ബാർ കോഴ ആരോപണം; ജനിക്കാത്ത കുഞ്ഞിന്‍റെ ജാതകമാണ് തിരയുന്നതെന്ന് എം ബി രാജേഷ്
ബാർ കോഴ ആരോപണത്തിലെ അടിയന്തര പ്രമേയം സഭ നിർത്തി ചർച്ച വേണ്ടന്ന് എക്സൈസ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. റോജി എം ജോണിയുടെ നോട്ടിസിനാണ് മന്ത്രി മറുപടി നൽകിത്. മദ്യ നയത്തിൽ പ്രാഥമിക ചർച്ച നടന്നിട്ടില്ല. ചീഫ് സെക്രട്ടറി നടത്തിയ യോഗം മദ്യനയവുമായി ബന്ധപ്പെട്ട യോഗമായിരുന്നില്ല. ടൂറിസം ഡയറക്ടർ സംഘടിപ്പിച്ച യോഗം പതിവ് യോഗത്തിന്‍റെ ഭാഗം മാത്രം ആയിരുന്നു. മദ്യനയത്തിന്‍റെ പേരിൽ വാട്സ്ആപ്പ് വഴി അയച്ച വോയിസ് ക്ലിപ്പ് ശ്രദ്ധയിൽപ്പെട്ടു. അക്കാര്യത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി വിശദീകരിച്ചു…