ന് ബിജെപി പറയുമ്പോൾ അത് എവിടെ നിന്ന് എന്ന് കൂടി ബിജെപി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം ഇൻഡ്യ മുന്നണി…

Read More

ശശി തരൂരിന് പരാജയ ഭീതിയെന്ന് മന്ത്രി വി.ശിവൻകുട്ടി ; പന്ന്യൻ രവീന്ദ്ര മത്സരിക്കുന്നത് വിജയിക്കാൻ വേണ്ടിയെന്നും പ്രതികരണം

ജനങ്ങളുടെ പള്‍സ് അറിയാന്‍ സാധിക്കാത്ത സ്ഥാനാര്‍ത്ഥിയാണ് ശശി തരൂര്‍ എന്ന് മന്ത്രി വി ശിവന്‍കുട്ടി. പന്ന്യന്‍ രവീന്ദ്രന്‍ എന്തിനാണ് മത്സരിക്കുന്നത് എന്ന ശശി തരൂരിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരത്ത് നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയിച്ചാലും ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചാലും ഗുണം ബിജെപിയ്ക്കാണ് എന്ന സ്ഥിതിയാണ് നിലവിലുള്ളത്. കോണ്‍ഗ്രസ് എംപിമാരെ വിശ്വസിക്കാന്‍ കൊള്ളില്ല. എപ്പോള്‍ വേണമെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ മറുകണ്ടം ചാടും എന്നതിന് നിരവധി ഉദാഹരണങ്ങളുണ്ടെന്ന് ശിവന്‍കുട്ടി പറഞ്ഞു. താന്‍ ജയിച്ചില്ലെങ്കില്‍ ബിജെപി ജയിക്കട്ടെ എന്നതാണ് ശശി…

Read More

ശശി തരൂരിന് പരാജയ ഭീതിയെന്ന് മന്ത്രി വി.ശിവൻകുട്ടി ; പന്ന്യൻ രവീന്ദ്ര മത്സരിക്കുന്നത് വിജയിക്കാൻ വേണ്ടിയെന്നും പ്രതികരണം

ജനങ്ങളുടെ പള്‍സ് അറിയാന്‍ സാധിക്കാത്ത സ്ഥാനാര്‍ത്ഥിയാണ് ശശി തരൂര്‍ എന്ന് മന്ത്രി വി ശിവന്‍കുട്ടി. പന്ന്യന്‍ രവീന്ദ്രന്‍ എന്തിനാണ് മത്സരിക്കുന്നത് എന്ന ശശി തരൂരിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരത്ത് നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയിച്ചാലും ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചാലും ഗുണം ബിജെപിയ്ക്കാണ് എന്ന സ്ഥിതിയാണ് നിലവിലുള്ളത്. കോണ്‍ഗ്രസ് എംപിമാരെ വിശ്വസിക്കാന്‍ കൊള്ളില്ല. എപ്പോള്‍ വേണമെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ മറുകണ്ടം ചാടും എന്നതിന് നിരവധി ഉദാഹരണങ്ങളുണ്ടെന്ന് ശിവന്‍കുട്ടി പറഞ്ഞു. താന്‍ ജയിച്ചില്ലെങ്കില്‍ ബിജെപി ജയിക്കട്ടെ എന്നതാണ് ശശി…

Read More